(വീഡിയോ) തന്റെ കാമുകിയെ റോഡിലിട്ട് തല്ലിയ കാമുകനെ കയ്യോടെ പിടി കൂടി സോറി പറയിച്ചു വിട്ട് ടോളിവുഡ് നടൻ നാഗ ശൗര്യ

391

സിനിമകളിൽ നായകന്മാർ മിക്കപ്പോഴും സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുകയും അവരെ ഗുണ്ടകളിൽ നിന്ന് രക്ഷിക്കുന്ന സൂപ്പർ ഹീറോകളുമൊക്കെയാണ് എന്നാൽ തന്റെ ചിത്രങ്ങളിൽ സ്ഥിരം സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതിയിരുന്ന താരം ഇപ്പോൾ യഥാർത്ഥ ജീവിതത്തിലും ഹീറോ ആയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 28 നു പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. പൊതുസ്ഥലത്ത് കാമുകന്റെ കരണത്തടിച്ച പെൺകുട്ടിയെ രക്ഷിക്കാൻ എത്തിയ ടോളിവുഡ് നടൻ നാഗ ശൗര്യ യഥാർത്ഥ ജീവിതത്തിലെ നായകനായി എന്ന ടാഗോടെയാണ് വീഡിയോ പ്രചരിക്കുന്നത്. തന്റെ സിനിമകളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്നതായി കാണപ്പെടുന്ന നടൻ, ഹൈദരാബാദിലെ തിരക്കേറിയ റോഡിന് നടുവിൽ കാമുകിയുമായി മോശമായി പെരുമാറിയതിന് ഒരു യുവാവിനെ ചോദ്യം ചെയ്തു ഇപ്പോൾ താരമായിരിക്കുകയാണ്.

ADVERTISEMENTS
   

കാമുകിയെ തല്ലിയതിന് മാപ്പ് പറയണമെന്ന് യുവാവിനോട് ആവർത്തിച്ച് പറയുന്ന നടന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

READ NOW  ഐശ്വര്യ രാജേഷ് പഴയതൊക്കെ മറന്നു ഓട്ടോക്കൂലി പോലും കയ്യിലില്ലാതിരുന്ന ഒരു കാലമുണ്ട്. സംവിധായകൻ രംഗത്ത്

കാറിൽ പോവുകയായിരുന്ന നാഗ ശൗര്യ, പെട്ടന്ന് നടുറോഡിൽ വെച്ച് ഒരു യുവാവ് പെൺകുട്ടിയെ തല്ലുന്നത് ശ്രദ്ധയിൽ പെട്ടു, വണ്ടി നിർത്തി യുവാവിന്റെ അടുത്ത് ചെന്ന് അവളോട് മാപ്പ് പറയണമെന്ന് നടൻ ആവശ്യപ്പെട്ടു. അപ്പോൾ ആ യുവാവ് പറയുന്നത് നമുക്ക് കേൾക്കാം : “അവൾ എന്റെ കാമുകിയാണ് എന്ന് “, അപ്പോൾ നടൻ പറയുന്നത് നമുക്ക് കേൾക്കാനാകും : “അവൾ നിങ്ങളുടെ കാമുകിയാകാം , അതിനർത്ഥം നിങ്ങൾക്ക് ഇങ്ങനെ അവളോട് മോശമായി പെരുമാറാൻ കഴിയുമെന്ന് അർത്ഥമാക്കുന്നില്ല. നിങ്ങൾ അവളെ നടു റോഡിൽ വെച്ച് അടിച്ചത് എല്ലാവരും കണ്ടിട്ടുണ്ട് ? നിങ്ങൾ ചെയ്തത് വലിയ തെറ്റാണു അതിനു അവളോട് മാപ്പ് ചോദിക്കണം .” ഇത് നടൻ ആവർത്തിച്ചു പറയുന്നുണ്ട്. ഇതിനിടക്ക് കാമുകിയായ പെൺകുട്ടി സംഭവം കൂടുതൽ വഷളാകാൻ സാധ്യതയുള്ളതുകൊണ്ടാകാം യുവാവിനെയും വിളിച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നുണ്ട്. അപ്പോൾ നടൻ പിറകെ ചെന്ന് ആ പയ്യന്റെ കയ്യിൽ പിടിച്ചു നിർത്തി മാപ്പ് പറയാൻ ആവശ്യപ്പെടുന്നുണ്ട്.

ക്രമേണ കണ്ടു നിന്ന വഴിയാത്രക്കാരിൽ നിന്ന് താരത്തിന് പിന്തുണ ലഭിച്ചു, ആ പെൺകുട്ടിയോട് ക്ഷമ പറയാൻ അവരും ആ യുവാവിനോട് ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിന്റെ മുഴുവൻ വീഡിയോയും ഒഒരാൾ ട്വിറ്ററിൽ പങ്കുവെച്ച് വൈറലായിരിക്കുകയാണ്.

READ NOW  മണിരത്നം സാർ എങ്ങനെയാണ് മാം നിങ്ങളെ പ്രണയിക്കുന്നത്.ആ പ്രണയത്തെ കുറിച്ച് അവതാരയുടെ ചോദ്യത്തിന് സുഹാസിനിയുടെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

ആ യുവാവിന്റെ പെണ്കുട്ടിയോടുള്ള മോശം പെരുമാറ്റത്തിനെതിരെ ശബ്ദം ഉയർത്തിയതിന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ താരത്തെ അഭിനന്ദിച്ചു. വർക്ക് ഫ്രണ്ടിൽ, “ഫലന അബ്ബായി ഫലന അമ്മായി” എന്ന ചിത്രത്തിലാണ് നാഗ ശൗര്യ അടുത്തതായി അഭിനയിക്കുന്നത്. ചിത്രം മാർച്ച് 17ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ശ്രീനിവാസ് അവസരള സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാളവിക നായരാണ് നായിക.

ADVERTISEMENTS