Advertisement
Home MOVIES Malayalam ദിലീപിന്റെ കണക്കുകൂട്ടൽ മുഴുവനും തെറ്റിച്ച സിനിമയും സംവിധായകനും

ദിലീപിന്റെ കണക്കുകൂട്ടൽ മുഴുവനും തെറ്റിച്ച സിനിമയും സംവിധായകനും

25461
ADVERTISEMENTS

ജിസ് ജോയ് എന്ന സംവിധായകനെ വിലയിരുത്താൻ അദ്ദേഹത്തിന്റെ ആദ്യ മൂന്ന് ചിത്രങ്ങൾ ആയ ബൈസൈക്കിൾ തീവ്സ് ,സൺ‌ഡേ ഹോളിഡേ വിജയ സൂപ്പറും പൗർണ്ണമിയും തന്നെ ധാരാളം. ഒരിക്കൽ തന്റെ ബൈ സൈക്കിൾ തീവ്സ് എന്ന ചിത്രം കണ്ടതിനു ശേഷം നടൻ ദിലീപ് തന്നോട് പരന്ജ കാര്യം ഒരഭിമുഖത്തിൽ ജിസ് വെളിപ്പെടുത്തിയിരുന്നു. സംഭവം ഇങ്ങനെ

ഒരിക്കൽ ലാൽ മീഡിയയിൽ വച്ച് താൻ ദിലീപിനെ കാണാൻ ഇടയായി ആ സമയത്തു താൻ ഓടിച്ചെന്നു അദ്ദേഹത്തോട് സംസാരിച്ചു.പലതും സംസാരിക്കുന്നതിനിടയിൽ ചിത്രത്തെ കുറിച്ചും ദിലീപ് തന്നോട് സംസാരിച്ചു എന്ന് ജിസ് പറയുന്നു. എടാ ഞാൻ വളരെ ലേറ്റ് ആയിട്ടു ആണ് നിന്റെ സിനിമ കണ്ടത്എനിക്ക് അടുപ്പമുള്ള റൈറ്റേഴ്സിനോടും ഡയറക്ടേഴിസിനോടുമെല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചു.

ഒരുവിധപെട്ട സിനിമകളുടെ ഇന്റര്‍വെല്ലും ക്‌ളൈമാക്സുമൊക്കെ ഞാന്‍ പ്രഡിക്ട് ചെയ്യാറുണ്ട്. പക്ഷെ നിന്റെ സിനിമ എന്നെ ഞെട്ടിച്ചു എന്ന് അന്ന് ദിലീപ് പറഞ്ഞു . അത് തനിക്കു ഒരുപാട് സന്തോഷം ഉണ്ടാക്കിയ കാര്യമാണ് എന്ന് ജിസ് പറയുന്നു.2013ല്‍ പുറത്തിറങ്ങിയ ചിത്രതതില്‍ അപര്‍ണ ഗോപിനാഥായിരുന്നു നായിക. സിദ്ദിഖ്, സലിം കുമാര്‍, കെപിഎ.സി ലളിത, സൈജു കുറിപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

ADVERTISEMENTS
READ NOW  നിങ്ങളുടെ അഭിനയം കണ്ടിട്ട് മമ്മൂക്ക എന്താണ് പറഞ്ഞിട്ടുള്ളത് - ചോദ്യത്തിന് മമ്മൂട്ടിയുടെ അനുജന്റെ മറുപടി ഇങ്ങനെ
ADVERTISEMENTS