Advertisement
Home MOVIES Malayalam ഫ്ലൈറ്റിൽ വച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് അങ്ങനെയൊരു അനുഭവം ഇത് ആദ്യമായിയാണ്

ഫ്ലൈറ്റിൽ വച്ചാണ് അങ്ങനെയൊരു സംഭവം ഉണ്ടാകുന്നത് അങ്ങനെയൊരു അനുഭവം ഇത് ആദ്യമായിയാണ്

76
ADVERTISEMENTS

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അമല പോൾ. ലാൽ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികമാരുടെ കൂട്ടത്തിൽ തന്നെയാണ് അമലയും. നീലത്താര എന്ന ചിത്രത്തിൽ വളരെ ചെറിയൊരു വേഷത്തിൽ മാത്രമാണ് താരത്തെ കാണാൻ സാധിക്കുന്നത്. തുടർന്ന് മലയാളത്തിൽ അത്രയും മികച്ച കഥാപാത്രങ്ങൾ ഒന്നും നടിയെ തേടി എത്തിയിരുന്നില്ല. തമിഴ് സിനിമ ലോകത്തേക്ക് താരം പിന്നീട് ചേക്കേറുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്. തമിഴ് സിനിമ ലോകത്ത് നടിക്ക് വലിയൊരു സ്ഥാനം ഉറപ്പിച്ചത് മൈന എന്ന സിനിമയായിരുന്നു.

ഈ ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് മലയാളത്തിലും മികച്ച വേഷങ്ങൾ അമലേ തേടിയെത്തി. ഇപ്പോള്‍ തന്നെ ഞെട്ടിച്ച ഒരു അനുഭവത്തെക്കുറിച്ച്  അമല പറയുന്ന ഒരു വീഡിയോ ആണ് ചര്‍ച്ച വിഷയം. ഫ്ലൈറ്റിൽ വന്ന സമയത്ത് ഒരു സംഭവം ഉണ്ടായി എന്നാണ് അമല പറയുന്നത്. ഒരു ചെറുപ്പക്കാരൻ തന്റെ അരികിലേക്ക് വന്ന് അമല പോൾ അല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് അങ്ങനെ ചോദിച്ചപ്പോൾ താൻ വല്ലാതെ ഞെട്ടിപ്പോയിരുന്നു. ശേഷമയാൾ പേപ്പറിൽ അമലയല്ലേ? എന്ന് എഴുതി ചോദിച്ചു.

READ NOW  മാധ്യമപ്രവർത്തകരോട് കുഴച്ചിലോടെ സംസാരിച്ചോ മീരാ ജാസ്മിൻ? ഏതു ബ്രാൻഡ് ആണ് അടിച്ചത് എന്ന് പ്രേക്ഷകർ

ADVERTISEMENTS

അതെ.. എന്ന് താൻ മറുപടി പറയുകയും ചെയ്തിരുന്നു. ആ നിമിഷം അയാൾ ഒരു കത്ത് തനിക്ക് നേരെ നീട്ടി ഇത് നിങ്ങൾക്കുള്ളതാണ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അനുഭവം ഇതാദ്യമായാണ്.

താൻ ആ കത്ത് തുറന്നു നോക്കി വായിച്ചു. അപ്പോൾ അതിൽ എഴുതിയിരുന്നത് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് അമലയെ കുറിച്ച് ഒരു ഗോസിപ്പ് കേട്ടു എന്നും ആ ഗോസിപ്പ് ഞാൻ പലരിലേക്ക് എത്തിച്ചു എന്നുമാണ്. പിന്നീടാണ് അത് ശരിയല്ലായിരുന്നു എന്ന് മനസ്സിലാക്കുന്നത് അപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി.

തന്റെ മതവിശ്വാസം അനുസരിച്ച് താൻ ഒരാളെ കുറിച്ച് മോശം കാര്യം പറഞ്ഞ് കഴിഞ്ഞാല്‍ അയാൾ തന്നോട് ക്ഷമിച്ചാൽ മാത്രമേ തനിക്ക് പാപമോചനം ലഭിക്കുകയുള്ളൂ. മോക്ഷം ലഭിക്കയുള്ളു എന്നാണ്. അതുകൊണ്ട് തന്നോട് മാപ്പ് ചോദിക്കുവാൻ വേണ്ടിയാണ് ഈ ഒരു കത്ത് എന്നും പറയുന്നുണ്ട്. അങ്ങനെ ഒരു അനുഭവം തനിക്ക് ആദ്യമാണ് എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്.

READ NOW  തന്റെ ഇൻബോക്സിൽ വന്ന ഏറ്റവും വൃത്തികെട്ട സന്ദേശങ്ങൾ - പ്ലസ് ടു പഠിക്കുമ്പോൾ അന്നയാൾ ബസിൽ വച്ച് ചെയ്തത് അഭയ ഹിരണ്മയി പറയുന്നു.
ADVERTISEMENTS
Previous articleമോഹൻലാൽ ഡേറ്റ് പോലും നൽകിയില്ല. എന്നാൽ മമ്മൂട്ടി ചെയ്തത് അങ്ങനെയല്ല
Next articleമഞ്ജുവിനെ കാണുമ്പോൾ എനിക്ക് തോന്നുന്നത് എപ്പോഴും അങ്ങനെയാണ് തുറന്നുപറഞ്ഞ് ശോഭന
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.