Advertisement
Home MOVIES Malayalam ആ വലിയ നന്മ ചെയ്തിട്ട് മോഹൻലാൽ പറഞ്ഞത് ഇത് ആരും അറിയരുത് എന്നാണ് – എന്തിനാണ്...

ആ വലിയ നന്മ ചെയ്തിട്ട് മോഹൻലാൽ പറഞ്ഞത് ഇത് ആരും അറിയരുത് എന്നാണ് – എന്തിനാണ് ഒളിക്കുന്നത് സംഭവം ഇങ്ങനെ: ശാന്തിവിള ദിനേശ്

3451
ADVERTISEMENTS

സഹ സംവിധായകനിൽ നിന്ന് സംവിധായകനായ വ്യക്തിയാണ് ശാന്തിവിള ഡിജിനേഷ്‌ പക്ഷേ അദ്ദേഹം പ്രശസ്തിയാർജ്ജിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ്. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിന്റെ പക്ഷം പറയുന്നതിൽ മുന്നിൽ നിന്നയാളാണ് ശാന്തിവിള ദിനേശ്

ദീർഘകാലത്തെ സിനിമ ജീവിതം കൊണ്ട് തന്നെ  സിനിമയിലെ നിരവധിയാളുകളോട് അടുത്ത ബന്ധമുള്ള അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമയിലെ നിരവധി പിന്നാമ്പുറ കഥകളും താരണങ്ങളുടെ സീക്രട്ടുകളും തുറന്നു പറയാറുണ്ട്. അദ്ദേഹതിന്റെ പല അഭിമുഖങ്ങളും വിമര്ശനാത്മകമായിട്ടുള്ളതാണ്.

താരങ്ങളോടും സംവിധായകരോടുമൊക്കെയുള്ള അടുത്ത ബന്ധം കൊണ്ട് തന്നെ പല താരങ്ങളെ കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും അദ്ദേഹതിനു അടുത്തു അറിവുണ്ട്. അതുകൊണ്ടു തന്നെ ശാന്തിവിള ദിനേശിന്റെ ഓരോ അഭിമുഖങ്ങളും വലയ തോതിൽ വൈറലാവാറുണ്ട് .

ADVERTISEMENTS

ഏത് സൂപ്പർ താരമായാലും തനിക്ക് തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ ശാന്തിവിള ദിനേശ് വിമർശിക്കാറുമുണ്ട്. അത് ഇനി മോഹൻലാൽ ആയാലും മമ്മൂട്ടി ആയാലും സുരേഷ് ഗോപി ആയാലും. അത്തരത്തിൽ നിരവധി കാര്യങ്ങൾ അദ്ദേഹം വിവിധ അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മോഹൻലാലിനെ കുറിച്ച് ശാന്തിവിള പറയുന്ന ഒരു വീഡിയോയാണ്.

READ NOW  കോൺഗ്രസ് യുവ നേതാവിന്റെ കോഴിത്തരങ്ങൾ ശ്രീലക്ഷ്മി അറക്കൽ സുഹൃത്തിന്റെ ബന്ധുവിന്റെ അനുഭവം പങ്ക് വച്ച് പറഞ്ഞത്

ഈ വീഡിയോയിൽ മോഹൻലാൽ ഒരു വ്യക്തിയെ സഹായിച്ചതിനെ കുറിച്ചാണ് ശാന്തിവിള ദിനേശ് പറയുന്നത്. തിരുവനന്തപുരത്തുള്ള ഒരു പ്രമുഖ വ്യക്തിയുടെ ഭാര്യയെയാണ് മോഹൻലാൽ സഹായിച്ചത്. മുൻപ് മെരിലാന്റ് സ്റ്റുഡിയോയുടെ മാനേജരായിരുന്ന ഒരാളുടെ ഭാര്യയ്ക്ക് കിഡ്നി മാറ്റിവയ്ക്കാൻ ഉണ്ട് എന്ന് ആ സ്റ്റുഡിയോയുടെ മുതലാളിമാരിൽ ഒരാൾ മോഹൻലാലിനെ വിളിച്ചു പറഞ്ഞു .

ഉടനെ തന്നെ മോഹൻലാൽ ചോദിച്ചു കിഡ്നി കൊടുക്കാൻ ആളുണ്ടോ എന്ന്. ആളുണ്ട് എന്ന് പറഞ്ഞപ്പോൾ എങ്കിൽ പിന്നെ അവർ രണ്ടു പേരും എത്രയും പെട്ടന്ന് ചെന്നൈയിലേക്ക് ചെല്ലാൻ മോഹൻലാൽ പറഞ്ഞു . ലക്ഷങ്ങളോളം ചിലവ് വന്ന ഒരു ശാസ്ത്രക്രിയയായിരുന്നു അത്. അങ്ങനെ അവർക്ക് ഒരു ചിലവും ഇല്ലാതെ ആ കിഡ്‌നി മാറ്റിവച്ചു കൊടുത്തു .

ആ വ്യക്തിയോട് മോഹൻലാൽ ആവശ്യപ്പെട്ടത് ഒരൊറ്റ കാര്യം മാത്രമാണ്. ഇത് ചെയ്തത് താനാണ് എന്ന് ആരും അറിയാൻ പാടില്ല. താൻ ചെയ്ത സഹായമാണ് ഇത് എന്ന് ആരോടും പറയാൻ പാടില്ല. അദ്ദേഹം അത് സമ്മതിച്ചു പക്ഷേ അദ്ദേഹം എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാനിത് അറിയുന്നത്.

READ NOW  തനിക്ക് ഡ്യൂപ്പായി ജീവിതം അപകടത്തിലായവരെ ഒരിക്കലും നസീര്‍ കൈ വെടിഞ്ഞില്ല: പ്രേം നസീർ എന്ന മനുഷ്യ സ്നേഹിയുടെ നന്മയുടെ കഥ

മോഹൻലാലും മമ്മൂട്ടിയും ഒക്കെ ഇങ്ങനെ ഒരുപാട് പേർക്ക് സഹായങ്ങൾ ചെയ്യാറുണ്ട്. എന്നാൽ അവരത് പറഞ്ഞു നടക്കാറില്ല. ചിലർ ഒരു തയ്യൽ മെഷീൻ വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞു സൂചി വാങ്ങിക്കൊടുത്തു അതിനു ലക്ഷങ്ങളുടെ പബ്ലിസിറ്റി കൊടുത്തു അതിനെക്കുറിച്ച് വാ തോരാതെ പറഞ്ഞുകൊണ്ട് നടക്കും.

എന്നാൽ മോഹൻലാലോ മമ്മൂട്ടിയോ അങ്ങനെ ചെയ്യാറില്ല എന്നാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ ഒരു വീഡിയോ വൈറലായി.

ADVERTISEMENTS