Advertisement
Home MOVIES Malayalam വിവാഹ സമയത്തു താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ട് മമ്മൂട്ടിയോട് തുറന്നു പറഞ്ഞു – പെട്ടന്ന് അദ്ദേഹത്തെ...

വിവാഹ സമയത്തു താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ട് മമ്മൂട്ടിയോട് തുറന്നു പറഞ്ഞു – പെട്ടന്ന് അദ്ദേഹത്തെ കാണാതായി – കുഞ്ചൻ പറഞ്ഞത്.

1074
ADVERTISEMENTS

50 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 650 ലധികം സിനിമകൾ. അഭിനയിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒരു വിധം ആളുകൾ ഓർമിച്ചു വയ്ക്കുന്നതും. പറയുന്നത് നടൻ കുഞ്ചനെ കുറിച്ചാണ്. കോട്ടയം കുഞ്ഞച്ചൻ എന്ന ഒറ്റ ചിത്രം മതി കുഞ്ചനെ പ്രേക്ഷകർ ഓർമ്മിച്ച് വയ്ക്കാൻ. ഒപ്പം തന്നെ ഏയ് ഓട്ടോ എന്ന ചിത്രത്തിലെ ഗാനത്തിന്റെ കഥാപാത്രവും അങ്ങനെ എത്രയെത്ര ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ.

ഇപ്പോഴിതാ കൗമുദി മൂവീസിൽ മമ്മൂട്ടിയുമായുള്ള ഒരു സൗഹൃദത്തെ കുറിച്ചാണ് കുഞ്ചൻ തുറന്നു പറയുന്നത്. തനിക്ക് എല്ലാവരുമായും നല്ല സൗഹൃദമാണുള്ളത്. അതിൽ ഏറ്റവും പ്രത്യേകത നിറഞ്ഞത് മമ്മൂട്ടിയുമായുള്ള സൗഹൃദത്തിലാണ്.

തന്റെ സഹോദരന്റെ സുഹൃത്തിന്റെ മകൾ കൂടിയാണ് മമ്മൂട്ടിയുടെ ഭാര്യയായ സുൽഫിത്ത്. കുട്ടിക്കാലം മുതൽ തന്നെ അറിയാം. തന്റെ വിവാഹസമയത്ത് മമ്മൂട്ടി നൽകിയ സഹായത്തെക്കുറിച്ചും കുഞ്ചൻ പറയുന്നുണ്ട്.

ADVERTISEMENTS
READ NOW  ഇവൾ എപ്പോൾ മുതലാണ് കുലസ്ത്രിയായി പരിണമിച്ചത്,എന്ന് ഞാൻ ചിന്തിക്കാറുമുണ്ട്; മല്ലിക സിനിമയിലും അല്ലാതെയും ആടിയ നൃത്തങ്ങളെക്കാൾ അഴകുണ്ട് സത്യഭാമ ടീച്ചറുടെ നൃത്ത ശൈലിക്ക്

തന്റെ വിവാഹം അടുത്തു വരികയാണെന്നും താൻ കുറച്ച് പണത്തിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നും മമ്മൂട്ടിയോട് തുറന്നു പറയുകയായിരുന്നു ചെയ്തത്. ആ സമയത്ത് അത്ര വലിയ സൗഹൃദമോ അടുപ്പമോ ഒന്നും തന്നെ മമ്മൂക്കയുമായി തനിക്ക് ഉണ്ടായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാതെയായി.

അതിനുശേഷം അദ്ദേഹം എത്തുന്നത് ഒരു 10000 രൂപയുമായി ആണ്. അന്നത്തെ കാലത്ത് ആ 10000 രൂപ എന്നത് ഒരു വലിയ തുകയാണ്. അങ്ങനെ ഒരു മനസ്സാണ് മമ്മൂട്ടിക്ക് ഉള്ളത് എന്ന് അദ്ദേഹം പറയുന്നുണ്ട്.

മമ്മൂട്ടിയുടെ സഹായഹസ്തങ്ങൾ സ്വീകരിച്ചിട്ടുള്ള നിരവധി ആളുകളാണ് സിനിമയിൽ ഉള്ളത്. ഒരിക്കൽ ഇതുപോലെ സമാനമായ ഒരു അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ നടനായിരുന്നു ശ്രീനിവാസനും.

തന്റെ വിവാഹസമയത്ത് മമ്മൂട്ടി ഒരുപാട് സഹായം ചെയ്തിട്ടുണ്ട് എന്നായിരുന്നു അന്ന് ശ്രീനിവാസനും തുറന്നു പറഞ്ഞിരുന്നത്. തന്റെ സഹപ്രവർത്തകരുടെ മനസ്സ് അറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു വ്യക്തി തന്നെയാണ് മമ്മൂട്ടി എന്ന് പലരുടെയും അനുഭവങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും അദ്ദേഹം ചെയ്യുന്നുണ്ട്. ഈ ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ ചെയ്യുന്നത് വലതു കൈ കൊടുക്കുന്നത് ഇടത് കൈ അറിയരുത് എന്ന രീതിയിൽ തന്നെയാണ്. ആ ഒരു മനസ്സ് തന്നെയായിരിക്കും ഒരുപക്ഷേ മമ്മൂട്ടിയെ ഉയരങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടാവുക

READ NOW  ശോഭന കാണിക്കുന്നത് കണ്ടു ഭയപ്പെട്ട് നില്‍ക്കുന്ന വിദേശികളില്‍ നിന്ന് രക്ഷിച്ചു കൊണ്ടു പോകുന്നത് ഞങ്ങളാണ് -മുകേഷ് പറഞ്ഞത്
ADVERTISEMENTS