Advertisement
Home MOVIES Malayalam ദിലീപിനെ തനിക്ക് തന്നെ ലഭിക്കുമെന്ന് കാവ്യാ പറഞ്ഞോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്

ദിലീപിനെ തനിക്ക് തന്നെ ലഭിക്കുമെന്ന് കാവ്യാ പറഞ്ഞോ ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇത്

115
ADVERTISEMENTS

മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നാടൻ സൗന്ദര്യത്തിന്റെ ഉടമയാണ് കാവ്യ മാധവൻ. ഒരുകാലത്ത് മലയാളത്തിൽ കാവ്യ ഉണ്ടാക്കിയ തരംഗം അത്രയ്ക്ക് വലുതായിരുന്നു. വളരെ കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് എത്തിയതുകൊണ്ട് കാവ്യയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്. കാരണം പ്രേക്ഷകരുടെ മുൻപിൽ ആയിരുന്നു കാവ്യയുടെ വളർച്ച. അതുകൊണ്ടു തന്നെ കാവ്യയുടെ പല പ്രവർത്തികളും പ്രേക്ഷകരെ വേദനയിൽ ആഴ്ത്തുകയും ചെയ്തിട്ടുണ്ട്. ദിലീപുമായി ഉള്ള വിവാഹശേഷം പ്രേക്ഷകരിൽ പലരും കാവ്യയെ വിമർശിക്കുവാൻ ഉണ്ടായ കാരണവും ഇതുതന്നെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കണ്ട ഒരു വ്യക്തിയാണ് കാവ്യ മാധവൻ.

ഇപ്പോൾ കാവ്യയുടെ ഒരു പഴയ അഭിമുഖത്തിൽ കാവ്യ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഈ അഭിമുഖം ഇപ്പോൾ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. ഈ അഭിമുഖത്തിൽ കാവ്യ പറയുന്നത് തന്റെ കരിയറിനെ കുറിച്ചും അവിടെ ഉണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചുമൊക്കെയാണ് പക്ഷേ അത് പ്രചരിപ്പിക്കപ്പെടുന്നത് കാവ്യ പറയാതെ പറയുന്നത് ദിലീപിനെ തനിക്ക് തന്നെ ലഭിക്കുമെന്ന് താൻ വിശ്വസിച്ചിരുന്നു എന്നാണെന്ന് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെ പറയാൻ കാരണം ആ വീഡിയോ പ്രചരിക്കപ്പെടുന്നത് അത്തരത്തിൽ ഒരു ടൈറ്റിൽ ഇട്ടുകൊണ്ടാണ്.

READ NOW  റിമി ടോമിയുടെ ഡിവോഴ്സിന്റെ യഥാർത്ഥ കാരണം എന്താണ്..? കോടികളുടെ ആസ്തിയുള്ള റിമി ഇന്ന് ഒറ്റയ്ക്ക് കഴിയാനുള്ള കാരണം ഇതാണോ.?

ADVERTISEMENTS

ഈ ഒരു അഭിമുഖത്തിൽ കാവ്യാ സംസാരിക്കുന്നത് പക്ഷേ അതല്ല കാവ്യയുടെ വാക്കുകൾ ഇങ്ങനെയാണ്.

ഒരുപാട് മത്സരം നിറഞ്ഞുനിൽക്കുന്ന ഒന്നാണ് സിനിമ എന്നത്. അവിടെ തന്നെക്കാൾ കഴിവുള്ള ഒരുപാട് നടിമാർ വരും. എന്നാൽ അവരൊക്കെ വരുമ്പോൾ തന്റെ അവസരങ്ങൾ നഷ്ടപ്പെടുമെന്ന് താൻ ഭയപ്പെട്ടിട്ടേയില്ല. ആരൊക്കെ വന്നാലും പോയാലും തനിക്കുള്ളത് തനിക്ക് തന്നെ കിട്ടും എന്നാണ് വിശ്വസിച്ചിട്ടുള്ളത് എന്നാണ് ഈ അഭിമുഖത്തിൽ കാവ്യാ പറയുന്നത്. കാവ്യാ വേഷങ്ങളെ കുറിച്ചും പുതിയ നടിമാർ വരുമ്പോൾ ഉള്ള മല്സരത്തെ കുറിച്ചുമൊക്കെയാണ്.

പക്ഷേ തനിക്കുള്ളത് തനിക്ക് തന്നെ കിട്ടും എന്ന കാവ്യ ഉദ്ദേശിച്ചത് ദിലീപിനെ ആയിരുന്നു എന്നാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ കമന്റുകൾ ആയി ചോദിച്ചു കൊണ്ടിരിക്കുന്നത്. വർഷങ്ങൾക്കു മുൻപുള്ള കാവ്യയുടെ അഭിമുഖം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ആ അഭിമുഖത്തതിൽ കുറച്ചു ഭാഗം മാത്രമാണ് പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ടൈറ്റിൽ കൊടുത്തേക്കുന്ന കാര്യം തന്നെയാണ് കാവ്യാ ഉദ്ദേശിക്കുന്നത് എന്ന് ആളുകൾ വിശ്വസിക്കും. അതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണം താരത്തിന് നേരെ നടക്കുന്നുണ്ട്.

READ NOW  ആദ്യത്തെ വിവാഹബന്ധവും തകർന്നു ഇപ്പോൾ രണ്ടാമത്തേതും അങ്ങനെ എന്തുകൊണ്ടാകാം. - ആര്യ നൽകിയ മറുപടി.

പ്രചരിക്കുന്ന വീഡിയോ (തെറ്റിദ്ധാരണ പരത്തുന്ന ടൈറ്റില്‍ )

നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് വലിയ ഒരു വിഭാഗം ആളുകൾ കാവ്യയെ തെറ്റുകാരിയായി ആണ് കാണുന്നത്. ഒപ്പം നടി അക്രമിക്കപേപ്റ്റ കേസുമായും പലരും താരത്തെയും ബന്ധപ്പെടുത്തുന്നുണ്ട്. പക്ഷേ കോടതിയിൽ ഇരിക്കുന്ന ഒരു വിഷയത്തിൽ നമ്മൾ കോടതി വിധിക്കു മുന്നേ വിധി പറയുന്നത് ശരിയായ പ്രവണത അല്ല.

ADVERTISEMENTS