Advertisement
Home MOVIES Malayalam മമ്മൂക്ക എന്തുകൊണ്ടാണ് ഇതുവരെയും മലയാള സിനിമകള്‍ക്ക് ഓസ്കാർ അവാർഡ് കിട്ടാത്തത് : മമ്മൂക്ക പറഞ്ഞ മറുപടി

മമ്മൂക്ക എന്തുകൊണ്ടാണ് ഇതുവരെയും മലയാള സിനിമകള്‍ക്ക് ഓസ്കാർ അവാർഡ് കിട്ടാത്തത് : മമ്മൂക്ക പറഞ്ഞ മറുപടി

394
ADVERTISEMENTS

മലയാള സിനിമയിൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ വ്യത്യസ്തമായ അഭിനയം കൊണ്ട് തന്നെ ഇനി സിനിമയിൽ അദ്ദേഹത്തിന് ഓസ്കാർ ഒഴികെയുള്ള പുരസ്കാരങ്ങൾ ഒന്നും തന്നെ ലഭിക്കാറില്ല. എന്തുകൊണ്ടാണ് മമ്മൂക്ക എന്തുകൊണ്ടാണ് മലയാള സിനിമകള്‍ ഓസ്കാറിൽ എത്താത്തത് എന്ന ചോദ്യത്തിന് ഇപ്പോൾ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറയുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഓസ്കാർ, ഓസ്കാർ എന്ന നമ്മൾ പറയുന്നുണ്ട് എന്നാൽ ഏതു പടങ്ങളാണ് ഓസ്കാറിന് വേണ്ടി മത്സരിക്കുന്നത് എന്നുകൂടി നമ്മൾ അറിഞ്ഞിരിക്കണം എന്നാണ് മമ്മൂട്ടി പറയുന്നത്. ഓസ്കാറിന് കൂടുതലായും ഇംഗ്ലീഷ് സ്പീക്കിംഗ് ഫിലിംസ് ആണ് മത്സരിക്കാറുള്ളത്.

ADVERTISEMENTS

ഈ ന്യൂയോർക്ക് കൗണ്ടിലും ലോസ് എയ്ഞ്ചൽ കൗണ്ടിലും ഒക്കെ റിലീസ് ചെയ്യുന്ന തീയേറ്ററുകളിലുള്ള സിനിമകളാണ് മത്സരിക്കാറുള്ളത്. മാത്രമല്ല അതിനു ചില നിയമങ്ങൾ ഒക്കെ ഉണ്ട്. ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ആ സിനിമ അവിടെ ഓടണം. 6000 മെമ്പർമാരിൽ കുറെ കുറെ പേരെങ്കിലും അത് കാണണം. അവർ നോമിനേറ്റ് ചെയ്യുന്ന സിനിമകൾക്കാണ് ഈ ഒരു അവാർഡുകൾ വരുന്നത്.

READ NOW  ഗായത്രിക്ക് പ്രണവ് മോഹൻലാലിനോടുള്ള ഇഷ്ടത്തിന്റെ ആഴം നേരിട്ട് മനസ്സിലാക്കിയതാണ് പ്രമുഖ നടിയുടെ തുറന്നുപറച്ചിൽ

ലോകത്ത് ഇംഗ്ലീഷ് ഒഴികെയുള്ള എല്ലാ ഭാഷകളിലും മത്സരിക്കുന്ന ഒരേയൊരു കാറ്റഗറി മാത്രമേ  ഉള്ളൂ അത് ബെസ്റ്റ് ഫോറിൻ സിനിമകളാണ്. എന്നാൽ ഫോറിൻ സിനിമകൾ ജനറൽ ക്യാറ്റഗറിയിൽ കൺവേർട്ട് ചെയ്തിട്ടുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഒരു ഇറ്റാലിയൻ സിനിമയ്ക്ക് സത്യത്തിൽ അങ്ങനെ  ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്. അത് മികച്ച സിനിമയ്ക്കും ബെസ്റ്റ് അക്ടരിനും അവാര്‍ഡ്‌ അന്ന് ലഭിച്ചിട്ടുണ്ട്.

ബെസ്റ്റ് ഫോറിന്‍ ഫിലിം കാറ്റഗറിയില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും സിനിമകള്‍ വരും അത് കൂടാതെ ലോകത്തിലെ എല്ലയിടങ്ങളിലെയും സിനിമകള്‍ വരും. മമ്മൂട്ടി പറയുന്നു അതുകൊണ്ട് തന്നെയാണ് നമ്മുടെ സിനിമകള്‍ക്ക് സാധ്യത മങ്ങുന്നത്.

വളരെ കൃത്യമായി ഒരു ചോദ്യത്തിന് ക്രിസ്റ്റൽ ക്ലിയർ ആയ മറുപടിയാണ് മമ്മൂട്ടി നൽകിയത്. സിനിമയെക്കുറിച്ച് ആ മനുഷ്യൻ എത്രത്തോളം പഠിച്ചിട്ടുണ്ട് എന്ന് അതിൽ നിന്ന് തന്നെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഓസ്കാർ അവാർഡ് എന്ന് പറയുന്നത് വെറുതെ കിട്ടുന്ന ഒന്നല്ല എന്നാണ് അദ്ദേഹം പറയാതെ പറയുന്നത്.

READ NOW  സുപ്രിക്ക് പൃഥ്വിരാജിന്റെ അമ്മയേക്കാൾ പ്രായമുണ്ട് ആദ്യം ഒന്ന് വിവാഹം കഴിച്ചതാണ്. ഭാര്യയെ കുറിച്ചുള്ള ചോദ്യത്തിൽ സ്വയം നിയന്ത്രിച്ചു പൃഥ്വിരാജ്

അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. സിനിമയോട് മമ്മൂട്ടിക്കുള്ള താല്പര്യം എത്ര വലുതാണ് എന്ന് മനസ്സിലാക്കണമെങ്കിൽ ഈ ഒരു അഭിമുഖത്തിൽ അദ്ദേഹം ഓസ്കാറിനെ പറ്റി പറയുന്നത് മാത്രം മനസ്സിലാക്കിയാൽ മതി എന്നാണ് ആളുകൾ പറയുന്നത്. കാരണം അത്രത്തോളം മികച്ച രീതിയിൽ ആണ് അദ്ദേഹം അക്കാര്യത്തെക്കുറിച്ച് പഠിച്ചിരിക്കുന്നത്. അത് സിനിമയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരു വ്യക്തി ചെയ്യുന്നതാണ്.

ADVERTISEMENTS
Previous articleഉർവശിയോട് എനിക്കുള്ള വലിയ കടപ്പാട് അതാണ് -ജഗദീഷ് അന്ന് പറഞ്ഞത്.
Next articleജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അതിനായിരുന്നു- കഷ്ടപ്പാടിന്റെ പോയ കാലത്തേ കുറിച്ച് ബിനീഷ് ബാസ്റ്റിൻ
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.