Advertisement
Home MOVIES Malayalam സ്ത്രീകൾ ഒരിക്കലും വിവാഹമേ കഴിക്കരുത് എന്നല്ല താൻ ഉദ്ദേശിച്ചേ – വ്യക്തമാക്കി ഭാമയുടെ പുതിയ കുറിപ്പ്...

സ്ത്രീകൾ ഒരിക്കലും വിവാഹമേ കഴിക്കരുത് എന്നല്ല താൻ ഉദ്ദേശിച്ചേ – വ്യക്തമാക്കി ഭാമയുടെ പുതിയ കുറിപ്പ് വൈറൽ

56
ADVERTISEMENTS

നിവേദ്യം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇടം നേടിയ വ്യക്തിയാണ് ഭാമ. പിന്നീട് നിരവധി മലയാളം ചിത്രങ്ങളിൽ ഭാമ നായികയായി എത്തിയിട്ടുണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഭാമ അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ സ്ത്രീകൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഭാമ പറഞ്ഞത് ചില കാര്യങ്ങളാണ് വലിയ തോതിൽ ചർച്ചയായിരിക്കുന്നത്. ഒപ്പം ഭാമയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഭാമ പങ്കിട്ട കുറിപ്പിനും വലിയ തോതിൽ വിമർശനവും സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഭാമ വീണ്ടും താൻ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി കൊണ്ട് മറ്റൊരു കുറിപ്പ് കൂടി പങ്കുവെച്ചിരിക്കുകയാണ്.

2020ൽ അരുൺ എന്ന വ്യക്തിയെ വിവാഹം കഴിച്ചു ഭാമ സിനിമാലോകത്തു നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. വലിയ ആർഭാടമായിട്ടായിരുന്നു ആ വിവാഹം നടന്നത്. പിന്നീട് കുറച്ച് നാളുകൾക്കു ശേഷം ഇരുവരും തമ്മിലുള്ള വിവാഹബന്ധത്തിൽ ചില ഉലച്ചിലുകൾ ഉണ്ടെന്നുള്ള രീതിയിലുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ആദ്യമൊന്നും അതിന് പ്രതികരിക്കാതിരുന്ന ഭാമ പിന്നീട് തൻറെ മകൾ ഗൗരിക്കൊപ്പം ഉള്ള ഒരു ചിത്രം പങ്കു വച്ചുകൊണ്ട് താൻ ഒരു സിംഗിൾ മദർ ആണ് എന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരുന്നു. അതോടെ ഇരുവരും തമ്മിൽ അകൽച്ചയിലാണ് എന്നുള്ള കാര്യം വ്യക്തമായി. താൻ ഒരു സിംഗിൾ മദർ ആയപ്പോഴാണ് കൂടുതൽ ശക്തയായത് എന്നും ഭാമ എന്ന് പറഞ്ഞിരുന്നു.

READ NOW  ഒരേ സമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം അത് സ്വാഭാവികം; ഇഷ്ടമുള്ളവരോട് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാം - കനി കുസൃതിക്ക് അച്ഛൻ മൈത്രേയൻ എഴുതിയ കത്ത് ഇങ്ങനെ.

ADVERTISEMENTS

അതോടൊപ്പം ഭാമ താനും ഭർത്താവും അരുണും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ നിന്ന് മാറ്റുകയും ഭാമയുടെ പേരിനൊപ്പം ഉള്ള അരുണിന്റെ പേരും മാറ്റുകയും ഒക്കെ ചെയ്തിരുന്നു ഇപ്പോൾ സ്ത്രീകൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഭാമയുടെ ചില കുറിപ്പുകൾ ചർച്ച ആവുകയും വിമർശനത്തിനിടയാക്കുകയും ഒക്കെ ചെയ്തിരുന്നു

സ്ത്രീധനം വാങ്ങിയുള്ള വിവാഹത്തിനെതിരെ ആയിരുന്നു ഭാമ പറഞ്ഞിരുന്നത് എങ്കിലും ആളുകൾ അതിനെ മനസിലാക്കിയത് സ്ത്രീകൾ വിവാഹമേ കഴിക്കരുത് എന്നുള്ളതായിരുന്നു . അത്തരത്തിൽ ഒരു വാചകം ഭാമയുടെ കുറിപ്പിൽ ഉണ്ടെങ്കിലും അതിന്റെ പൂർണ ഉദ്ദേശ്യം ആരും മനസിലാക്കിയില്ല എന്നാണ് ഭാമ തന്റെ പുതിയ കുറിപ്പിൽ പറയുന്നു.

ഭാമയുടെ കുറിപ്പ് ഇങ്ങനെ

ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്ന് പോലും അറിയാതെ ജീവൻ എടുക്കാൻ സാധ്യതയുള്ള സ്ഥലത്തുനിന്നും എത്രയും വേഗം. വേണോ നമുക്ക് സ്ത്രീകൾക്ക് വിവാഹം, വേണ്ട ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ ധനം വാങ്ങി അവർ ജീവനടിപ്പിക്കും. സത്യത്തിൽ ഭാമേടെ കുറുപ്പ് സ്ത്രീധനം വാങ്ങിയുള്ള വിവാഹത്തിന് എതിരെയായിരുന്നു പക്ഷേ ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത് എന്ന തരത്തിൽ താരം കുറിച്ചത് വലിയ തോതിലുള്ള വിമർശനത്തിന് ഇടയാക്കി.

READ NOW  എല്ലാ ദിവസവും വർക്കൗട്ട് ചെയ്യും യാതൊരു ദുഃശീലങ്ങളും ഇല്ലായിരുന്നു -അനുജനെ പറ്റി സങ്കടത്തോടെ ബൈജു എഴുപുന്ന പറയുന്നു

ഇപ്പോൾ അതിന് ക്ലാരിഫിക്കേഷൻ നൽകി കൊണ്ടുള്ള പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി താരം പങ്കുവെച്ചിരുന്നു അതിൽ ഭാമ കുറിച്ചത് ഇങ്ങനെയാണ് ഇന്നലെ ഞാൻ ഇട്ട എഴുത്ത് ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മൾ സ്ത്രീകൾ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്.

അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചും ആണ് എഴുതിയത് ശേഷം ധനം ആവശ്യപ്പെട്ട സ്ത്രീകൾക്ക് കൊടുക്കുന്ന സമ്മർദ്ദം അതുമൂലം സ്വന്തം ജീവൻ വരെ ഭീഷണിയോടെ ഒരു വീട്ടിൽ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങൾ കൂടെയുണ്ടെങ്കിൽ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറം ആയിരിക്കും. ഇതെല്ലാം ആണ് പറയാൻ ശ്രമിച്ചത് അങ്ങനെ സ്ത്രീകൾ ഒരിക്കലും വിവാഹം ചെയ്യരുത് എന്നാണ്. വിവാഹ ശേഷമാണേൽ സമ്മർദ്ദം സഹിച്ചു ജീവിതം തുടരാൻ എല്ലാ സ്ത്രീകൾക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകൾ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു നന്ദി എന്നാണ് ഭാമ തൻ്റെ കുറുപ്പിൽ പറയുന്നത്

READ NOW  ഹണി റോസിനെ കാണുമ്പോൾ ആ പുരാണ കഥാപത്രത്തെ ഓർമ്മ വരുന്നു ബോബി ചെമ്മണ്ണൂരിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം
ADVERTISEMENTS