Advertisement
Home MOVIES കമലഹാസനൊപ്പം അൽപ്പവസ്ത്രത്തോടെ നൃത്തം ചെയ്ത ആ സമയത്ത് ഇറങ്ങി ഓടാൻ തോന്നി സിൽക്ക് സ്മിതയുടെ വെളിപ്പെടുത്തൽ

കമലഹാസനൊപ്പം അൽപ്പവസ്ത്രത്തോടെ നൃത്തം ചെയ്ത ആ സമയത്ത് ഇറങ്ങി ഓടാൻ തോന്നി സിൽക്ക് സ്മിതയുടെ വെളിപ്പെടുത്തൽ

9762
ADVERTISEMENTS

മലയാള സിനിമ ലോകത്ത് വളരെയധികം ഓളം ഉണ്ടാക്കിയ ഒരു നടിയാണ് സിൽക്ക് സ്മിത. ഒരു മികച്ച നടി ആകുവാനായി ഒരുപാട് പ്രതീക്ഷകളോടെയാണ് സ്മിത സിനിമ മേഖലയിലേക്ക് എത്തിയതായിരുന്നു സ്മിത എന്നാൽ നിര്‍ഭാഗ്യമോ എന്തോ ഒരു മാദക നടി എന്ന ലേബല്‍ ആയിരുന്നു അവരെ കാത്തിരുന്നത്.

അതിലൊന്നും തന്നെ സ്മിത തളർന്നില്ല എന്ന് മാത്രമല്ല തനിക്ക് ലഭിച്ച കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ ആയിരുന്നു അവരിലെ കലാകാരിക്ക് താൽപര്യം. അതുകൊണ്ടുതന്നെ ലഭിച്ച കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതാക്കാൻ ആ കലാകാരിക്ക് സാധിക്കുകയും ചെയ്തു.

ഒരുകാലത്ത് തമിഴിലെയും മലയാളത്തിലെയും തെലുങ്കിലേയും ഒക്കെ സൂപ്പർ താരങ്ങളുടെ വളർച്ചയ്ക്ക് പോലും സിൽക്കി സ്മിതയുടെ മുഖം പോസ്റ്ററുകളിൽ കാണണമെന്ന് ഒരു അവസ്ഥയുണ്ടായിരുന്നു. പല ചിത്രങ്ങളിലും ഒന്നോ രണ്ടോ രംഗം ഒരു ഐറ്റം സോങ് മാത്രമായിരിക്കും താരത്തിന് ഉണ്ടാവുക പക്ഷേ പോസ്റ്ററിൽ സ്മിതയുണ്ടെങ്കിൽ ആളുകൾ തിയേറ്ററിലേക്ക് കയറും എന്നത് സംവിധായകർക്ക് ഉറപ്പായിരുന്നു.

ADVERTISEMENTS
READ NOW  പോടാ മൈ എന്ന് ആ സീനിൽ പറഞ്ഞതിൽ തെറ്റുള്ളതായി തോന്നിയിട്ടില്ല ,അന്ന് പലരും എന്നോട് പറഞ്ഞത് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് എന്നാണ് രജിഷ വിജയൻ പറയുന്നു.

അത്തരത്തിൽ ഒരിക്കൽ കമൽഹാസനൊപ്പം അഭിനയിച്ച ഒരു സിനിമയിൽ നിന്നും ഇറങ്ങിപ്പോരണം എന്ന സാഹചര്യം തനിക്ക് തോന്നി എന്ന് സ്മിത ഒരുകാലത്ത് വെളിപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കു മുൻപുണ്ടായ ഒരു അഭിമുഖത്തിൽ ആയിരുന്നു അവർ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്

തമിഴ് സിനിമ ലോകം ഒരിക്കലും ഒരു സാധാരണ നടിയായി സ്മിതയെ കണ്ടിട്ടില്ല.അവരുടെ അഴകളവുകൾ
മാക്സിമം പ്രദർശിപ്പിക്കുവാൻ സ്മിത വേണം എന്നതായിരുന്നു അവരുടെ ആവശ്യം. അത്തരത്തിൽ ഒരിക്കൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ശ്രീദേവി നായികയായ ചിത്രത്തിൽ സിൽക്ക് സ്മിതക്കും ഒരു കഥാപാത്രം ഉണ്ടായിരുന്നു.

ചിത്രത്തിൽ നായകനായി എത്തുന്നത് കമൽഹാസനാ യിരുന്നു .നായകനെ മോഹിക്കുന്ന ധനികയായ ഒരു സ്ത്രീയുടെ വേഷത്തിൽ ആയിരുന്നു ചിത്രത്തിൽ സ്മിത എത്തിയത്. ഒപ്പം ഈ ചിത്രത്തിൽ ഒരു ഗാനരംഗവും നടിക്കായി ഉണ്ടായിരുന്നു. ഈ ചിത്രീകരണം കമലിനൊപ്പം നടക്കുന്ന സമയത്ത് താൻ നൃത്തരംഗത്തിൽ കരഞ്ഞു പോയി എന്നാണ് സിൽക്ക് സ്മിത പറഞ്ഞത്.

READ NOW  ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്നു വിളിച്ചയാൾക്ക് അഭയ ഹിരണ്മയി നൽകിയ കിടിലൻ മറുപടി

വസ്ത്രവും ചെരിപ്പും ഇല്ലാതെ അന്ന് അഭിനയിക്കേണ്ട അവസരം തനിക്ക് വന്നിരുന്നു .ഊട്ടിയിലാണ് ഗാന രംഗത്തിന്റെ ചിത്രീകരണം നടത്തിയത്.അല്‍പ വസ്ത്രം മാത്രമാണ് ധരിക്കാന്‍ തന്നത് .ഇത് വല്ലാത്ത വിഷമം ഉണ്ടാക്കി .

വസ്ത്രം ഇല്ലാത്തതിനാൽ അത് വലിയ ബുദ്ധിമുട്ടായിരുന്നു ഉണ്ടാക്കിയത് ആ സമയത്ത് തനിക്ക് അവിടെ നിന്നും എല്ലാം വലിച്ചെറിഞ്ഞിട്ട് ഇറങ്ങി ഓടാനാണ് തോന്നിയത് എന്നും അങ്ങനെ ചെയ്താലോ എന്ന് ചിന്തിച്ചിരുന്നു എന്നുമായിരുന്നു സിൽക്ക് തുറന്നു പറഞ്ഞത്.

ADVERTISEMENTS
Previous articleസിനിമയിൽ അവസരങ്ങൾ കുറഞ്ഞു തുടങ്ങി MBA പഠിച്ചാൽ മതിയായിരുന്നു പാർവതി
Next articleആ സുഹൃത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. അന്ന് മമ്മൂക്ക വിതുമ്പി കരഞ്ഞിരുന്നു. ആന്റോ ജോസഫ്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.