
ഇന്ന് സൗത്ത് ഇന്ത്യ ആകെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് തമിഴ് താരം വിജയ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസു’ എന്ന തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രത്തിലാണ് നടൻ വിജയ് അവസാനമായി അഭിനയിച്ചത്. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി.
ഇപ്പോൾ ലോകേഷ് കനകരാജിനൊപ്പം തന്റെ അടുത്ത സിനിമയുടെ ചിത്രീകരണത്തിലാണ് അദ്ദേഹം. ആരാധകരോട് എപ്പോഴും വളരെ സ്നേഹത്തിൽ ഇടപെടുന്ന വിജയ് അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്ക് പോലും വലിയ പ്രാധാന്യം നൽകുന്ന താരമാണ്. തന്റെ ചിത്രങ്ങൾ ഇപ്പോഴും തന്റെ ആരാധകരെ സംതൃപ്തിപ്പെടുത്തുന്നതാകണമ് എന്ന് വിജയ്ക്ക് നിർബന്ധമുണ്ട്.

ഈ സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ വിജയ് തന്റെ ഒരു കൊച്ചുഫാൻ ആയ കുട്ടിയോട് സംസാരിക്കുന്നു. ചെറിയ പെൺകുട്ടിയുമായും കുടുംബവുമായും നടൻ വീഡിയോ കോളിൽ സംസാരിക്കുന്നതിന്റെ വീഡിയോ വിജയ്യുടെ ഫാൻ ക്ലബ്ബിന്റെ മാനേജർ ബസ്സി ആനന്ദ് ആണ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് .
വിജയ്‌യെ എപ്പോൾ കാണുമെന്ന് പെൺകുട്ടി വീഡിയോയിൽ ചോദിക്കുന്നു. ചെറിയ പെൺകുട്ടിയോട് അവളുടെ പേര് ചോദിക്കുന്ന നടനും കുഞ്ഞു കുട്ടി നാണത്തോടെ നടന് മറുപടി നൽകുന്നതും ഇതിലുണ്ട്. മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. കുട്ടിയോട് മാത്രമല്ല തന്റെ ആരാധകരായ അച്ഛനമ്മ മാരോടും വിജയ് വിശേഷങ്ങൾ തീർക്കുന്നതും കാണാം. കോൾ അവസാനിപ്പിക്കുന്നതിന് മുമ്പ് വിജയ് കുട്ടിക്ക് ‘രഞ്ജിത്തമേ’ സ്റ്റൈൽ ചുംബനവും നൽകി.
വീഡിയോ കാണാം.
சற்றுமுன்.!
செங்கல்பட்டு மாவட்டம் பல்லாவரத்தைச் சேர்ந்த ஒரு குழந்தை சில நாட்களுக்கு முன்பு தளபதி @actorvijay அவர்களை என்னைப் பார்க்க வருமாறு இணையத்தில் வைரலான வீடியோவை உடனடியாக தளபதி அவர்களின் கவனத்திற்கு கொண்டு செல்லப்பட்டு இன்று அக்குழந்தையிடமும் மற்றும் அவரது… pic.twitter.com/gAkUIlmpQ9
— Bussy Anand (@BussyAnand) March 31, 2023
വീഡിയോയിൽ ലിയോയുടെ ഗെറ്റപ്പിലാണ് വിജയ് എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’യുടെ ആദ്യ ഷെഡ്യൂൾ കശ്മീരിൽ പൂർത്തിയാക്കി, രണ്ട് ദിവസം മുമ്പ് ചെന്നൈയിൽ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു. വിജയ്, തൃഷ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, അർജുൻ സർജ, പ്രിയ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.











