Advertisement
Home MOVIES BOLLYWOOD റോഷനുമായുള്ള ചുംബിക്കുന്ന രംഗം ഒരുപാട് ടേക്ക് പോവേണ്ടി വന്നു ; കാരണം പറഞ്ഞു ഷഫാലി ഷാ

റോഷനുമായുള്ള ചുംബിക്കുന്ന രംഗം ഒരുപാട് ടേക്ക് പോവേണ്ടി വന്നു ; കാരണം പറഞ്ഞു ഷഫാലി ഷാ

1424
ADVERTISEMENTS

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, ഷഫാലി ഷായും മലയാളി താരമായ റോഷൻ മാത്യു എന്നിവർ തകർത്തു അഭിനയിച്ച ബോളിവുഡ് സിനിമയായിരുന്നു ഡാർലിംഗ്സ്. ഓഗസ്റ്റിനു അഞ്ചിനായിരുന്നു സിനിമ ഒടിടി പ്ലാർഫോമായ നെറ്റ്ഫ്ലിക്ക്സിൽ റിലീസ് ചെയ്തത്. മികച്ച അഭിപ്രായങ്ങളായിരുന്ന ഓരോ പ്രേക്ഷകനും സിനിമ കണ്ടതിനു ശേഷം നല്‍കിയത് . ഗംഭീര വരവേൽപ്പ് തന്നെയായിരുന്നു ഒടിടി പ്ലാറ്റ്ഫോം നൽകിയത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രം ആലിയ ഭട്ട് തന്നെയായിരുന്നു നിർമ്മാണം വഹിച്ചത്.

ഡാർക്ക് കോമഡി രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചത്. സിനിമ റിലീസിനു ശേഷം തൊട്ട് അടുത്ത ആഴ്ച്ചയിൽ തന്നെ ട്രെൻഡിംഗ് നമ്പർ വൻ ആയെന്ന് പറയാം. ഡാർലിംഗിൽ ഷെഫാലി, റോഷൻ മാത്യുവിന്റെ ചുണ്ടിൽ ചുംബിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. അതിനെപ്പറ്റി ഷെഫാലി ഷാ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്.

READ NOW  നടനും ബി ജെ പി എംപിയുമായ രവി കിഷൻ എന്റെ അച്ഛനാണ് - പെൺകുട്ടിയും അമ്മയും രംഗത്ത് - വീഡിയോ കാണാം

സിനിമയുടെ സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് രണ്ട് രംഗങ്ങൾ കണ്ടാണ് താരം ആദ്യം ഞെട്ടിയത്. ഒന്ന് ഷംഷു സുൽഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലമാണ് പറയുന്നത്.

ADVERTISEMENTS

എന്നാൽ സിനിമയിലെ സാഹചര്യം അതാണെങ്കിലും കഥാപാത്രം ചെയ്ത രീതിയാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. എന്നാൽ രംഗങ്ങളിൽ ഒരുപാട് രസകരമായ നിമിഷങ്ങൾ ഉണ്ടായിരുന്നു. ഒരു രംഗത്ത് സുൽഫിയെ ചുംബിക്കാൻ ഓടിയെത്തിയപ്പോഴേക്കും എന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് തട്ടുകയും, ഞങ്ങൾ ഇരുവരും ബാഗിലായിരുന്നു ചുംബിച്ചിരുന്നത്. എന്നാലും അവസാനം aa രംഗം സിനിമയിൽ വളരെ രസകരമായ രീതിയിലാണ് ചിത്രീകരിച്ചത്. സത്യം പറഞ്ഞാൽ ആ രംഗം കണ്ടപ്പോൾ എനിക്ക് ശെരിക്കും ടെൻഷനായിരുന്നു.

റോഷൻ ചെറിയ കുട്ടിയാണ്. അതിന്റെ ഒരു ചമ്മൽ അവന്റെയും എന്റെയും മുഖത്തുണ്ടായിരുന്നു എന്നത് സത്യം. വളരെയധികം സൂക്ഷിച്ചു എടുക്കേണ്ട രംഗമായത് കൊണ്ട് തന്നെ പല തവണ ടേക്ക് പോവേണ്ടി വന്നു. സമൂഹ മാധ്യമങ്ങളിൽ ഉണ്ടാവുന്ന കമന്റുകൾ കാണാറുണ്ട്. എന്നാൽ ഇത്തരം കമന്റുകൾ ഞാൻ അതിന്റെ വഴിക്കാണ് വിടുന്നത്. സീരിയസായി സിനിമ കാണുന്നവർക്കേ അറിയാവുള്ളു ഈ രംഗം എത്രത്തോളം രസകരമായിരുന്നു എന്ന് ഷഫാലി വെക്തമാക്കി.

READ NOW  ആ കാളരാത്രി ഒരിക്കലും മറക്കില്ല, കുടിയന്മാര്‍ മുറിയിലേക്ക് ഓടിച്ചു കയറ്റി എന്നിട്ട്…ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ
ADVERTISEMENTS