Advertisement
Home MOVIES Malayalam (വീഡിയോ)ബിഗ് ബോസ്സിൽ പോകുന്നതിലും ഭേദം ഞാൻ ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിച്ചാൽ പോരെ...

(വീഡിയോ)ബിഗ് ബോസ്സിൽ പോകുന്നതിലും ഭേദം ഞാൻ ലുലു മാളിൽ പോയി മുണ്ട് പൊക്കി കാണിച്ചാൽ പോരെ അഖിൽ മാരാരുടെ പഴയ വീഡിയോ

406
ADVERTISEMENTS

ബിഗ് ബോസ് സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. അതിശക്തരായ 18 മത്സരാർത്ഥികളാണ് പ്രോഗ്രാമിൽ ഇത്തവണ എത്തിയിരിക്കുന്നത് . ഇനി അടുത്ത നൂറു ദിവസം അതിശക്തമായ മത്സരങ്ങൾ ആകും ബിഗ് ബോസ്സിൽ നടക്കാൻ പോകുന്നത്.

ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്ഥികളിൽ സിനിമ സംവിധായകൻ അഖിൽ മാരാരും ഒരു മത്സരാർത്ഥിയായ എത്തിയിട്ടുണ്ട്. ജോജു ജോർജ് അജു വര്ഗീസ് എന്നിവരെ കേന്ദ്ര കഥാപത്രമാക്കി ഒരുക്കിയ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് അഖിൽ മാരാർ.

വളരെ സാധാരണക്കാരനായി ജീവിതം തുടങ്ങിയ അഖിൽ പിന്നീടു തന്റെ സ്വപ്ന ലോകമായ സിനിമയിലേക്ക് ചുവട് വെക്കുകയായിരുന്നു. ജ്യൂസ് ഷോപ്പ് ഉടമയിൽ നിന്നുമാണ് അഖിലിന്റെ യാത്ര. പിന്നീട് ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമല്ല സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായം പറയുന്ന സ്വഭാവത്തിലൂടെ ധാരാളം വിവാദങ്ങളിൽ അഖിൽ മാരാർ പോയി ഉൾപ്പെട്ടിട്ടുണ്ട്.

ADVERTISEMENTS
READ NOW  മമ്മൂട്ടി തലവേദനയാണ് എന്ന് പറഞ്ഞ ഹരിഹരന്റെ വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കിയത് താൻ കാരണം - അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞു മമ്മൂട്ടി ഇത്രയും ചീപ്പ് ആകരുത് എന്ന്. പല്ലിശ്ശേരി പറഞ്ഞത്

ഇപ്പോൾ വൈറലാവുന്നത് മുൻപ് ഒരു അഭിമുഖത്തിൽ ബിഗ് ബോസ് മലയാളം പരിപാടിയെ കുറിച്ച് അഖിൽ മാരാർ നടത്തിയ പരാമർശങ്ങൾ ആണ്. കഴിഞ്ഞ സീസണോട് അനുബന്ധിച്ചുള്ള ചോദ്യങ്ങൾ നേരിട്ട സമയത്താണ് ബിഗ് ബോസ് മത്സരാർത്ഥി റോബിനെ കുറിച്ച് സംസാരിച്ചിരുന്നപ്പോൾ അവതാരക ചോദിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ 5 ൽ പോകുന്നതിനു വേണ്ടിയാണു താങ്കൾ ഈ വിവാദങ്ങൾ ഉണ്ടാക്കുന്നത് എന്ന ചോദിച്ചപ്പോൾ ആണ് അഖിൽ പറയുന്ന മറുപടി ഇപ്പോൾ ട്രോളുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. അഖിലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

എനിക്ക് ഇതുപോലെ വെറുപ്പും പുച്ഛവുമുള്ള ഒരു പരിപാടി ഇന്ന് കേരളം സംസ്ഥാനത്തിൽ ഇല്ല എന്നും. താനിന്നേവരെ ഇത് ഒരു അഞ്ചു മിനുട്ട് പോലും തികച്ചു ഈ പരിപാടി  കണ്ടിട്ടില്ല എന്നും അദ്ദേഹം അന്ന് വിഡിയോയിൽ പറഞ്ഞിരുന്നു.

ഞാന്‍ കഴിഞ്ഞ വർഷത്തെ ബിഗ് ബോസ്സിലെ ലിസ്റ്റിലും ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു എന്നാൽ എന്നെ വിളിച്ചിട്ടൊന്നുമില്ല . എനിക്ക് അതിനോട് ഒരു താല്പര്യവുമില്ല . അതിലും ഭേദം ഞാൻ ലുലു മാലി പോയി നിന്ന് മുണ്ടു പൊക്കി കാണിച്ചു നാല് പേരെ കൂട്ടുന്നതല്ലേ എന്നാണ് അഖിൽ മാരാർ ചോദിക്കുന്നത്. അത്രക്ക് മോശം പരിപാടിയാണ് ഇത് എന്നന്യിരുന്നു അന്ന് അദ്ദേഹത്തിന്റെ പക്ഷം. താന്‍ തലപോയാലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കും എന്നാണ് അഖില്‍ മാരാര്‍ പരയുന്നത്. ഇപ്പോള്‍ ഇത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിലപടില്ലയ്മയായി ആണ് ട്രോളന്മാര്‍ കാണുന്നത്.

READ NOW  ഒന്നിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സിനിമ ചെയ്യാൻ ഡേറ്റ് ചോദിച്ചപ്പോൾ ലാൽ പറഞ്ഞത് വേദനിപ്പിച്ചു. പക്ഷേ മമ്മൂട്ടി ...

വീഡിയോ കാണാം

പറഞ്ഞ വാക്കും അച്ഛനെയും ഒരിക്കലും മാറ്റി പറയില്ല അങ്ങനെ വന്നാൽ നിങ്ങൾക്ക് എന്നെ തല്ലാം എന്നാണ് അഖിൽ മാരാർ മുൻപ് പറഞ്ഞിട്ടുള്ളതും ഇപ്പോള്‍ ട്രോളന്മാര്‍ പങ്ക് വെക്കുന്നുണ്ട്. എന്ത് തന്നെയായലും ബിഗ്ഗ് ബോസ്സ് സീസണ്‍ ഫൈവിലെ അതി ശക്തനായ ഒരു മത്സരാര്‍ത്തി തന്നയാണ് അഖില്‍ മാരാര്‍ എന്ന് ഈ രണ്ടു ദിവസത്തെ പ്രകടനം കൊണ്ട് തന്നെ അയാള്‍ തെളിയിച്ചിട്ടുണ്ട്. സഹ മല്സരാര്തികള്‍ ഇപ്പോള്‍ തന്നെ അയാളെ ഒരു ശക്തനായ എതിരാളിയായി കാണുന്നുണ്ട്.

ADVERTISEMENTS