മമ്മൂട്ടി ആ പറഞ്ഞത് കേട്ടപ്പോൾ എനിക്കയാളെ തല്ലാൻ തോന്നി : വൈ ജി മഹന്ദ്രൻ പറഞ്ഞത്

135

വർഷങ്ങൾക്കുശേഷം എന്ന ചിത്രമാണ് ഇപ്പോൾ എവിടെയും സംസാരവിഷയം. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് ഈ ചിത്രം പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത്. ഈ ചിത്രം കണ്ടവരെല്ലാവരും തന്നെ മറക്കാത്ത ഒരു കഥാപാത്രമാണ് സ്വാമിസ് ലോഡ്ജിന്റെ ഉടമയായ സ്വാമിനാഥൻ.

കോടമ്പക്കത്തെ സ്വാമിസ് ലോഡ്ജ്‌ സിനിമാക്കാരുടെ പ്രിയപ്പെട്ട ഇടമായിരുന്നു. ഈ ലോഡ്ജിലെ സ്വാമിയെ കുറിച്ച് ഒരുപാട് കഥകൾ ഒരുകാലത്ത് സിനിമയിൽ നിലനിന്നിരുന്നു. തമിഴിലെ സീനിയർ നടന്മാരിൽ ഒരാളായ വൈ ജി മഹേന്ദ്രയാണ് സ്വാമിനാഥൻ എന്ന കഥാപാത്രമായി എത്തുന്നത്. ഇപ്പോൾ മലയാള സിനിമയുമായി തനിക്കുള്ള ബന്ധത്തെ കുറിച്ചാണ് ഇദ്ദേഹം തുറന്നു പറയുന്നത്.

ADVERTISEMENTS
   

മൗനം സമ്മതം എന്ന സിനിമ മുതൽ തനിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുമായി ബന്ധമുണ്ട്. മലയാളത്തിലെ ഇപ്പോഴുള്ള നടന്മാരുമായുള്ള ബന്ധം വളരെ കുറവാണ്. അവരെയൊന്നും അധികം പരിചയമില്ല എന്നാൽ സീനിയർ നടന്മാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മമ്മൂട്ടി.

ആദ്യമായി തങ്ങൾ തമ്മിൽ പരിചയപ്പെടുന്നത് മൗനം സമ്മതം മുതലാണ്. കെ മധുവാണ് ആ സിനിമ എന്ന സംവിധാനം ചെയ്തത് പിന്നീട് ഈ നാള് വരെ തങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ട് പലപ്പോഴും ചില കാര്യങ്ങളെക്കുറിച്ച് തമാശയായി മമ്മൂട്ടി സംസാരിക്കും നമുക്ക് അതിന്റെ അർത്ഥം പോലും മനസ്സിലാക്കാൻ സാധിക്കില്ല.

മൗനം സമ്മതം ചെയ്യുന്ന സമയത്ത് ആ സിനിമയുടെ ഷൂട്ടിംഗ് ഇടവേളയ്ക്കിടയിൽ ഒരിക്കൽ മമ്മൂട്ടി പറഞ്ഞത് നിങ്ങളെയൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല എല്ലാത്തിനും കാരണമായത് ആ ശിവാജി ഗണേശനാണ് എന്നായിരുന്നു. അയാളെയാണ് പറയേണ്ടത് എന്നും പറഞ്ഞു.

എനിക്ക് എന്താണ് സംഭവം എന്ന് പോലും മനസ്സിലായില്ല പക്ഷെ ഇത് കേട്ടപ്പോൾ ദേഷ്യം വന്നു.. ആ സമയത്ത് എനിക്ക് മമ്മൂട്ടിയെ തല്ലാനാണ് തോന്നിയത്. പിന്നീടാണ് എന്തിനാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.

നിങ്ങളെല്ലാവരും തന്നെ ഷൂട്ടിങ്ങിന് മുൻപ് ശിവാജിയെ മനസ്സിൽ വിചാരിച്ചുകൊണ്ടാണ് അഭിനയിക്കുന്നത് എന്നും അതിന്റെ ഒരു ഇൻഫ്ലുവൻസാണ് പലരുടെയും അഭിനയത്തിൽ കാണാൻ സാധിക്കുന്നത് എന്നുമാണ് മമ്മൂട്ടി ഉദ്ദേശിച്ചത്. അപ്പോൾ എനിക്ക് വല്ലാത്ത സമാധാനം തോന്നിയിരുന്നു അദ്ദേഹം പറയുന്ന പല കാര്യങ്ങളുടെയും അർത്ഥങ്ങൾ നമുക്ക് ഗ്രഹിക്കാൻ സാധിക്കാതെ വരാറുണ്ട്.

ADVERTISEMENTS