Advertisement
Home MOVIES നിങ്ങളുടെ ഭാര്യ നിങ്ങളെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും – സിനിമ വേണോ ഭാര്യ വേണോ എന്ന...

നിങ്ങളുടെ ഭാര്യ നിങ്ങളെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും – സിനിമ വേണോ ഭാര്യ വേണോ എന്ന തിരഞ്ഞെടുപ്പ് വന്നാൽ എന്ത് തീരുമാനിക്കും ഷാരൂഖിന്റെ വൈറൽ മറുപടി.

16286
ADVERTISEMENTS

ബോളിവുഡ് സിനിമ പ്രേമികളെ ഒന്നടങ്കം പ്രണയത്തിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും പ്രണയവും പ്രണയം നിറഞ്ഞ വിവാഹ ജീവിതവും കുടുംബവും ഇപ്പോഴും നമുക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരു സാമൂഹിക വ്യവസ്ഥിതി തന്നെയാണ് എന്ന വിശ്വാസം ജനങ്ങളിൽ ഊട്ടി ഉറപ്പിക്കാൻ ബോളിവുഡ് സിനിമ ലോകത് ആകെയുള്ളത് ബോളിവുഡിലെ പ്രണയത്തിന്റെ രാജകുമാരൻ ആയ ഷാരൂഖാൻ മാത്രമാണ്. ബോളിവുഡിൽ നിരവധി ഇതിഹാസ ദമ്പതികളെ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഷാരൂഖ് ഖാന് തന്റെ ഭാര്യയായ ഗൗരി ഖാനോടുള്ള സ്നേഹം സമാനതകളില്ലാത്തതാണ്. ഗ്ലാമറിന്റെ ലോകത്ത്, ഒരു കണ്ണിമവെട്ടൽ കൊണ്ട് ബന്ധത്തിന്റെ അവസ്ഥ മാറുമ്പോൾ, ഷാരൂഖും ഗൗരിയും സംശുദ്ധമായ ദാമ്പത്തിക ബന്ധം നയിക്കുകയും മികച്ച ദമ്പതികളാണ് എന്ന് ഏവരെയും കൊണ്ട് ഇന്നും പറയിപ്പിക്കുകയും ചെയ്യുന്നു.

തന്റെ പ്രണയയാത്രയിലൂടെ, പ്രണയം എവിടെയും വിജയിക്കുമെന്ന് ഷാരൂഖ് ഖാൻ നമ്മെ വിശ്വസിപ്പിച്ചു. ഷാരുഖിന്റെയും ഗൗരിയുടെയും ബന്ധത്തിൽ ഒരുപാട് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതിന് ശേഷം, അത് അവരുടെ മതങ്ങൾ തമ്മിലുള്ള പ്രശ്നമായാലും അല്ലെങ്കിൽ അവന്റെ സ്വഭാവമായാലും, ഷാരൂഖിന്റെയും ഗൗരിയുടെയും പരസ്‌പരം സ്‌നേഹം എല്ലാം മറികടന്നിരുന്നു.

READ NOW  വല്യേട്ടൻറെ രണ്ടാം ഭാഗം മമ്മൂക്കയുടെ ഉൾപ്പടെ വലിയ സ്വപനം അത് നടക്കാത്തത് അവർ തമ്മിലുള്ള പ്രശ്‌നം - മമ്മൂക്കയെ പോലുള്ള ഒരു മഹാനടനോട് അങ്ങനെ ചെയ്യരുത്- നിർമ്മാതാവ് ബൈജു അമ്പലക്കര

ADVERTISEMENTS

1991 ഒക്ടോബർ 25 നാണ് ഷാരൂഖും ഗൗരിയും ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായതും സന്തോഷകരമായ വിവാഹ യാത്ര ആരംഭിച്ചതും. നടി ഫരീദ ജലാലിന്റെ ഒരു പഴയ ടോക്ക് ഷോയിൽ, ഗൗരി ഒരു ദിവസസം രാവിലെ നിങ്ങളോട് പറയുകയാണ് നിങ്ങളോടൊപ്പമുള്ള ജീവിതം മടുത്തു എന്നും പിരിയണം എന്നും പറഞ്ഞു നിങ്ങളെ വിട്ടു പോവുകയാണെങ്കിൽ എന്ത് ചെയ്യും എന്ന്. ഷാരൂഖ് ഖാൻ അതിനു പറഞ്ഞ മറുപടി വളരെ വൈറലായിരുന്നു. മടുത്തു എന്ന് പറഞ്ഞാൽ, നിങ്ങൾ വിടപറഞ്ഞ് പോയാൽ, നിങ്ങൾ എന്ത് ചെയ്യും?”

അവതാരകയുടെ ചോദ്യത്തിന് പ്രണയരാജാവ് നൽകിയ മറുപടി ഇതായിരുന്നു

അവൾക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യം വരില്ല ഞാൻ നല്ല ഭർത്താവാണ് എങ്കിലും അങ്ങനെ സംഭവിച്ചാൽ ഞാൻ കീറി പറിഞ്ഞ വസ്ത്രങ്ങൾ ധരിച്ചു നാടു റോഡിൽ ചെന്ന് നിന്ന് ഈ ഗാനം പാടും ‘ഗോരി ഗോരി ഓ ബാങ്കി ഛോരി’ അത് കേൾക്കുമ്പോൾ അവൾ തിരികെ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഷാരൂഖിന്റെ ഉത്തരം അദ്ദേഹം പ്രണയത്തിന്റെ ശെരിക്കുള്ള ബാദ്‌ഷായാണെന്ന് തെളിയിക്കുക മാത്രമല്ല, അവൻ എത്ര നല്ല ഒരു ഭർത്താവാണെന്ന് നമുക്ക് കാണിച്ചുതരികയും ചെയ്യുന്നു

ഷാരൂഖിന്റെ ജീവിതത്തിൽ സിനിമകൾ എങ്ങനെയാണ് പ്രധാന പങ്ക് വഹിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം, എപ്പോഴെങ്കിലും തന്റെ കരിയറിനും ഗൗരിക്കും ഇടയിൽ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വന്നാൽ എന്ത് തിരഞ്ഞെടുക്കും എന്ന ചോദ്യവും ഷാരൂഖിനോട് ഒരിക്കൽ ഉണ്ടായിട്ടുണ്ട്. അങ്ങനെ വന്നാൽ താൻ ഗൗരി മതിയെന്നും സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു പക്ഷേ എത്ര നടൻമാർ ഇങ്ങനെ ഒരു മറുപടി പറയും എന്ന് നമുക്ക് ഊഹിക്കാം.

ഒരു ‘ഗോഡ് ഫാദറും ഇല്ലാതെ തന്നെ സിനിമ മേഖലയോട് ഒരു ബന്ധവും ഇല്ലാതെ തന്നെ കിംഗ് ഖാൻ ബോളിവുഡിൽ തന്റേതായ ഇടം നേടിയതെങ്ങനെയെന്ന് നമ്മൾ കണ്ടതാണ്. അവന്റെ സ്വപ്നങ്ങളിൽ വിശ്വസിക്കുകയും അവനെ ഉടനീളം പിന്തുണക്കുകയും ചെയ്തത് ഗൗരിയാണ്. ഇന്നും ബോളിവുഡിലെ ഏറ്റവും മികച്ച ദമ്പതികൾ ഇവർ ഇരുവരും തന്നെയാണ്. കരിയറിന്റെ ഒരു ഘട്ടത്തിലും ഇരുവരുടെയും ബന്ധത്തിന് ഉലച്ചിൽ തട്ടുന്ന തരത്തിൽ ഒരു ഗോസിപ്പ് പോലും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ADVERTISEMENTS