മോഹൻലാൽ എന്തുകൊണ്ട് ചക്രം സിനിമ ഉപേക്ഷിച്ചു. അതിന് കാരണം ആ പ്രശ്നം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ കമൽ

5977

വമ്പൻ താരനിര ആണിനിരത്തി മോഹൻലാലിനെ നായകനാക്കി വലിയ ബഡ്ജറ്റിൽ തയ്യാറാക്കാൻ ഒരുക്കിയ ചിത്രമായിരുന്നു ചക്രം. ദിലീപ് ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കാൻ തയ്യാറായിരുന്നു. അതേ പോലെ ബോളിവുഡ് നടിയായിരുന്ന വിദ്യാ ബാലനെ ആയിരുന്നു നായികയാക്കിയത് . പക്ഷേ അന്ന് വിദ്യാബാലൻ ബോളിവുഡിൽ അത്ര സജീവമായിരുന്നില്ല. വിദ്യയുടെ കരിയറിന്റെ തുടക്കസമയം ആയിരുന്നു അത്. ലോഹിത ദാസ് ആയിരുന്നു ചക്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

വലിയ പ്രതീക്ഷകളോടെ തുടങ്ങിയ ചക്രത്തിന്റെ കുറച്ചുഭാഗങ്ങൾ ഷൂട്ട് ചെയ്യുകയും മോഹൻലാലിനെ വച്ച് ഫോട്ടോഷൂട്ട് അടക്കം നടത്തുകയും ചെയ്ത ചക്രം എന്ന സിനിമ പിന്നീട് പാതിയിൽ മുടങ്ങി പോവുകയായിരുന്നു ഉണ്ടായത്. പിന്നീട് അതേ സിനിമ പ്രിത്വിരാജിനെ നായകനും നായികയും ആക്കി ലോഹിതദാസ് തന്നെ സംവിധാനം ചെയ്യുകയും ചെയ്തു. എന്തുകൊണ്ടാണ് മോഹൻലാൽ ചക്രത്തിൽ നിന്ന് പിന്മാറിയതെന്നും ചക്രം എന്ന സിനിമ നടക്കാതെ പോയതോടുകൂടി വിദ്യാബാലൻ മലയാളത്തിലെ ഏറ്റവും ഭാഗ്യംകെട്ട നടിയായി മാറുകയും, കരാറിൽ ഏർപ്പെട്ട 18 ഓളം സിനിമകളിൽ നിന്ന് ഭാഗ്യം കേട്ട നടി എന്ന പേരിൽ പുറത്താക്കുകയും ചെയ്തു. അങ്ങനെ ഇനി ഒരിക്കലും മലയാളത്തിൽ അഭിനയിക്കില്ല എന്ന തീരുമാനവും വിദ്യാബാലൻ എടുത്തിരുന്നു. ആ സംഭവത്തിനെല്ലാം വഴിവച്ച കാരണങ്ങൾ വ്യക്തമാക്കുകയാണ് ഇപ്പോൾ സംവിധായകനായ കമൽ.

ADVERTISEMENTS
   

ലോഹിതദാസിന്റെ തിരക്കഥയിൽ മോഹൻലാലിനെ നായകനും വിദ്യാബാലനെ നായികയുമാക്കി മോഹൻലാലിൻറെ സഹായി റോളിൽ ദിലീപ് എത്തുന്ന വലിയ ചിത്രം സംവിധാനം ചെയ്യാനിരുന്നത് കമൽ ആയിരുന്നു.

ആ സംഭവത്തെക്കുറിച്ച് കമൽ പറയുന്നത് ഇങ്ങനെയാണ്. ലോഹിദാസ് ആദ്യം ആ ചിത്രത്തെക്കുറിച്ച് തനിക്ക് നൽകുന്ന ഐഡിയ നോർത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന വലിയ ചരക്ക് ലോറിയുടെ ഒരു ഡ്രൈവറും അയാളുടെ കിളിയും ആയിട്ടുള്ള കഥയാണ് എന്നാണ്. അപ്പോൾ ഡ്രൈവറായി മോഹൻലാലിനെയും കിളിയായി ദിലീപിനെ ആയിരുന്നു ഞങ്ങൾ പരിഗണിച്ചിരുന്നത്. ചിത്രത്തിൽ നായികയായി വിദ്യാബാലനും ആയിരുന്നു ആദ്യം കാസറ്റ് ചെയ്തത്. മോഹൻലാൽ കഥ കേട്ടപ്പോൾ തന്നെ ആവേശത്തിലായി.അപ്പോൾ ഞാൻ പറയുകയും ചെയ്തു ഒരു കണ്ടെയ്നർ ലോറി മാതിരി ഉള്ള ഒരു ലോറിയിൽ പോകുന്ന ഒരാൾ എന്നൊക്കെ പറഞ്ഞ്അത് മോഹൻലാൽ ചെയ്യുമ്പോൾ ഒരു ഭയങ്കര എഫക്ട് ആയിരിക്കും എന്ന്. ആ ത്രഡ് കേട്ടപ്പോൾ മോഹൻലാലും വലിയ എക്സൈറ്റഡ് ആയി അദ്ദേഹവും അത് ചെയ്യാമെന്ന് ഏറ്റു

അങ്ങനെ മോഹൻലാലിന്റെ ചെറിയ ചില ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു. തലയിൽ കെട്ടും ഒക്കെ കെട്ടി ഒരു ലോറിക്കാരന്റെ ലുക്കിൽ. അന്നു ചിത്രത്തിൻറെ തിരക്കഥ ലോഹി എഴുതിയിട്ടില്ല. അപ്പോഴേക്കും ഷൂട്ടിങ്ങിന്റെ മറ്റ് കാര്യങ്ങളൊക്കെ പുരോഗമിച്ചു പാട്ട് റെക്കോർഡ് ചെയ്തു. അപ്പോഴാണ് മോഹൻലാൽ വരാൻ ആയിട്ട് കുറച്ചു താമസിക്കും എന്ന് മനസ്സിലായത്. മോഹൻലാൽ വരാനായിട്ട് താമസിക്കും എന്ന് ഞാൻ ലോഹിയോട് പറഞ്ഞപ്പോൾ ലോഹി പറഞ്ഞു അങ്ങനെ ഉണ്ടെങ്കിൽ നമുക്ക് ഒരു അഞ്ചാറു ദിവസം മോഹൻലാലിൻറെ കഥാപാത്രത്തിന്റെ ലോറിയിലെ ക്ലിനറായിട്ടുള്ള ദിലീപിന് കഥാപത്രത്തിനെ വെച്ച് ദിലീപിന്റെ ഭാഗങ്ങൾ നമുക്ക് ഷൂട്ട് ചെയ്യാം എന്ന്.

അപ്പോൾ എനിക്ക് കഥയെ കുറിച്ചുള്ള ഒന്നും അറിയത്തില്ല. ഞാൻ സ്ക്രിപ്റ്റ് ഒന്നും കണ്ടിട്ടില്ല. പക്ഷേ മോഹൻലാൽ സത്യത്തിൽഇറിറ്റേറ്റഡ് ആയി,കാരണം മോഹൻലാലിനെ വെച്ച് തുടങ്ങുക എന്നതായിരുന്നു മോഹൻലാലിന്റെ ആഗ്രഹം. ലാലിനോട് പറഞ്ഞു എന്നൊന്നും എനിക്കറിയില്ല.അതിനുശേഷം ലോഹിദാസ് എന്നോട് അതിൻറെ കഥ പറയുന്നത്ഥ. കഥ കേട്ടപ്പോൾ ഞാൻ സത്യത്തിൽ ഞെട്ടി പോയി. കാരണം ഞാനിപ്പോൾ ചോദിക്കുന്നുണ്ട് ലോഹി ഇത് നോർത്തിൽ ഒക്കെ വച്ച് ഷൂട്ട് ചെയ്യേണ്ട എന്ന്. അപ്പോൾ ലോഹി പറഞ്ഞു നമുക്ക് നോർത്തിൽ ഒന്നും വച്ച് ഷൂട്ട് ചെയ്യേണ്ട. നമുക്ക് ഇവിടെഇത് പൊള്ളാച്ചിയിൽ വച്ച് ഷൂട്ട് ചെയ്യാം. പൊള്ളാച്ചിയിലാണ് കഥ മൊത്തം നടക്കുന്നത്ത്. അത് കേട്ടതോടെ ഞാൻ ശരിക്കും ഞെട്ടി. കാരണം ആ സിനിമ എൻറെ സങ്കല്പത്തിനുള്ള ഒരു സിനിമയല്ലാതെ ആയി മാറി.

അതോടെ എനിക്കൊന്നും പറയാനുള്ള ധൈര്യവുമില്ല. അപ്പോൾ ലോഹി പറഞ്ഞു കമൽ എന്നെ വിശ്വസിക്കു ഞാൻ എഴുതി ഒക്കെ ആക്കം അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ലോഹിയെ വിശ്വസിക്കുന്നു. അങ്ങനെ മോഹൻലാൽ അഭിനയിക്കാൻ വേണ്ടി വന്നു. ലാൽ എന്നോട് കഥ പറയാൻ പറഞ്ഞു. സത്യത്തിൽ ഞാൻ ഏതു കഥ പറയും.

നേരത്തെ ഞാൻ പറഞ്ഞ പഴയ ത്രഡ് ആണ് ലാലിൻറെ മനസ്സിലുള്ളത്. നോർത്ത് ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഒരു ലോറിക്കാരന്റെ കഥ. പക്ഷേ ഇപ്പോൾ ലോഹി പറഞ്ഞപ്പോൾ കഥ ആകെ മാറി. എനിക്കൊന്നും മോഹൻലാലിനോട് പറയാൻ പറ്റാണ്ടായി. അതോടെ മോഹൻലാൽ വല്ലാതെ ഡിസ്റ്റർബ്ഡു ആയി. പിന്നെ പോകാൻ നേരം ഒരു ദിവസം മോഹൻലാൽ എന്നെ വിളിച്ചു നമുക്കൊന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞു. കമലിന് ഒന്നും തോന്നരുത് ഞാൻ ഈ സിനിമയിൽ സംതൃപ്തനല്ലആ സംഭവത്തോട് ലോഹിക്കൊപ്പമോ എന്നോട് ഒപ്പമോ മോഹൻലാൽ പിന്നീട് ഒരിക്കലും സിനിമകൾ ചെയ്തിട്ടില്ല കമൽ പറയുന്നു.

ADVERTISEMENTS