Advertisement
Home MOVIES Malayalam ആ സുന്ദരി പെണ്ണിനോട് ഉണ്ണി മുകുന്ദൻ പറഞ്ഞത് – ഇത് കേട്ട് കലി വന്ന ഞാൻ...

ആ സുന്ദരി പെണ്ണിനോട് ഉണ്ണി മുകുന്ദൻ പറഞ്ഞത് – ഇത് കേട്ട് കലി വന്ന ഞാൻ പറഞ്ഞത്- ചാക്കോച്ചൻ അന്ന് പറഞ്ഞത്

4026
ADVERTISEMENTS

മലയാളത്തിൽ ഉണ്ണി മുകുന്ദന് ഒരു മികച്ച കരിയർ ബ്രേക്ക് സമ്മാനിച്ച ചിത്രമാണ് മല്ലൂസിംഗ് എന്ന ചിത്രം. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അഭിനയിച്ചിട്ടുണ്ട്. രണ്ടു സൂപ്പർ താരങ്ങൾ ഒരുമിച്ച് എത്തിയ ചിത്രം എന്ന പ്രത്യേകത കൊണ്ട് തന്നെ ഈ ചിത്രം വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് പെൺകുട്ടികളുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ. അതുപോലെ തന്നെ ഉണ്ണി മുകുന്ദൻ സിനിമയിൽ എത്തിയ സമയത്ത് നിരവധി ആരാധികമാർ അദ്ദേഹത്തിനുണ്ടായിരുന്നു. സ്ത്രീ ആരാധകരാണ് രണ്ടുപേർക്കും കൂടുതലായി ഉള്ളത്.

മുൻപൊരിക്കൽ ഉണ്ണി മുകുന്ദനെ കുറിച്ച് മലയാളത്തിലെ ഇവര്‍ ഗ്രീന്‍ റൊമാന്റിക്‌  ഹീറോയായ ചാക്കോച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ സംസാരിച്ചത്.

READ NOW  മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് സിനിമകൾ ചെയ്യാത്തത് എന്തുകൊണ്ട് - ദിലീഷ് പോത്തൻ പറഞ്ഞ മറുപിടി അഹങ്കാരം കൊണ്ടാണെന്നു ഒരു വിഭാഗം

ADVERTISEMENTS

ഭാര്യാ പ്രിയയല്ലാതെ ഏറ്റവും പ്രിയപ്പെട്ട നടി ആരാണ് എന്നായിരുന്നു ഉണ്ണി മുകുന്ദൻ ഈ പരിപാടിയിൽ കുഞ്ചാക്കോ ബോബനോട് ചോദിച്ചത്. നായികമാർ എന്നതിലുപരി തനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ ശ്രീദേവി, കെപിഎസി ലളിത തുടങ്ങിയ നടിമാരാണ് എന്ന് കുഞ്ചാക്കോ ബോബൻ പറയുകയും ചെയ്തു. തനിക്ക് അവരോട് ആരാധനയുണ്ട് എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. അക്കൂട്ടത്തിലാണ് ഉണ്ണിയെ കുറിച്ചുള്ള ഒരു ഓർമ്മ കൂടി കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുന്നത്.

പെൺകുട്ടികളെ വളക്കാൻ വേണ്ടി പറയുന്ന ഒരു ഡയലോഗ് ആണ് യു ലുക്ക് സൊ ബ്യൂട്ടിഫുൾ എന്നത്. സാധാരണയായി നമ്മളൊക്കെ സുന്ദരിയായ പെണ്‍കുട്ടികളെ കണ്ടു കഴിഞ്ഞാല്‍ അവരോടു അല്പം റൊമാന്റിക് ആയി ഒക്കെ സംസാരിക്കാന്‍ ശ്രമിക്കും. ഒരു ദിവസം ഞാൻ നോക്കുമ്പോൾ ഉണ്ണി ഒരു സുന്ദരിയായ പെൺകുട്ടിയോട് സംസാരിക്കുകയാണ്. വളരെ കാര്യമായ രീതിയിലാണ് സംസാരിക്കുന്നത്.

READ NOW  അന്ന് മകൾക്കെതിരെ സൈബർ ആക്രമണവും ശാപവാക്കുകളും ഞാൻ അത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ല അതെന്നെ തകർത്തു കളഞ്ഞു - ആര്യ വെളിപ്പെടുത്തുന്നു

ഞാൻ പതുക്കെ പിറകിൽ ചെന്ന് നോക്കി. അങ്ങനെ നോക്കിയപ്പോൾ ഈ ദുഷ്ടൻ ആ പെൺകുട്ടിയോടെ സംസാരിക്കുന്നത് വെയിറ്റ് ട്രെയിനിങ്ങിന്റെ കാര്യമാണ്. ടയറ്റ് എങ്ങനെ ക്രമീകരിക്കണം എന്നൊക്കെയാണ് ഇവന്റെ സംസാരം. ഞാൻ പറഞ്ഞു എഴുന്നേൽക്കട എന്ന്. ഇതാണോ ഇങ്ങനെയുള്ള പെൺപിള്ളാരോട് സംസാരിക്കേണ്ടത് എണീറ്റ് പോടാ എന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്.

അങ്ങനെ ജിമ്മിനോട് ഭയങ്കര താല്പര്യം ഉള്ള ഒരാളാണ് ഉണ്ണി മുകുന്ദൻ എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്. ഇതിനു മുൻപ് മറ്റു ചില താരങ്ങളും ഇത്തരത്തിൽ ഉണ്ണി മുകുന്ദൻ ഡയറ്റ് പ്ലാനുകളെ പറ്റി ഒക്കെ പറഞ്ഞു കൊടുക്കും എന്ന് രസകരമായ രീതിയിൽ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ടായിരുന്നു. നടിമാരോട് മിക്കപ്പോഴും ഉണ്ണി സംസാരിക്കുന്നത് ഇതൊകെയാണ്. പെണ്‍കുട്ടികള്‍ അടുത്ത് വരുമ്പോള്‍ ഇവന്‍ സംസാരിക്കുന്നത് ഇതൊകെയാണ് എന്ന് കുഞ്ചാക്കോ ബോബന്‍ തമാശയോടെ പറയുന്നു.

READ NOW  ഇന്നുള്ള ഒരു നടനും ജീവിതത്തിൽ അങ്ങനെ ചെയ്തിട്ടില്ല : രജനികാന്തുമായി മറക്കാനാവാത്ത കൂടിക്കാഴ്ച അനുഭവം വിശദീകരിച്ചു നടൻ രാമു മംഗലപ്പള്ളി
ADVERTISEMENTS