Advertisement
Home MOVIES Malayalam ഈ നിലപാട് അദ്ദേഹം പേരക്കുട്ടിയെ കൊണ്ട് എഴുതിച്ചതാണ് എന്ന് തോന്നുന്നു – മമ്മൂട്ടിക്കെതിരെ വിമർശനവുമായി നടി...

ഈ നിലപാട് അദ്ദേഹം പേരക്കുട്ടിയെ കൊണ്ട് എഴുതിച്ചതാണ് എന്ന് തോന്നുന്നു – മമ്മൂട്ടിക്കെതിരെ വിമർശനവുമായി നടി ദീപ തോമസ്.

104
ADVERTISEMENTS

മലയാള സിനിമയിൽ സ്ത്രീകൾ ഇത്രയധികം ദുരനുഭവങ്ങൾ നേരിടുന്നുണ്ട് എന്നുള്ളത് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ആണ് പൊതു സമൂഹം അറിയുന്നത്. അത്രത്തോളം ഞെട്ടിക്കുന്ന വസ്തുക്കൾ ആണ് കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. അതിൽ ഏറ്റവും വലിയ വൈരുദ്ധ്യം എന്താണെന്ന് വെച്ചാൽ റിപ്പോർട്ടിലെ ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ ഉള്ള ഭാഗങ്ങൾ മാറ്റിയിട്ടാണ് റിപ്പോർട്ട് സർക്കാർ പബ്ലിഷ് ചെയ്തത് എന്നുള്ളതാണ്.

അപ്പോൾ ആ ഭാഗങ്ങൾ ഉൾപ്പെടുന്ന കാര്യങ്ങൾ ആരെയും ഞെട്ടിക്കുന്നതായിരിക്കും, പല വമ്പൻമാരുടെയും പേരുകൾ അതിനകത്ത് ഉണ്ട് എന്നുള്ളതും വസ്തുതയാണ്. റിപ്പോർട്ട് പുറത്തുവന്നതിനുശേഷം മലയാള സിനിമയിൽ ഇത്രയധികം പുരുഷ മേധാവിത്വം ഉണ്ടെന്നും നമ്മൾ കാണുന്ന പല താരങ്ങളുടെയും യഥാർത്ഥ സ്വഭാവം അങ്ങനെയല്ലെന്നും ഇവർ വാക്കുകളിൽ മാത്രമാണ് താരങ്ങൾ എന്നും പ്രവർത്തിയിൽ അങ്ങനെയല്ലെന്നും വ്യക്തമാവുന്നത്. അടിമുടി സ്ത്രീവിരുദ്ധതയുടെ വിളനിലമായാണ് സിനിമാ മേഖലയെ ഇപ്പോൾ സാധാരണ മനുഷ്യർ കണ്ടുകൊണ്ടിരിക്കുന്നത്.

READ NOW  എന്നെ കണ്ടാൽ കാവ്യയേച്ചിയെ പോലെ ഉണ്ടെന്നു പലരും പറയുന്നു.. കാവ്യാമാധവനെ പോലെ ഉണ്ടെന്നുപറയുന്നവരോടും കാവ്യാമാധവനെക്കാൾ സുന്ദരിയാന്നെന്നു പറയുന്നവരോടും അനു സിത്താരക്ക് പറയാനുള്ളത് ഇതാണ്

ADVERTISEMENTS

ഈ വിഷയത്തിലുള്ള പ്രതികരണം ആരെയും ഞെട്ടിക്കുന്നതാണ്. അക്രമിക്കപ്പെട്ട പീഡിപ്പിക്കപ്പെട്ട ഒതുക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ഒരിക്കലും അവരാരും സംസാരിച്ചിട്ടില്ല എന്നുള്ളതും എന്നാൽ ചൂഷകരെയും പീഡകരെയും വേട്ട കാരെയുമാണ് മിക്കവരും ഇപ്പോഴും പിന്തുണയ്ക്കുന്നത് എന്നതും വസ്തുതയാണ്. സൂപ്പർ താരങ്ങളുടെ അടക്കം സിനിമ സെറ്റിൽ മോശമായ അനുഭവങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തുമ്പോൾ സ്വന്തം സെറ്റിൽ ഉത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടു പോലും അത് തിരിച്ചറിയാൻ കഴിയാത്ത സൂപ്പർ താരങ്ങളാണ് അല്ലെങ്കിൽ അത് പരാതിപ്പെടുമ്പോൾ വേണ്ട നടപടിയെടുക്കാൻ കഴിയാത്തവരാണ് മലയാള സിനിമ ഭരിക്കുന്നത് എന്നുള്ളത് ഏറ്റവും അപമാനകരമായ വസ്തുതയാണ്.

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഈ വിഷയത്തിലുള്ള പ്രതികരണം സത്യത്തിൽ വളരെയധികം ലജ്ജാകരവുമാണ്. തങ്ങൾക്ക് ഒരിക്കലും ഒരു കോട്ടം വരരുത് ആരും തങ്ങളെ വെറുക്കരുത് എന്നുള്ള രീതിയിലാണ് ഇരുവരും ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്നെതിരെ നടി ദീപാ തോമസ് രംഗത്ത് വന്നിരിക്കുന്നതാണ് ചർച്ചയാകുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് താരം രംഗത്തുവന്നിരിക്കുന്നത്. മലയാളത്തിന്റെ മഹാ നടൻന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചു എന്നും ഇതിലും സഹാനുഭൂതിയോടെ ഈ വിഷയം എഴുതാൻ ചാറ്റ് ജിപി ടിക്ക് കഴിയും എന്നുള്ള കളിയാക്കലോടെയാണ് നടി തന്റെ കുറിപ്പ് ആരംഭിക്കുന്നത്. അദ്ദേഹത്തിൻറെ പേരക്കുട്ടിയെ കൊണ്ടു വല്ലോം എഴുതിച്ചതാകാം ഇത് എന്നാണ് വായിച്ചപ്പോൾ തനിക്ക് തോന്നി എന്ന് നടി കളിയാക്കുന്നു.

READ NOW  സ്റ്റേജ് ഷോയ്ക്കിടെ അയാൾ വന്നു ചെവിയിൽ തെറി പറഞ്ഞു - അന്നയാൾക്ക് കലാഭവൻ മണി നൽകിയ പണി - നാദിർഷ പറഞ്ഞത്.

കരിക്കിന്റെ വെബ് സീരീസിലൂടെയാണ് ദീപ തോമസ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും പിന്നീട് ചില മലയാളം ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻകുമാർ ഫാൻസ്, വൈറസ് തുടങ്ങിയ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിലെ മഹാനടൻ എന്നാണ് പറഞ്ഞിരിക്കുന്നത് എങ്കിലും അത് മമ്മൂട്ടിയെ ഉദ്ദേശിച്ചാണെന്ന് എല്ലാവർക്കും മനസ്സിലായി. കാരണം കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിലൂടെ ഹേം കമ്മിറ്റ് റിപ്പോർട്ടിൽ തന്റെ നിലപാട് പങ്ക് വച്ച് കൊണ്ട് കുറിപ്പ് പങ്കുവെച്ചത് മമ്മൂട്ടിയാണ്. മോഹൻലാൽ തൻറെ അഭിപ്രായം മാധ്യമങ്ങൾക്ക് മുമ്പിൽ നേരിട്ട് പറയുകയായിരുന്നു. ആരെയും നോവിക്കാതെയുള്ള വളരെ സേഫ് ആയ ഒരു കുറിപ്പ് ആണ് മമ്മൂട്ടി പങ്ക് വച്ചത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും പ്രതികരണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. അതിന്റെ പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ നടിയുടെ കുറിപ്പ് വന്നിരിക്കുന്നത്.

ADVERTISEMENTS