Advertisement
Home MOVIES Malayalam മല്ലിക സുകുമാരൻ മക്കളെ ഓർത്തു അന്നത് ചെയ്തത് നന്നായി അല്ലെങ്കിൽ വല്ലാത്ത ഒരാവസ്ഥയായേനെ – ദിനേശ്...

മല്ലിക സുകുമാരൻ മക്കളെ ഓർത്തു അന്നത് ചെയ്തത് നന്നായി അല്ലെങ്കിൽ വല്ലാത്ത ഒരാവസ്ഥയായേനെ – ദിനേശ് പണിക്കർ പറഞ്ഞത് .

64
ADVERTISEMENTS

മല്ലിക സുകുമാരൻ നടൻ സുകുമാരന്റെ ഭാര്യ; പൃഥ്വിരാജ്, ഇന്ദ്രജിത്ത് എനീ സൂപ്പർസ്റ്റാറുകളുടെ അമ്മ എന്നതിനെല്ലാം അപ്പുറം വളരെ മികച്ച ഒരു അഭിനയത്രി കൂടിയാണ്. ദീർഘകാലമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം. സിനിമയിൽ മാത്രമല്ല ടെലിവിഷൻ സീരിയലുകളിലും നിരവധി മികച്ച കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ട്.2010 ൽ ഏഷ്യാനെറ്റിൽ പുറത്തിറങ്ങിയ ഒരു സീരിയലായിരുന്നു ഹരിചന്ദനം. ആ സീരിയലിൽ മല്ലികയ്ക്ക് ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് പ്രശസ്തനടനും സിനിമ നിർമാതാവും ഒക്കെയായ ദിനേഷ് പണിക്കർ പറയുന്ന ചില കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്.

അദ്ദേഹം തൻറെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത്. 2010 ലാണ് ഹരിചന്ദനം എന്ന സൂപ്പർഹിറ്റ് സീരിയൽ പുറത്തിറങ്ങുന്നത്. സീരിയലിൽ മല്ലിക സുകുമാരനോടൊപ്പം ദിനേശ് പണിക്കരും അഭിനയിച്ചിരുന്നു. ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് സീരിയൽ അഭിനയിച്ചത്. വളരെ സൂപ്പർ ഹിറ്റ് ആയി നിരവധി എപ്പിസോഡുകൾ ഓടിയിട്ടുള്ള ഒരു സീരിയൽ ആണത്. അന്ന് മല്ലികയുമൊത്തു അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് പണിക്കർ പറഞ്ഞത് ഇങ്ങനെ.

ADVERTISEMENTS

വളരെ അനായാസമായി അഭിനയിക്കുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. അവരോടൊപ്പം അഭിനയിക്കുമ്പോൾ മത്സരിച്ചു അഭിനയിക്കേണ്ട അവസ്ഥ പലപ്പോഴും തനിക്ക് വന്നിട്ടുണ്ട്. കാരണം അവർക്ക് ദീർഘകാലത്തെ അഭിനയ പരിചയമുണ്ട്. അതുകൊണ്ടുതന്നെ ആ രീതിയിൽ അഭിനയിക്കാൻ ആഗ്രഹിച്ചത് കൊണ്ട് തന്നെ താൻ വളരെ നന്നായി തന്നെ തന്റെ വേഷവും ചെയ്തുവെന്നും അദ്ദേഹം പറയുന്നു. മല്ലികയെ കുറിച്ച് തനിക്ക് വലിയ മതിപ്പാണ് ഉള്ളത് എന്നും വലിയ സൂപ്പർ സ്റ്റാറിന്റെ ഭാര്യയും സൂപ്പർസ്റ്റാറുകളുടെ അമ്മയുമൊക്കെയാണ് എങ്കിലും യാതൊരു അഹങ്കാരവുമില്ലാതെ വളരെ ലാളിത്യത്തോടെ സ്നേഹത്തോടെയും സെറ്റിൽ എല്ലാവരോടും പെരുമാറുന്ന വ്യക്തിയാണ് മല്ലിക എന്നാണ് ദിനേശ് പണിക്കർ പറയുന്നത്.

READ NOW  ആരോ ഫോൺ ചെയ്തു രഹസ്യമായി മഞ്ജു വാര്യരെ ദുബായിലെ ആ ഷോക്കിടെ വിളിച്ചു വരുത്തിയിരുന്നു. പിന്നെ അവിടെ അരങ്ങേറിയ സംഭവം; ദിലീപിനോട് നിരൂപാധികം മാപ്പ് ചോദിക്കുന്നു"- ആലപ്പി അഷ്‌റഫ് തുറന്നു പറയുന്നു.

മല്ലിക ആ സീരിയലിൽ അഭിനയിക്കുമ്പോൾ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ അറിയപ്പെടുന്ന താരങ്ങളാണ്. ഇത്തരത്തിൽ രണ്ട് സൂപ്പർതാരങ്ങളുടെ അമ്മയെന്നോ അല്ലെങ്കിൽ ഒരു സൂപ്പർ നായിക നടന്റെ ഭാര്യ എന്നുള്ള യാതൊരു അഹങ്കാരവും നൽകുക സെറ്റിൽ ആരോടും കാണിച്ചിട്ടില്ല എന്ന് ദിനേശ് പണിക്കർ പറയുന്നു. വളരെ അടുത്ത ബന്ധമായിരുന്നു അവർ എല്ലാവരോടും വച്ച് പുലർത്തിയിരുന്നത്.

അങ്ങനെ സീരിയൽ മുന്നോട്ട് പോകുന്നതിനിടയ്ക്ക് സംവിധായകൻ ബൈജു ദേവരാജ് ഒരിക്കൽ വിളിച്ചു തന്നോട് ഒരു കാര്യം പറഞ്ഞു. സീരിയലിന്റെ കഥാഗതിയിൽ ചെറിയൊരു മാറ്റം വരുത്തണമെന്നും സീരിയളിൽ തന്റെ ഭാര്യമല്ലിക സുകുമാരന്റെ കഥാപാത്രം ഇനി മുതൽ വില്ലത്തിയായി ആണ് അഭിനയിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. നായികയായ സുചിതയെ വളരെ ക്രൂരമായി ഉപദ്രവിക്കുന്ന അമ്മായിയമ്മയായി അഭിനയിക്കാനാണ് മല്ലികയോട് പറഞ്ഞത് എങ്കിലും അങ്ങനെയുള്ള ഒരു വേഷം അഭിനയിക്കാൻ അവർക്ക് താല്പര്യമില്ലായിരുന്നു. രണ്ടു സൂപ്പർസ്റ്റാറുകളുടെ അമ്മയാണ് മാത്രമല്ല അന്നത്തെ ആ ഒരു അവസ്ഥയിൽ അങ്ങനെ ഒരു വേഷം ചെയ്യാൻ തനിക്ക് താല്പര്യം ഇല്ല എന്നും ഒരുപക്ഷേ അത് മൊത്തത്തിൽ മോശമായ ഒരു ഇമേജ് ഉണ്ടാക്കും എന്ന് അവർ ചിന്തിച്ചിരുന്നത് കൊണ്ടാകാം അവർ അതിൽ നിന്നും ഒഴിഞ്ഞുമാറി.

READ NOW  കരളലിയിക്കുന്ന വീഡിയോ മകളെ അവസാനമായി പോലും നിങ്ങളുടെ അടുത്തെത്തിക്കില്ല എന്ന് ഭാര്യയും വീട്ടുകാരും പറഞ്ഞു എന്നറിഞ്ഞു സംവിധായകന്റെ

അങ്ങനെ താൻ ആണ് വില്ലൻ കഥാപാത്രമായി മാറിയതും നായികയെ കാർടിപ്പിച്ചു കൊലൈൻ നോക്കുന്ന വരെയുള്ള ക്രൂരമായ രംഗങ്ങൾ അന്ന് അഭിനയിച്ചിരുന്നു എന്നും ദിനേശ് പണിക്കർ പറയുന്നു. ഇന്ന് ആലോചിക്കുമ്പോൾ അന്ന് മല്ലിക സുകുമാരൻ ആ വേഷം ചെയ്യാഞ്ഞത് വളരെ നന്നായിരുന്നു. അങ്ങനെ ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രം ചെയ്തിരുന്നെങ്കിൽ ഇന്നതൊരു വല്ലാത്ത അവസ്ഥയിലായി പോയേനെയെന്നു ദിനേശ് പണിക്കർ പറയുന്നു. അവർ അവരുടെ ബുദ്ധിശക്തികൊണ്ട് ചിന്തിച്ചു അത്തരം ഒരു വേഷം തെരഞ്ഞെടുക്കാതെ വളരെ ബുദ്ധിപൂർവ്വം മാറുകയായിരുന്നു ചെയ്തതെന്നും, അന്ന് ആ വില്ലൻ വേഷം താൻ മികച്ച രീതിയിൽ ചെയ്തു എന്നും ദിനേശ് പണിക്കർ പറയുന്നു.

മല്ലിക സുകുമാരന്റെ ഓരോ അഭിമുഖങ്ങളും വൈറലാവാറുണ്ട്. എല്ലാ അഭിമുഖങ്ങളിലും തന്റെ മക്കളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. മക്കളുടെ ചെറിയ പ്രായത്തിൽ തന്നെയാണ് സുകുമാരൻ വിട പറയുന്നത്. അതിനുശേഷം രണ്ടു മക്കളെയും നല്ല രീതിയിൽ വളർത്തി അവരെ ഉയരങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ ഒരു മികച്ച അമ്മയാണ് മല്ലിക.

READ NOW  അമൃതയുടെ പോസ്റ്റിനു പിന്തുണയുമായി ഗോപി സുന്ദർ - അദ്ദേഹം അമൃതയോട് പറഞ്ഞത് ഇങ്ങനെ.

അച്ഛൻ മരിച്ചപ്പോൾ താൻ ആദ്യം ചിന്തിച്ച് പ്രധാന കാര്യം ഇനി തന്റെ അമ്മ എന്ത് ചെയ്യും എന്നതായിരുന്നു എന്നാണ് എന്ന് പൃഥ്വിരാജ് ഒരിക്കൽ ഒരു ചടങ്ങിൽ വെച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ ആ പ്രതിസന്ധികളെയെല്ലാം സധൈര്യം നേരിട്ട് തന്റെ മക്കളെ വലിയ ഉയരങ്ങളിൽ എത്തിക്കാൻ മല്ലിക സകുമാരിനെ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഏത് അമ്മയ്ക്കും അഭിമാനിക്കാവുന്ന ഉയരങ്ങളിലാണ് അവർ എത്തിനിൽക്കുന്നത്.

മക്കൾക്ക് ഒരു ശല്യമാകാതെ സ്വന്തമായി ഒരു വീട്ടിൽ തന്റെ ജോലിക്കാർക്കൊപ്പം ഒപ്പം ഒറ്റയ്ക്കാണ് മല്ലിക കഴിയുന്നത്. തന്റെ ഭർത്താവ് സുകുമാരൻ ഉണ്ടായിരുന്ന കാലത്ത് തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്ന ഒരു കാര്യമാണ് ഭാവിയിൽ മക്കളോടൊപ്പം ജീവിക്കില്ല അവരുടെ സ്വകാര്യ ജീവിതത്തിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാകാതിരിക്കാൻ മാറി ഒറ്റയ്ക്ക് ജീവിക്കുക താൻ തീരുമാനിച്ചിരുന്നു എന്ന് മല്ലിക പറഞ്ഞിട്ടുണ്ട്. ഭർത്താവു സുകുമാരനും തന്നോട് അതാണ് പറഞ്ഞിട്ടുളളത് എന്നും മല്ലിക സുകുമാരൻ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് . മക്കളെ കുറിച്ച് മാത്രമല്ല തൻറെ മരുമകളെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന വ്യക്തിയാണ് മല്ലിക സുകുമാരൻ. രണ്ടു മക്കൾക്കും ചേർന്ന് ജോഡികളെയാണ് കിട്ടിയിരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ താൻ രക്ഷപ്പെട്ടു എന്നും മല്ലിക സുകുമാരൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS