Advertisement
Home MOVIES Malayalam മഞ്ജു ചേച്ചി എന്നെ സപ്പോർട്ട് ചെയ്ത ആളാണ്, ദിലീപേട്ടനേക്കാൾ കൂടുതൽ ഞാൻ സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളതും മഞ്ജു...

മഞ്ജു ചേച്ചി എന്നെ സപ്പോർട്ട് ചെയ്ത ആളാണ്, ദിലീപേട്ടനേക്കാൾ കൂടുതൽ ഞാൻ സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളതും മഞ്ജു ചേച്ചിയോടാണ് അന്ന് കാവ്യ പറഞ്ഞത്

1320
ADVERTISEMENTS

മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ള രണ്ട് നായികമാരാണ് മഞ്ജുവാര്യരും കാവ്യ മാധവനും. ഇവർ തമ്മിൽ പല കാര്യത്തിലും ഒരുപാട് സാമ്യതകളും ഉണ്ട് അതിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ ദിലീപിന്റെ കാര്യത്തിൽ ആയിരിക്കും. ഒരാൾ ദിലീപിന്റെ മുൻ ഭാര്യയും ഒരാൾ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമാണ്. ആദ്യ വിവാഹബന്ധം വിവാഹമോചനത്തിലേക്ക് കലാശിച്ച സമയത്ത് ഒരു അഭിമുഖത്തിൽ കാവ്യ മാധവൻ പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. തനിക്ക് നടി മഞ്ജു വാര്യരും ആയുള്ള സൗഹൃദത്തെ കുറിച്ചൊക്കെ ഈ ഒരു അഭിമുഖത്തിൽ താരം പറയുന്നുണ്ട്..

തന്റെ വിവാഹം കഴിഞ്ഞ സമയത്ത് താൻ ഒരിക്കലും വിവാഹമോചനത്തിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നില്ല വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ് താൻ അവിടെ നിന്നും തിരികെ പോകുന്നുവെങ്കിൽ അത് അത്രയ്ക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്.

READ NOW  ആ മോഹൻലാൽ സിനിമ പരാജപ്പെടാൻ കാരണം ദൈവകോപമെന്നു അണിയറക്കാർ. ഭദ്രന്റെ കടും പിടുത്തം കാരണമെന്ന് മറ്റു ചിലർ

വിവാഹമോചനത്തെക്കാൾ ഏറ്റവും കൂടുതൽ വിഷമം തോന്നിയത് തന്റെ ഫീൽഡിലുള്ള ആളുകൾ തന്നെ തന്നോട് നല്ല രീതിയിൽ സംസാരിച്ചിട്ട് തന്റെ ജീവിതത്തിൽ ഒരു മോശം അവസ്ഥ വന്നപ്പോൾ മറ്റൊരു രീതിയിൽ സംസാരിച്ചു എന്ന് അറിഞ്ഞതാണ്.

ADVERTISEMENTS

എനിക്കൊരു പ്രശ്നം വന്നാൽ ഇവരൊക്കെ എന്റെ കൂടെ കാണും എന്നാണ് ഞാൻ അതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് മനസ്സിലാക്കിയപ്പോൾ അത് വല്ലാത്ത ഒരു ഞെട്ടൽ ആയിരുന്നു സമ്മാനിച്ചത്. വിവാഹമോചനത്തിനു ശേഷമാണ് ഈശ്വര വിശ്വാസം കൂടിയത്. ഇല്ലെങ്കിൽ അത്രയും ബുദ്ധിമുട്ടേറിയ ഒരു സ്ഥലത്ത് നിന്നും എനിക്ക് വീണ്ടും എന്റെ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല. മറ്റൊരു വിഷമിപ്പിച്ച കാര്യം എന്നത് എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട ദിലീപേട്ടന്റെ പേര് ഉയർന്നു വന്നതായിരുന്നു.

ദിലീപേട്ടനും മഞ്ജു ചേച്ചിയുമാണ് ആ സമയത്ത് എനിക്ക് ഒരുപാട് സപ്പോർട്ട് തന്നത്. സിനിമയിൽ ഉള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പലപ്പോഴും എന്റെ സങ്കടങ്ങൾ പങ്കുവെച്ചിരുന്നത് മഞ്ജു ചേച്ചിയോട് ആയിരുന്നു. ദിലീപേട്ടനേക്കാൾ കൂടുതൽ ഞാൻ എപ്പോഴും സങ്കടങ്ങൾ പങ്കുവെച്ചിട്ടുള്ളതും മഞ്ജു ചേച്ചിയോടാണ്. എന്റെ സ്വപ്നം എന്താണ് എന്നൊക്കെ അവർക്കൊക്കെ നന്നായി അറിയാം. അവർ രണ്ടുപേരും എന്നെ അത്രത്തോളം സപ്പോർട്ട് ചെയ്ത വ്യക്തികളാണ്. അന്ന് അഭിമുഖത്തിൽ കാവ്യാ മാധവൻ പറഞ്ഞത്.

READ NOW  ഭാര്യയുടെ ആ സ്വഭാവം കാരണം പുറത്തുപോകുമ്പോൾ വരിഞ്ഞു കെട്ടിയാണ് കൊണ്ടുപോകുന്നത്. ഭീമൻ രഘു
ADVERTISEMENTS