Advertisement
Home MOVIES Malayalam തൻറെ രണ്ടു കുട്ടികളുടെയും പേരിൽ ആണയിട്ടു ദിലീപ് അത് പറഞ്ഞു സലിം കുമാറിന്റെ തുറന്നു പറച്ചിൽ

തൻറെ രണ്ടു കുട്ടികളുടെയും പേരിൽ ആണയിട്ടു ദിലീപ് അത് പറഞ്ഞു സലിം കുമാറിന്റെ തുറന്നു പറച്ചിൽ

4355
ADVERTISEMENTS

ദിലീപ് സലിം കുമാർ കോമഡി കൂട്ട് കേട്ട് മലയാളികളുടെ ഏറ്റവും പ്രീയപ്പട്ടതാണ്. അത്തരത്തിൽ ഇരുവരും ഒന്നിച്ച മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകളും ആയിട്ടുണ്ട്. തിളക്കവും സി ഐ ഡി മൂസയും കല്യാണ രാമനും  ഒക്കെ അതിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി സ്ഥാനത്തുള്ള ദിലീപിനെ ആദ്യ സമയത്തു പിന്തുണച്ചു എന്നതിന്റെ പേരിൽ വലിയ ആരോപണങ്ങൾ നേരിട്ട നടനാണ് സലിം കുമാർ. അക്കാലത്തു ദിലീപിനെ പിന്തുണച്ച ഒട്ടു മിക്ക ആളുകൾക്കെതിരെയും വലിയ രീതിയിൽ ആക്ഷേപങ്ങൾ ഉണ്ടായിട്ടുണ്ട്.

ADVERTISEMENTS

ഈ അടുത്ത് സലിം കുമാറിന്റെ ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ടു അദ്ദേഹം  ന്യൂ ഇന്ത്യൻ ഏക്സ്പ്രെ‌സ്സിനു നൽകിയ ഒരഭിമുഖത്തിൽ ഈ കാര്യം തുറന്നു സംസാരിച്ചിരുന്നു. അന്ന് താനൊരിക്കലും ദിലീപിനോ  അയാൾ പറഞ്ഞ കാര്യങ്ങൾക്കോ അല്ല പിന്തുണ നൽകിയത് എന്നും അയാളെ വിചാരണം ചെയ്യാനോ വിധിക്കാനോ അവകാശം നമുക്കില്ല എന്നും അത് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യമാണ് കോടതി പറയട്ടെ എന്നാണ് താൻ ഉദ്ദേശിച്ചത്. അല്ലാതെ അയാൾ തെറ്റുകാരനാണ് എന്ന് മാധ്യമ ചർച്ചയിലോ ജനങളുടെ സഭയിലോ ഒന്നുമല്ല തീരുമാനിക്കേണ്ടത്. അത് കോടതിയാണ് തീരുമാനിക്കേണ്ടത് അതിനായി കാത്തിരിക്കുക എന്നതാണ് തന്റെ പക്ഷം എന്ന് സലിം കുമാർ പറയുന്നു.

READ NOW  എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ഒരിക്കലും കേന്ദ്ര സർക്കാർ ഇടപെട്ടിട്ടില്ല ; മാറ്റങ്ങൾ വരുത്തിയത് അവരാണ് ;പൃഥ്‌വിരാജിന്റെ വെളിപ്പെടുത്തൽ മോഹൻലാലിന് ഗുണം ചെയ്യും ; സുരേഷ് ഗോപി.

ഒരു പക്ഷേ അയാൾ ആ കുറ്റം  ചെയ്തിട്ടില്ലെങ്കിലോ അപ്പോൾ ഈ പറഞ്ഞത് എല്ലാം തെറ്റാകില്ലേ എന്ന് സലിം കുമാർ ചോദിക്കുന്നു.

നീ ചെയ്തത് ശരിയാണോ എന്ന് താൻ അന്ന് ഞാന്‍  ദിലീപിനോട് ചോദിച്ചു  ,താൻ ചെയ്തിട്ടില്ല എന്നാണ് അയാൾ പറഞ്ഞത് . തന്റെ രണ്ടു മക്കളെയും പിടിച്ചു ആണയിട്ടു അയാൾ പറഞ്ഞത് അയാൾ ചെയ്തിട്ടില്ല എന്നാണ് . മനുഷ്യനായ ഒരാൾക്ക് അങ്ങനെ  ചെയ്യാൻ കഴിയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അയാൾ ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. അതാണ് തനിക്കിഷ്ടവും എന്ന് സലിം കുമാർ പറയുന്നു.

ബാന്ദ്ര തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ ദിലീപിന്റേതായി മലയാളത്തിൽ ഉടൻ പുറത്തിറങ്ങാൻ പോവുകയാണ്. കോവിഡിന് ശേഷം പൂർണമായും തീയറ്ററിൽ റിലീസ് ചെയ്യാൻ പോകുന്ന ദിലീപ് ചിത്രങ്ങൾ ആണ് ഇത് . ദിലീപിന്റേതായി അവസാനം പുറത്തിങ്ങിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ,വോയ്സ് ഓഫ് സത്യനാഥന്‍ എന്നിവ.

READ NOW  "എന്നെ കൊണ്ട് വയ്യേ ഇനി അങ്ങേരുടെ വായിലിരിക്കുന്ന ചീത്ത കേൾക്കാൻ" , മമ്മൂക്കയെ ക്ഷണിക്കാൻ ലാൽ ടെൻഷനിടിച്ച സിനിമ, ഒടുവിൽ സംഭവിച്ചത് അക്കഥ ഇങ്ങനെ
ADVERTISEMENTS