അസാമാന്യ അഭിനയ പാടവം കൊണ്ട് മലയാളക്കരയെ ആകെ കോരിത്തരിപ്പിച്ച അഭിനയ പ്രതിഭയാണ് അനശ്വര നടൻ തിലകൻ. കരിയറിൽ മലയാളത്തിലെ ഒട്ടു മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും വേഷമിട്ട തിലകൻ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മലയാളത്തിലെ ഏറ്റവും മികച്ച നടനാണ്. മലയാളികളുടെ സ്വന്തം പെരുംതച്ചൻ. കരിയറിൽ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ധാരാളം വേഷങ്ങൾ ചെയ്തിട്ടുള്ള തിലകൻ പക്ഷേ കരിയറിന്റെ അവസാന സമയത്ത് മലയാള സിനിമ മേഖലയുമായി അകൽച്ചയിലായിരുന്നു. പിന്നീട് സംവിധായകൻ രഞ്ജിത്ത് പ്രിത്വിരാജിനെ നായകനാക്കി ചെയ്ത ഇന്ത്യൻ റുപ്പിയിലൂടെയാണ് തിലകൻ തന്റെ ശ്രദ്ധേയമായ തിരിച്ചു വരവ് നടത്തിയത്.
മലയാള സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിലെ ഒട്ടുമിക്ക ഉയർച്ച താഴ്ചകളും കണ്ടറിഞ്ഞ തിലകൻ ഒരിക്കൽ ഒരു ഇന്റർവ്യൂ വിൽ തനിയാവർത്തനത്തിലേക്ക് മമ്മൂട്ടിയെ താൻ സജെസ്റ് ചെയ്ത സംഭവം വ്യക്തമാക്കിയിരുന്നു. തനിയാവർത്തനത്തിന്റെ കഥ ഇഷ്ടപ്പെട്ടു കാസ്റ്റിംഗ് നടത്തുന്ന സമയത്തു ചിത്രത്തിന്റെ സംവിധായകനായ സിബി മലയിൽ തിലകനെ വിളിച്ചു ചിത്രത്തിലെ അദ്ധ്യാപകന്റെ വേഷം അതായത് നായക വേഷം ആര് ചെയ്‌താൽ നന്നാകും ഒരു നടനെ പറയാൻ ആവശ്യപ്പെട്ടു. താൻ ഒരു സംശയവും കൂടാതെ അത് മമ്മൂട്ടി ചെയ്‌താൽ മനോഹരമായിരിക്കും എന്ന് പറഞ്ഞതായി തിലകൻ പറയുന്നു.
മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോൾ സിബി മലയിൽ ചോദിച്ചു എന്തുകൊണ്ട് മോഹൻലാലിനെ ആ വേഷത്തിലേക്ക് പറഞ്ഞില്ല എന്ന്. അതിനു തിലകൻ പറഞ്ഞ മറുപടി മോഹൻലാൽ ആ വേഷം ചെയ്താൽ ഒരു സ്റ്റുഡന്റ് ആയി പോകും അല്ലാതെ അദ്ധ്യാപകൻ ആകില്ല എന്ന്. അങ്ങനെ താൻ പറയാനുള്ള കാരണവും തിലകൻ പറയുന്നുണ്ട്. മോഹൻലാലിന്റെ അന്നത്തെ രൂപം അദ്ധ്യാപകനാകാനുള്ള പക്വത ഉള്ളതായിരുന്നില്ല എന്നുള്ളത് കൊണ്ടാണ് എന്ന് തിലകൻ പറയുന്നു. അല്ലാതെ മറ്റൊന്നും കൊണ്ടല്ല താൻ അങ്ങനെ പറഞ്ഞത് എന്നും തിലകൻ പറയുന്നു.
തിലകൻ പറഞ്ഞത് പോലെ വളരെ മനോഹരമായി ആ വേഷം മമ്മൂട്ടി ചെയ്തു. അതും ആ അഭിമുഖത്തിൽ തിലകൻ പറയുന്നു. എന്ത് മനോഹരമായി ആണ് ആ വേഷം മമ്മൂട്ടി അഭിനയിച്ചത്.1987 ൽ ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത സിനിമയാണ് തനിയാവർത്തനം. തനിയാവർത്തനത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ആ വർഷത്തെ സംസ്ഥാനം അവാർഡ് തിലകൻ സ്വന്തമാക്കി. തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ അഭിനയം അദ്ദേഹത്തിന്റെ കരിയർ ബെസ്റ് അഭിനയ മുഹൂർത്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. മമ്മൂട്ടിയെയും തിലകനെയും കൂടാതെ മുകേഷ്, കവിയൂർ പൊന്നമ്മ, സരിത, ഫിലോമിന എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു. ഇന്നും മലയാള സിനിമ പ്രേമികളെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന കഥാപാത്രമാണ് തനിയാവർത്തനത്തിലെ മമ്മൂട്ടിയുടെ ബാലൻ മാഷ്
- Thilakan about why he suggested Actor Mammooty as Balan mash in Thaniyavarthanam Malayalam movie