Advertisement
Home MOVIES Malayalam സുരേഷും ഞാനും തമ്മിലുള്ള ബന്ധം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല-ഖുശ്ബു .

സുരേഷും ഞാനും തമ്മിലുള്ള ബന്ധം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയില്ല-ഖുശ്ബു .

442
ADVERTISEMENTS

 

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി പിന്നീട് മലയാള സിനിമയുടെ ആക്ഷൻ രാജാവായി തീർന്ന താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങൾ ആയിരിക്കും ഒരു പക്ഷേ പ്രേക്ഷകർ എന്നും ഓർമിച്ചു വയ്ക്കുന്നത്. തന്റെ പോലീസ് വേഷങ്ങള്‍ കൊണ്ട് ജനങ്ങളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍  അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് . പിന്നീട് രാഷ്ട്രീയത്തിൽ സജീവമായതിനുശേഷം ആണ് അദ്ദേഹം സിനിമയിൽ നിന്നും ഒരു വലിയ ഇടവേള എടുക്കുകയായിരുന്നു.

പിന്നീട് സിനിമയിലേക്ക് വലിയൊരു തിരിച്ചുവരവ് നടൻ നടത്തുകയും ചെയ്തിരുന്നു. എങ്കിലും നിലവിൽ സിനിമയും രാഷ്ട്രീയവും ഒരുമിച്ചു മുന്നോട്ട് കൊണ്ടുപോകുവാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നത്. സിനിമ മേഖലയിൽ തന്നെ നിരവധി ആളുകളുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഒരു വ്യക്തി കൂടിയാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വലിയൊരു താരനിര തന്നെ വന്നത് അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു എന്നതാണ് സത്യം

ADVERTISEMENTS
READ NOW  വര്‍ഷങ്ങള്‍ക്കുമുന്‍പേ മോഹന്‍ലാല്‍ അത് പ്രവചിച്ചിരുന്നു. ലാല്‍ജോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

ഇപ്പോൾ കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായ എത്തുന്ന ജെ ബി ജങ്ക്ഷന്‍ പ്രോഗ്രാമില്‍  അതിഥിയായി എത്തിയ നടി ഖുശിബുവിനോട് താരം പറയുന്ന ചില കാര്യങ്ങളാണ്ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഇരുവരും തമ്മിലുള്ള സൗഹൃദം എത്ര ആഴത്തിലുള്ളതാണ് എന്ന് ഈ ഒരു വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. താൻ ആദ്യമായി ഖുശ്ബുവിനെ കാണുന്നത് യാദവം എന്ന സിനിമയുടെ സെറ്റിൽവെച്ച് ആയിരുന്നുവെന്നും ആ സമയത്ത് ഖുശ്ബുവിന്റെ പേരിൽ അമ്പലം ഒക്കെ തമിഴ്നാട്ടിൽ ആരോ പണിതു എന്ന് കേട്ടിരുന്നു .

തനിക്ക് ഖുശ്ബുവിനോട് വലിയ ആരാധനയും  ബഹുമാനവും ആയിരുന്നു ഖുശ്ബുവിനെ നോക്കിയിരുന്നത് എന്നും അത്രയും വലിയ ആരാധകനിരയുള്ള ഒരു നടിയാണെന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ കസേര വലിച്ച് അവർക്ക് അരികിൽ ഇരുന്ന് സംസാരിക്കാൻ പോലും മടിയായിരുന്നു എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

READ NOW  യേശുദാസിന്റെ ക്രൂരമായ ആ വാക്കുകൾ മാഷിനെ തകർത്തു കളഞ്ഞു അദ്ദേഹം ആ ഷോക്കിൽ വീണു പോയി - ഗായകൻ യേശുദാസിന്റെ ക്രൂരത എണ്ണിപ്പറഞ്ഞു എസ് രാജേന്ദ്ര ബാബു

എന്നാൽ  ആ ആരാധന വളര്‍ന്നു അത് ഇപ്പോള്‍ ജീവിതത്തില്‍ ഉറപ്പിക്കാന്‍ പറ്റുന്ന  ഒരു   സൌഹൃദമോ അതിനുമേലെ ഒരു നിലയില്‍ ഉള്ള ബന്ധമായി  എത്തിയെന്നും സുരേഷ് ഗോപി പറയുന്നു . എന്നേക്കാള്‍ രാധികയോടും  മക്കളോടും   തമ്മിൽ അടുത്ത  ബന്ധമാണ് ഖുശ്ബു വച്ച് പുലര്‍ത്തുന്നത് .

 

ഞാൻ അവിടെ ഇല്ലെങ്കിൽ പോലും തിരുവനന്തപുരത്ത് വരുമ്പോൾ എന്റെ വീട്ടിലാണ് ഖുശ്ബു താമസിക്കുന്നത്. കുട്ടികളുമായി വന്നാലും എന്റെ വീട്ടിൽ വന്ന് താമസിക്കാറുണ്ട്. അത്രയും ഒരു അടുത്ത സൗഹൃദമാണ് തങ്ങൾ തമ്മിലുള്ളത് എന്ന് സുരേഷ് ഗോപി പറയുന്നു.തങ്ങള്‍ തമ്മില്‍ സൌഹൃദത്തിന് മേലെ ഒരു ബന്ധമാണുള്ളത് .അതിന്റെ ആഴം എത്രത്തോളമെന്ന് ഖുശ്ബുവിനോട് നേരിട്ട്  ചോദിച്ചോളൂ എന്നും ബ്രിട്ടസിനോടു സുരേഷ് ഗോപി പറയുന്നുണ്ട്.

താൻ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്ന് ഖുശ്ബു പറയുന്നു. ഞങ്ങള്‍ തമ്മിലുള്ള സ്നേഹം ഒരു ടേപ്പ് കൊണ്ട്  അളക്കാന്‍ കഴിയില്ല  താൻ തിരുവനന്തപുരത്ത് വന്നാൽ എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ പിക്ക് ചെയ്യാന്‍ എത്തുന്നത് രാധികയാണ്.അവിടെ നിന്ന് നേരെ വീട്ടിലേക്കു പോകാറാണ്  പതിവ് .അഥവാ ഏതെങ്കിലും ഹോട്ടലില്‍ താമസിച്ചാല്‍ ഉടനെ സുരേഷിന്റെ വിളി വരുമെന്നും ഇനി തിരുവനന്തപുരത്തേക്ക് വരണമെങ്കില്‍ മര്യാദയ്ക്ക് വീട്ടിലേക്കു പോകൂ എന്നും ആയിരിക്കും പറയുക.

READ NOW  കല്പന മരിക്കുന്നതിന് മുൻപ് തന്നോടും പൃഥ്‌വി രാജിനോടും പറഞ്ഞത് - പിന്നെ ചേച്ചിക്ക് സംഭവിച്ചത് അതെ പോലെ തന്നെ.

തനിക്കു സുരേഷിനോടുള്ള സ്നേഹം വാക്കുകള്‍ക്ക് അതീതമാണെന്നും സൂര്യന് കീഴിലുള്ള എന്തിനെ കുറിച്ചും തുറന്നു സംസാരിക്കാനുള്ള സ്പേസ് തങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നും ഖുശ്ബു വ്യക്തമാക്കുന്നു.

ADVERTISEMENTS
Previous articleമോഹന്‍ ലാലിന് ഒരു വില്ലന്‍ കഥാപാത്രം നല്‍കാന്‍ കഴിയില്ല കാരണം പറഞ്ഞ് പ്രിഥ്വി രാജ്
Next articleരണ്ടുകോടി കൂടുതൽ കൊടുത്താൽ കാണിക്കാൻ പാടില്ലാത്തതും കാണിക്കാൻ തയ്യാറാകുമായിരുന്നു
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.