Advertisement
Home MOVIES Malayalam സൗന്ദര്യമില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തി.. സിനിമാ മേഖലയിൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടി...

സൗന്ദര്യമില്ല എന്ന് പറഞ്ഞ് മാറ്റി നിർത്തി.. സിനിമാ മേഖലയിൽ അനുഭവിക്കേണ്ടിവന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു നടി ശാന്തി ബാലചന്ദ്രൻ

149
ADVERTISEMENTS

ടോവിനോ തോമസ് നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു തരംഗം. എന്നാൽ ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നില്ല. എന്നാൽ ടെലിവിഷനിലും മറ്റും കണ്ടതിനുശേഷം ഈ ചിത്രം വലിയതോതിൽ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്.

ഈ ചിത്രത്തിൽ നായികയായി എത്തിയത് ശാന്തി ബാലചന്ദ്രൻ എന്ന നടിയായിരുന്നു. ഈ ചിത്രത്തിന് ശേഷം നിരവധി സിനിമകളിൽ താരം എത്തിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു പാവം ചെയ്യാത്തവർ കല്ലെറിയട്ടെ ഗുൽമോഹർ തുടങ്ങിയവ. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു മികച്ച പ്രകടനവും ഈ ചിത്രത്തിൽ താരം കാഴ്ച വെച്ചിരുന്നു.

ADVERTISEMENTS

 

എന്നാൽ താരത്തിന്റെ സിനിമയാത്ര ഒട്ടും ശുഭകരമായിരുന്നില്ല ഇപ്പോൾ അതിനെക്കുറിച്ചാണ് നടി തുറന്നു പറയുന്നത്. ജെല്ലിക്കെട്ട് എന്ന ചിത്രം വലിയ വിജയം നേടിയ സിനിമയാണ് എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ചിട്ട് പോലും തന്നെ അറിയാത്ത ആളുകൾ ഇപ്പോഴും ഉണ്ടെന്നാണ് ശാന്തി പറയുന്നത് ജീവിതത്തിലെ ഒട്ടും ഭയമില്ലാതെ നേരിടുന്ന ഒരു വ്യക്തിയാണ് താൻ. എന്നാൽ പല സിനിമകളിലും സൗന്ദര്യമില്ല എന്ന കാരണം കൊണ്ട് തന്നെ ഒഴിവാക്കുകയും തനിക്ക് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്

READ NOW  ദൈവമേ ....പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾവെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു - ജി വേണുഗോപാലിന്റെ പോസ്റ്റ് വൈറൽ

ഇനി തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിൽ തന്നെ അത് നാടൻ വേഷങ്ങൾ ആയിരിക്കും മാത്രമല്ല മേക്കപ്പ് കുറച്ച് ഡൾ ആയിട്ടുള്ള ടൈപ്പിലും ആയിരിക്കും. അല്ലാത്ത കഥാപാത്രങ്ങൾക്ക് ഓഡിഷനുവേണ്ടി പോകുമ്പോൾ എപ്പോഴും സൗന്ദര്യം ഇല്ല എന്നതുകൊണ്ട് ഒഴിവാക്കാറുണ്ട്.

പൊതുവേ ഒട്ടും പേടിയില്ലാത്ത കൂട്ടത്തിലാണ് അതുകൊണ്ടുതന്നെ ഒരു പ്രേത സിനിമ ചെയ്യണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ആകെയുള്ള പേടി എന്നത് ഇഷ്ടപ്പെടുന്ന ആളുകളെ നഷ്ടപ്പെടുമോ എന്നത് മാത്രമാണ്. അല്ലാതെ ചില ജീവികളെയോ ചില സംഭവങ്ങളെയോ ഒന്നും തന്നെ തനിക്ക് പേടിയില്ല. പേടി എന്ന വികാരം എന്താണെന്ന് പോലും തനിക്ക് അറിയില്ല.

അതേസമയം താരത്തിന്റെ തുറന്നുപറച്ചിൽ വളരെയധികം വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. സൗന്ദര്യമില്ല എന്ന കാരണം കൊണ്ട് താരത്തെ പാല ചിത്രങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന് പറയുമ്പോൾ പല പ്രമുഖരും ഇന്ന് ഉയർത്തിപ്പറയുന്ന ബോഡി ഷേമിങ്ങ് അല്ലേ അവിടെ നടന്നത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ അഭിനയമാണോ സൗന്ദര്യമാണോ സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ളത് എന്നും പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

READ NOW  താൻ 3000 സ്ത്രീകളോടൊപ്പം കഴിഞ്ഞിട്ടുണ്ട് എന്ന് മോഹൻലാൽ പറഞ്ഞു എന്ന് പറയുന്നവരോട് ശരിക്കും ലാൽ അങ്ങനെ പറഞ്ഞോ: അദ്ദേഹം അന്ന് പറഞ്ഞത് ഇതാണ്
ADVERTISEMENTS