Advertisement
Home MOVIES Malayalam വീട്ടുകാർക്ക് മടുത്തെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? മോഹൻലാലിൻറെ അഭിനയത്തെ വിമർശിച്ചുകൊണ്ട് അനുജൻ പറഞ്ഞത്.

വീട്ടുകാർക്ക് മടുത്തെങ്കിൽ പിന്നെ നാട്ടുകാരുടെ കാര്യം പറയണോ ? മോഹൻലാലിൻറെ അഭിനയത്തെ വിമർശിച്ചുകൊണ്ട് അനുജൻ പറഞ്ഞത്.

55382
ADVERTISEMENTS

അഭിനയത്തിന്റെ എല്ലാ മേഖലകളിലും തന്റെ അഭൗമവുമായ കഴിവ് തെളിയിച്ച വ്യക്തിയാണ് മോഹൻലാൽ എന്ന മലയാളത്തിൻറെ ലാലേട്ടൻ. ഒരുകാലത്ത് വളരെ മികച്ച കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. എന്നാൽ ഇന്നിപ്പോൾ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നിന്നും ലാല് അകന്നുപോകുന്നു എന്നുള്ളത് പരക്കയുള്ള ഒരു വിമർശനമാണ്. വാണിജ്യ ചിത്രങ്ങളിൽ മാത്രമാണ് അദ്ദേഹം ഫോക്കസ് ചെയ്യുന്നത് എന്നും ഇപ്പോൾ ഒരു താര പരിവേഷത്തിൽ മാത്രമാണ് അദ്ദേഹം നിലനിൽക്കുന്നതെന്ന് അദ്ദേഹത്തിനുള്ളിലെ നടൻ എവിടെയോ മറഞ്ഞു നിൽക്കുകയാണ് എന്നൊക്കെയുള്ള വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഇപ്പോൾ സ്ഥിരമായിട്ട് ഉണ്ടാകാറുണ്ട്.

എന്നാൽ വിമർശിക്കുന്നവർ പോലും വിമർശനത്തിന് പരിധികൾ വെച്ച് തന്നെയാണ് മോഹൻലാലിനെ കുറിച്ച് സംസാരിക്കുന്നത്. അദ്ദേഹത്തിന് ഏത് വേഷവും അനായാസം ചെയ്യാൻ കഴിയും എന്നുള്ളത് ഇന്നും ആർക്കും തർക്കമില്ലാത്ത ഒരു കാര്യവുമാണ്. എന്നാൽ ഇപ്പോൾ മോഹൻലാൽനെതിരെ ഇന്നോളം കണ്ടിട്ടില്ലാത്തതുപോലെയുള്ള വളരെ വലിയ വിമർശനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിൻറെ സഹോദരനായ ഗോപിനാഥൻ നായർ. മോഹൻലാലിന്റെ പിതാവിൻറെ അനുജന്റെ മകനാണ് ഗോപിനാഥൻ നായർ. മോഹൻലാൽ എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന് അഭിനയത്തെക്കുറിച്ചും നിരവധി രൂക്ഷമായ ആരോപണങ്ങളാണ് ഗോപിനാഥൻ നായർ ഇപ്പോൾ പല അഭിമുഖങ്ങളിലൂടെയായി നൽകിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS

കുറച്ചുകാലമായി ഗോപിനാഥൻ നായർ പല ഓൺലൈൻ ചാനലുകളിലും മോഹൻലാലിനെ വിമർശിച്ചുകൊണ്ട് എത്താറുണ്ട്. മോഹൻലാൽ വലിയ പ്രതിഫലമാണ് മേടിക്കുന്നത് എന്നും തന്റെ ചിത്രങ്ങൾ വേണ്ട രീതിയിൽ പ്രകടനം നടത്താതെ തന്നെ പത്തും പതിനഞ്ചു കോടി രൂപ അദ്ദേഹം പ്രതിഫലം മേടിക്കുന്നതിന് ഗോപിനാഥൻ നായർ വിമർശിക്കുന്നു. അതോടൊപ്പം തന്നെ തന്റെ പിതാവ് എന്നെങ്കിലും ഒരിക്കൽ മോഹൻലാൽ തന്നെ കാണാൻ വരുമെന്നും തനിക്ക് എന്തെങ്കിലും സഹായം ചെയ്യുമെന്നൊക്കെ ആഗ്രഹിച്ച ഇരുന്നുവെന്നും എന്നാൽ അദ്ദേഹത്തിൻറെ മരണം വരെ മോഹൻലാൽ അദ്ദേഹത്തെ കാണാൻ എത്തിയില്ല എന്നും ഗോപിനാഥൻ നായർ പറയുന്നുണ്ട്. അതേപോലെ തന്നെ താൻ പലപ്പോഴും സഹായങ്ങൾ ചോദിച്ചപ്പോഴും മോഹൻലാൽ നൽകിയിട്ടില്ല എന്നുള്ള ആരോപണവും ഗോപിനാഥൻ നായർ ഉന്നയിക്കുന്നുണ്ട്.

READ NOW  ഒരു ആവറേജ് പാട്ടുകാരിയായി ഇവൾക്ക് പിടിച്ചു നിൽക്കാൻ തുണിയുരിഞ്ഞു കാട്ടണം -കമെന്റിനു അഭയ ഹിരണ്മയിയുടെ മറുപടി കേട്ട് കണ്ടം വഴിയോടി അണ്ണൻ

ഇയാൾ പറയുന്ന മറ്റൊരു ആരോപണം മോഹൻലാലിൻറെ ഒടിയൻ എന്ന ചിത്രത്തിനു ശേഷം അദ്ദേഹത്തിന് അഭിനയം ശരിയാകുന്നില്ല എന്നതാണ്. അദ്ദേഹം ഹോർമോണൽ ഇഞ്ചക്ഷൻ എടുത്തതു മൂലം അദ്ദേഹത്തിൻറെ മുഖത്തെ മസിലുകൾ ഒന്നും വർക്ക് ചെയ്യാതിരിക്കുകയാണ് എന്നും അദ്ദേഹത്തിന് താടിയെടുക്കാൻ പറ്റാത്ത അവസ്ഥയാണ് എന്നും ഗോപിനാഥൻ നായർ പറയുന്നു.അതേപോലെ അദ്ദേഹത്തിൻറെ കണ്ണിനും മാറ്റങ്ങൾ ഉണ്ട് എന്നും ഇദ്ദേഹം പറയുന്നു. അത് മനസ്സിലാകണമെങ്കിൽ മോഹൻലാലിൻറെ ഏതെങ്കിലും ഒരു പഴയ ചിത്രമായി അദ്ദേഹത്തിന് മുഖം കമ്പയർ ചെയ്താൽ മതി എന്നും ഇദ്ദേഹം പറയുന്നുഇത്.

അദ്ദേഹം എടുത്ത ഹോർമോൺ ഇഞ്ചക്ഷന്റെ റിയാക്ഷൻ ആണെന്നാണ് ഗോപിനാഥൻ നായർ പറയുന്നത് ബോളിവുഡിലൊക്കെ പല താരങ്ങളും എടുക്കുന്ന ഇഞ്ചക്ഷൻ ആണെങ്കിലും നിർഭാഗ്യവശാൽ മോഹൻലാലിന് അത് സംഭവിച്ചുമോഹൻലാൽ അങ്ങനെ ഒരു ഇഞ്ചക്ഷൻ എടുത്തതെന്ന് 100% വ്യക്തമായി തനിക്ക് അറിയാം എന്നും അദ്ദേഹം പറയുന്നു. താൻ പറയുന്നതിൽ സത്യസന്ധമല്ലാത്ത എന്തെങ്കിലും കാര്യമുണ്ടെങ്കിൽ മോഹൻലാലിന് നാളെ തനിക്കെതിരെ മാനഷ്ടക്കേസ് കൊടുക്കാമെന്നും ഇദ്ദേഹം പറയുന്നു.

READ NOW  സിനിമ വേണ്ട നയൻതാരയ്ക്ക് ജീവിക്കാൻ;മാസം ഒഴുകിയെത്തുന്നത് കോടികൾ നയൻതാരയുടെ അന്തം വിടീക്കുന്ന വരുമാന വിവരങ്ങൾ പുറത്തായി .

അതെ പോലെ മോഹൻലാലിൻറെ അപ്പച്ചിയുടെ മകൻ ദീർഘകാലമായി രോഗത്തിലാണ് എന്നും ഇന്നേ വരെ ലാൽ അയാളെ പോയി കണ്ടിട്ടില്ല എന്നും ബന്ധുക്കൾക്ക് ആർക്കും മോഹൻലാലിനെ കുറിച്ച നല്ല അഭിപ്രായം ഇല്ല എന്നും ഇയാൾ പറയുന്നു. അതെ പോലെ താൻ ഒരു സിനിമ മോഹൻലാലിനെ നായകനാക്കി എഴുതിയിരുന്നു എന്നും അത് ചെയ്യാൻ ആന്റണി പെരുമ്പാവൂരിനെ സമീപിച്ചപ്പോൾ ഇപ്പോൾ സിനിമാ ഉടനെ എടുക്കുന്നില്ല എന്നാണ് അയാൾ പറഞ്ഞത് എന്നും അത് തനിക്ക് വിഷമം ഉണ്ടാക്കി എന്നും ബിജു ഗോപിനാഥൻ നായർ പറയുന്നു.

ആ പക കൊണ്ടല്ലേ എങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നും മുൻപും ലാലിനെ തനിക്ക് വിമർശിച്ചു പറയണം എന്നുണ്ടായിരുന്നു എന്നും ഇയാൾ പറയുന്നു. സ്വന്തം നാട്ടിലുള്ളർ മോഹൻലാലിനെ കണ്ടിട്ട് പോലും വര്ഷങ്ങളായി എന്നും അദ്ദേഹത്തെ കുറിച്ചു ആർക്കും നല്ല അഭിപ്രായമില്ല എന്നൊക്കെയാണ് ഇദ്ദേഹം പറയുന്നത്.

കുട്ടിക്കാലം തുടങ്ങി കിളിച്ചുണ്ടൻ മാമ്പഴം സിനിമ വരെ താനും മോഹൻലാലും തമ്മിൽ നല്ല അടുപ്പം ആയിരുന്നു അതിനു ശേഷം ഒരാൾ ഇടക്ക് വന്നതുമുതലാണ് അകൽച്ച എന്നും ആരാണ് എന്ന് പറയുന്നില്ല എന്നും ഇദ്ദേഹം പറയുന്നു. താൻ വിവാഹം കഴിച്ചത് അടൂർ ഗോപാലകൃഷ്ണന്റെ ചേട്ടന്റെ മകളെ ആണ്. ആ കുടുംബത്തിൽ നിന്ന് അല്ലായിരുന്നു എങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാവുകയില്ല എന്ന് ബിജു ഗോപിനാഥൻ നായർ പറയുന്നു. തനിക്ക് ഒരു 13 ലക്ഷം രൂപ കടം വന്നപ്പോൾ താൻ മോഹൻലാലിനോട് ചോദിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം എന്നത് തന്നിരുന്നു എങ്കിൽ തന്റെ കടം അവിടെ നിന്ന് വളർന്ന മോന് കോടി ആവില്ലായിരുന്നു എന്നും തന്റെ ബഹ്റയാ വീട്ടുകാർ തന്നെ സഹായിച്ചുഎന്നും അതുകൊണ്ടാണ് താൻ ചുവരിൽ പടമാകാതെ ഇങ്ങനെ ഇന്നും ജീവിക്കുന്നത് എന്നും ഇദ്ദേഹം പറയുന്നു.

READ NOW  മല്ലിക സുകുമാരൻ മക്കളെ ഓർത്തു അന്നത് ചെയ്തത് നന്നായി അല്ലെങ്കിൽ വല്ലാത്ത ഒരാവസ്ഥയായേനെ - ദിനേശ് പണിക്കർ പറഞ്ഞത് .

അന്ന് താൻ പണം ചോദിക്കുമ്പോൾ ആദ്യം താൻ ലാലിനോട് പറഞ്ഞത് അത് താൻ ഉടൻ തിരിച്ചു തരും എന്നാണ്. കാരണം അത് തിരിച്ചു കൊടുക്കാൻ തന്റെ മുൻപിൽ വഴികൾ ഉണ്ടായിരുന്നു. പക്ഷേ അന്ന് മോഹൻലാൽ പറഞ്ഞത് പണം തന്നാലല്ലേ തിരിച്ചു തരുന്നതിന്റെ കാര്യം പറയേണ്ടു എന്ന് അത് തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാട് വേദനിപ്പിച്ചു എന്നാണ്.

പക്ഷേ ഇദ്ദേഹത്തിന്റെ വിഡിയോ യ്ക്ക് താഴെ രൂക്ഷ വിമർശങ്ങൾ ആണ് ഉണ്ടാകുന്നത് എന്നത് മറ്റൊരു വസ്തുതയാണ്. പണം ചോദിച്ചിട്ടു കൊടുക്കാത്തതും സിനിമ ചെയ്യാത്തതിന്റെയും കലിപ്പും അസൂയയും കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് ഭൂരിഭാഗം കമെന്റുകളും.

ADVERTISEMENTS