
നിരവധി വിവാഹ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിലപ്പോൾ നൃത്തത്തിന്റെ വീഡിയോകളും ചിലപ്പോൾ വിചിത്ര സംഭവങ്ങളുടെ വീഡിയോകളും ചർച്ചയിൽ വരും. ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.
ഈ വൈറൽ വീഡിയോയിൽ, വധു വരന് എന്തോ മധുരം നൽകുകയാണ് ഇരുവരും വിവാഹ പന്തലിൽ വച്ചാണ് ഇട്ടു ചെയ്യുന്നത്. വധു വരാന് മധുരം വായിൽ വച്ച് നൽകുന്നു എന്നാൽ തിരികെ വരൻ വധുവിന് മധുരം നൽകാൻ ശ്രമിക്കുമ്പോൾ അത് അവർ വിസമ്മതിക്കുന്നു. എന്നാൽ വരൻ അത് ഗൗനിക്കാതെ ബലപൂർവ്വം അത് പെൺകുട്ടിയുടെ വായിൽ വച്ച് നൽകാൻ ശ്രമിക്കുകയാണ്., എന്നാൽ പെട്ടെന്ന് വധു ദേഷ്യപ്പെടുകയും വരനെ എല്ലാവരുടെയും മുന്നിൽ വെച്ച് മർദിക്കുകയും ചെയ്യുന്നു.

വധു ദേഷ്യത്തോടെ വരനെ എല്ലാവരുടെയും മുന്നിൽ വെച്ച് രോഷാകുലയായി അടിക്കാൻ തുടങ്ങി. അവൾ അവനെ സ്റ്റേജിൽ നിന്ന് വീഴ്ത്തി അടിക്കുന്നു. ചിലർ അവളെ പറഞ്ഞു മനസ്സിലാക്കാൻ വന്നെങ്കിലും അവൾ ആരെയും ശ്രദ്ധിക്കുന്നില്ല. അത് കൂടാതെ അവൾ വരന്റെ മുഖത്തേക്കു കാർക്കിച്ചു തുപ്പുന്നുമുണ്ട്. അതോടെ ഇരുവരുടെയും ബന്ധുക്കൾ ഇടപെടുന്നതും വലിയ വാഴക്കാകുന്നതും വിഡിയോയിൽ കാണാം.
Muh me Rasgulla daala to ladki ko itna gussa aa gaya,
just imagine ke 😮😲
चलो छोड़ो 🫣🤭🤐 pic.twitter.com/YQigrLyYMt— Hasna Zaroori Hai 🇮🇳 (@HasnaZarooriHai) June 14, 2023
നിലവിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഈ വീഡിയോ @HasnaZarooriHai എന്ന ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടതാന് , ഈ വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളും കാഴ്ചകളും ഉണ്ട്. നിരവധി ഉപയോക്താക്കൾ ഈ വീഡിയോയ്ക്ക് രസകരമായ പ്രതികരണങ്ങൾ നൽകിയിട്ടുണ്ട്.
ഒരു ഉപയോക്താവ് എഴുതുന്നു, “വേണ്ടങ്കിൽ തിന്നണ്ട പക്ഷേ തല്ലുന്നത് ശെരിയല്ല “, മറ്റൊരു ഉപയോക്താവ് എഴുതുന്നു, ഒരാൾക്ക് ഇഷ്ടമില്ലങ്കിൽ ബലപൂർവ്വം അവരെ തീറ്റിക്കാൻ ശ്രമിക്കുന്നത് തെറ്റാണു
എന്നാൽ “ഈ വീഡിയോ വ്യാജമാണ്, ഇക്കാലത്ത് ഇതുപോലുള്ള നിരവധി നാടകങ്ങൾ ഉണ്ട്!” എന്നാണ് മറ്റൊരാൾ പറയുന്നത്. വിഡിയോയിൽ അതീവ രോഷാകുലയായി പെൺകുട്ടി എന്തൊക്കെയോ പറയുന്നതും കേൾക്കാം.











