കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട നടനാണ് ദിലീപ്. മലയാള സിനിമയിൽ ഒരുകാലത്ത് ദിലീപ് ഉണ്ടാക്കിയ മഹാവിജയങ്ങൾക്ക് കണക്കില്ല എന്ന് പറയുന്നതാണ് സത്യം. എന്നാൽ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം ദിലീപ് അടുത്തകാലത്തായി സിനിമയിൽ നിന്നൊക്കെ ഒരു വലിയ ഇടവേള എടുത്തിരുന്നു പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും പ്രേക്ഷകർക്കിടയിൽ പഴയ സ്ഥാനം നേടിയെടുക്കാൻ ദിലീപിന് സാധിച്ചില്ല എന്ന് പറയുന്നതാണ് സത്യം.. രണ്ടാം വരവിൽ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ഒരു ശരാശരി സിനിമ പ്രേമിയെ തൃപ്തിപ്പെടുത്താൻ സാധിക്കുന്ന ചിത്രങ്ങള്‍ കുറവായിരുന്നു അതിൽ എന്നതാണ് സത്യം.
ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു അഭിമുഖത്തിൽ ദിലീപ് പറയുന്ന ചില കാര്യങ്ങളാണ് രണ്ടാം വരവിൽ ദിലീപിന്റേതായി തീയേറ്ററിൽ നിറഞ്ഞു ഓടിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.
ഈ കഥാപാത്രത്തിലേക്ക് താൻ വന്നതിനെ കുറിച്ചാണ് ദിലീപ് പറയുന്നത്. ആ കഥാപാത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് താനായിരുന്നില്ല എന്നും അത് ഫഹദ് ഫാസിലിനായി മാറ്റിവെച്ച കഥാപാത്രമായിരുന്നു എന്നുമാണ് പറയുന്നത്. എന്നാൽ ഫഹദിന് തെലുങ്കിലും മറ്റും തിരക്ക് വന്നതുകൊണ്ടാണ് തന്റെ അരികിലേക്ക് ഈ ചിത്രം എത്തുന്നത്. ഇത് അറിഞ്ഞ താൻ അപ്പോൾ തന്നെ ഫഹദിനെ വിളിച്ചു. തനിക്ക് ഫഹദിനെ ഒക്കെ കുട്ടിക്കാലം മുതലേ അറിയാവുന്നതാണ്.
ഷാനു ഇങ്ങനെയൊരു സിനിമ വന്നിട്ടുണ്ട് ഷാനു അത് ചെയ്യാൻ ഇരിക്കുകയാണോ എന്ന് ചോദിച്ചു. അപ്പോള്‍ ഫഹദ് പറഞ്ഞത് ചെയ്യണമെന്നു ആഗ്രഹമുണ്ട് ചേട്ടാ പക്ഷെ സമയമില്ല ചേട്ടാ എന്ന് പറഞ്ഞു. എന്റെ അടുത്ത് ആ സിനിമയുടെ ആളുകള്‍ വന്നിട്ടുണ്ട് എന്നും ഷാനു ചെയ്യുന്നില്ലെങ്കിൽ മാത്രമേ താന്‍ ചെയ്യുന്നുള്ളൂ എന്നും,ചോദിക്കേണ്ട മര്യാദ ഉണ്ടല്ലോ എന്നും താന്‍ പറഞ്ഞതായി ദിലീപ് പറയുന്നു.
ചേട്ടാ ചേട്ടൻ അത് ചെയ്യുന്നെങ്കിൽ ചെയ്യൂ,എനിക്ക് ഒരു കുഴപ്പവുമില്ല എന്നാണ് ഷാനു പറഞ്ഞത്. അങ്ങനെയാണ് ആ ഒരു കഥാപാത്രത്തിലേക്ക് താൻ എത്തുന്നത് എന്ന് താരം പറയുകയും ചെയ്യുന്നുണ്ട്. താന്‍ വന്നപ്പോള്‍ ചിത്രത്തിന്റെ കഥയും മറ്റും കുറച്ചു മാറിയിട്ടുണ്ട് എന്ന് ദിലീപ് പറഞ്ഞിരുന്നു. ദിലീപിന്റെ വാക്കുകള്‍ വൈറലാവുന്നുണ്ട്.
ദിലീപിന് ഒരു തിരിച്ചുവരവ് നൽകാൻ വലിയൊരു രീതിയിൽ തന്നെ സഹായിച്ച ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. കുടുംബപ്രേക്ഷകർ തീയേറ്ററുകളിൽ ഏറ്റെടുത്ത് ചിത്രം എന്ന പ്രത്യേകതയും ഈ ഒരു ചിത്രത്തിന് ഉണ്ടായിരുന്നു. ഫഹദ് ഫാസിൽ ആണ് ഈ ചിത്രം ചെയ്തിരുന്നത് എങ്കിൽ മറ്റൊരു ലെവലിലായി മാറിയേനെ എന്നും പ്രേക്ഷകർ പറയുന്നു.