അന്നവർ അച്ഛന്റെ പ്രായം പോലും പരിഗണിക്കാതെയാണ് അങ്ങനെ പെരുമാറിയത് – അത്തരക്കാരെ പറ്റി ചിന്തിക്കുക പോലും ചെയ്യരുത് വിജയ് യശുദാസ്

94

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ അവരോടൊപ്പം നിന്ന് ചിത്രം എടുക്കുക എന്നുള്ളതാണ് ഇന്നത്തെ ഒരു രീതി. ഓരോ ആരാധകന്റെയും ആരാധികയുടെയും ഏറ്റവും വലിയ ആഗ്രഹം അതാണ്. എന്നാൽ പണ്ടുകാലത്ത് അവരുടെ കയ്യിൽ നിന്നും ഒരു ഓട്ടോഗ്രാഫ് എങ്ങനെയെങ്കിലും വാങ്ങുക എന്നുള്ളതായിരുന്നു രീതി. കാരണം മൊബൈലും ഒന്നുമില്ലാത്ത ഒരു കാലമായിരുന്നു. ഇന്നും ഓട്ടോഗ്രാഫ് വാങ്ങുന്ന രീതി ഉണ്ടെങ്കിൽ അത് അത്ര പ്രചാരത്തിൽ ഇല്ല. ഇന്നിപ്പോൾ സെൽഫി എടുക്കുക എന്നുള്ളതാണ് എല്ലാവരുടെയും ലക്ഷ്യം.

പല താരങ്ങളും യാതൊരു മടിയും കൂടാതെ അതിനൊക്കെ നിന്നു കൊടുക്കുന്ന കാഴ്ചയും നാം കാണാറുണ്ട് അതേപോലെതന്നെ പലരും വളരെ മോശമായി തന്റെ ആരാധകരോട് പെരുമാറുന്നതും നമുക്ക് കാണാം എന്നാൽ ഇതൊക്കെ പലപ്പോഴും താരങ്ങളുടെ ആ സമയത്ത് മാനസികാവസ്ഥയിൽ നിന്നും ഉണ്ടാകുന്നതാണ് എന്നുള്ളത് ആരാധകർ പലപ്പോഴും മനസ്സിലാക്കില്ല. വലിയ താരങ്ങളാണ് എങ്കിലും അവരും മനുഷ്യരാണ് പലപ്പോഴും പല പല പ്രശ്നങ്ങളും പ്രതിസന്ധിയിലൂടെയും ചിന്തകളിലൂടെയും കടന്നുപോകുന്ന സമയങ്ങളിലും ആരാധകർ യാതൊരു ഔചിത്യവുമില്ലാതെ ഫോട്ടോ എടുക്കാൻ ചെല്ലുമ്പോൾ ചിലപ്പോൾ അവർക്ക് എല്ലായിപ്പോഴും ഒരുപോലെ പെരുമാറാൻ കഴിയണമെന്നില്ല.

ADVERTISEMENTS
   

അത്തരത്തിൽ ആരാധകരോട് ദേഷ്യപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുകയും അത്തരം താരങ്ങൾക്കെതിരെ മറ്റുള്ളവർ മോശമായ രീതിയിൽ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നതും നമുക്ക് കാണാവുന്നതാണ്. സത്യത്തിൽ ആ സമയത്ത് ആ നടനോ നടിയോ എന്ത് മാനസികാവസ്ഥയിലാണ് എന്നുള്ളത് നമുക്ക് അറിയില്ല എന്നുള്ള കാര്യം പലപ്പോഴും ആരാധകരായ നമ്മൾ ഓരോരുത്തരും വിസ്മരിക്കുന്ന ഒരു കാര്യമാണ്.

തന്റെ ഭാര്യയും കുഞ്ഞുങ്ങളെ പോലും തള്ളി മാറ്റിക്കൊണ്ട് എന്നോടൊപ്പം ഫോട്ടോ എടുക്കാൻ നേരത്തെ ആരാധകർ ശ്രമിച്ചിരുന്ന കാര്യം ടോവിനോ തോമസ് പറഞ്ഞിട്ടുണ്ട്. ഫോട്ടോയെടുക്കാനായി ശ്രമിച്ച ആരാധന തെള്ളി മാറ്റുന്ന ജോൺ അബ്രഹാമിന്റെ വീഡിയോകളും പ്രചരിച്ചിരുന്നത്. അതേപോലെ തന്നെ കൈകൊണ്ട് മാന്താൻ ശ്രമിക്കുന്ന ഒരു ആരാധകനെ മമ്മൂട്ടി കൈവീശി ഓടിക്കുന്നതും നേരത്തെ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെ നിരവധി താരങ്ങൾ തങ്ങളുടെ ആരാധകർക്ക് എതിരെ ദേഷ്യപ്പെടുന്നത് നമുക്ക് കാണാം.

ഇന്ത്യ മുഴുവൻ ഉള്ള എല്ലാവരും ബഹുമാനിക്കുന്ന ഗാനഗന്ധർവ്വൻ യേശുദാസിനെ പൊതുവേ ഇത്തരം സെൽഫി എടുപ്പുകളോട് വലിയ താല്പര്യമില്ലാത്ത ഒരു വ്യക്തിയാണ്. ഒരിക്കൽ തന്നോടൊപ്പം നിന്നൊരു സെൽഫി എടുക്കാനുള്ള ഒരു ആരാധകന്റെ ശ്രമത്തിന് യേശുദാസ് തടയുന്നതും അദ്ദേഹത്തോട് ദേഷ്യപ്പെടുന്നതുമായ ഒരു വീഡിയോ പ്രചാരത്തിലാകുകയും വലിയ രീതിയിൽ യേശുദാസിനെതിരെ മോശം പ്രചരണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.വളരെ ക്രൂരമായ ആയിരുന്നു അന്ന് പലരും യേശുദാസിനെ വിമർശിച്ചത്.

അദ്ദേഹം എയർപോർട്ടിലൂടെയോ മറ്റോ നടന്നുപോകുന്നതിനിടയിൽ പെട്ടെന്ന് ഒരാൾ വന്ന് അദ്ദേഹത്തോട് അനുവാദം പോലും വാങ്ങിക്കാതെ സെൽഫി എടുക്കുന്ന ഒരു സംഭവമായിരുന്നു ഉണ്ടായത്. അപ്പോൾ ഫോട്ടോ എടുത്ത് അയാളുടെ ഫോൺ യേശുദാസ് പിടിച്ചു വാങ്ങി അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതായിരുന്നു ആ വീഡിയോയിൽ ഉള്ളത്. അന്ന് യേശുദാസിനെ ഏവരും അഹങ്കാരി എന്നും ക്രൂരൻ എന്നും വിളിച്ച് അപമാനിക്കുകയും, പല സോഷ്യൽ മീഡിയ ചാനലുകളും ആ വീഡിയോകൾ മോശപ്പെട്ട തലക്കെട്ട് കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ഒരു അഭിമുഖത്തിൽ അന്ന് തന്റെ അച്ഛനെതിരെ ഉണ്ടായ ആരോപണങ്ങളെ കുറിച്ചും അത് തങ്ങളെ എങ്ങനെ ബാധിച്ചു എന്നും സംസാരിക്കുകയായിരുന്നു. പലരും തന്റെ അച്ഛൻറെ പ്രായം പോലും പരിഗണിക്കാതെയാണ് അദ്ദേഹത്തിനെതിരെ മോശം പ്രചാരണം നടത്തിയതെന്ന് വിജയ് യേശുദാസ് പറയുന്നത്. ആ സംഭവങ്ങൾ എങ്ങനെ നടന്നു എന്നുള്ളത് ആരും ആലോചിക്കാറില്ല എന്നും, പല ഓൺലൈൻ ചാനലുകളും അതിനെ മോശപ്പെട്ട രീതിയിലാണ് കൊടുത്തത് എന്നും .ശിവകുമാർ സാറിനും അത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

ഇവരൊക്കെ ഏത് ലെവലിൽ നിന്നും ഇത്രമാത്രം കഷ്ടപ്പെട്ട് വന്നവരാണ് എന്നും എത്രയോ കാലങ്ങളായി ഈ ഫീൽഡിൽ നിലനിൽക്കുന്നവരാണെന്നും അവരുടെ പ്രായം പോലും പരിഗണിക്കാതെയാണ് പലരും അവർക്കെതിരെ അതിരൂക്ഷമായി പ്രതികരിക്കുന്നത്. വളരെ മോശം കമെന്റുകൾ ആണ് പലരും ഇടുന്നത്. സത്യത്തിൽ അത്തരക്കാരെ കുറിച്ച് നമ്മൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലതു വിജയ് യേശുദാസ് പറയുന്നു. അതേപോലെ മുൻപ് തനിക്ക് വിദേശത്ത് വച്ച് ഇത്തരത്തിലുണ്ടായിരുന്ന അനുഭവം വിജയി പങ്കുവെക്കുന്നുണ്ട്.

വിദേശത്ത് ഒരു ഷോയ്ക്ക് പോയപ്പോൾ ഒരു ഷോപ്പിംഗ് സെൻററിൽ ചെന്ന സമയത്ത് കുറച്ച് ആളുകൾ കൂടി തന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. താൻ കഴിയാവുന്നവർക്കെല്ലാം ഫോട്ടോ എടുത്തു കൊടുക്കുന്നുണ്ടായിരുന്നു. എന്നാൽ പെട്ടെന്ന് ഒരാൾ തന്റെ ഫോൺ ഓണാക്കി എൻറെ അടുത്ത് വന്നുകൊണ്ട് നമസ്കാരം കൂട്ടുകാരെ എൻറെ ടിക് ടോക്കിലേക്ക് ഏവർക്കും സ്വാഗതം എന്ന് പറഞ്ഞ് ഒരു tiktok വീഡിയോ എടുക്കാനുള്ള പരിപാടി ആരംഭിച്ചു. സത്യത്തിൽ അയാളുടെ ആ പ്രവർത്തി കണ്ടപ്പോൾ എനിക്ക് ചിരിയും വരുന്നുണ്ടായിരുന്നു.

പിന്നെ ഞാൻ അയാളോട് ചോദിച്ചു ഹലോ നിങ്ങൾ എന്താണ് ചെയ്യുന്നത് നിങ്ങൾ tiktok ലേക്ക് എന്നെ കൊണ്ടുവരാൻ നിങ്ങൾ എപ്പോഴാണ് എന്നിൽ നിന്ന് അനുവാദം വാങ്ങിയത് എന്ന് ഞാൻ ചോദിച്ചു. അത് വേണ്ടെന്ന് പറഞ്ഞു ഞാൻ ഫോൺ മേടിച്ചു അതിനുശേഷം ഫോട്ടോയെടുത്ത് അയാളെ പറഞ്ഞു വിടുകയായിരുന്നു. അതെ പോലെ പൃഥ്വിരാജ് ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല എന്ന് പറഞ്ഞ് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ടതും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇവരെല്ലാവരും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുന്ന താരങ്ങളാണ് എങ്കിലും. ഓരോ സാഹചര്യത്തിൽ അവരുടെ മാനസികാവസ്ഥ പരിഗണിക്കാതെ ഉള്ള പെരുമാറ്റം ആരാധകരിൽ ഉണ്ടാകുമ്പോൾ താരങ്ങൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് എന്നും അവരും മനുഷ്യരാണ് എന്നും നാം മനസ്സിലാക്കണം.

ADVERTISEMENTS
Previous articleഒന്ന് തലകറങ്ങി വീണപ്പോള്‍ പോലും വിവാദം – അന്ന് പുരുഷന്മാര്‍ ശരിയല്ലന്നു തോന്നി – നയന്‍‌താര ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍
Next articleമല്ലിക സുകുമാരൻ മക്കളെ ഓർത്തു അന്നത് ചെയ്തത് നന്നായി അല്ലെങ്കിൽ വല്ലാത്ത ഒരാവസ്ഥയായേനെ – ദിനേശ് പണിക്കർ പറഞ്ഞത് .