Advertisement
Home MOVIES താൻ പോടോ എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച്...

താൻ പോടോ എന്നേക്കൊണ്ട് സൗകര്യമില്ലെന്ന് രൺജി പണിക്കർ, കാണിച്ചുതരാമെടാ എന്ന് കൈചുരുട്ടി ഷാജി കൈലാസ്; കലഹിച്ച് മമ്മൂട്ടി

50293
ADVERTISEMENTS

മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും സുരേഷ് ഗോപിയും മോഹൻലാലുമൊക്കെ പറയുന്ന അതിശക്തമായ ഡയലോഗുകൾ എന്നെന്നും ആരാധകരെ കോരിത്തരിപ്പിക്കാറുണ്ട്. അത്തരം മൂർച്ചയുള്ള ഡയലോഗുകൾ എഴുതുന്നതിൽ ഏറ്റവും പ്രഗത്ഭനായ തിരക്കഥകൃത്താണ് രഞ്ജി പണിക്കർ. .ഒരു പക്ഷേ തന്റെ മാനസഗുരുവായ ടി ദാമോദരനേക്കാൾ മിടുക്ക് ഇത്തരം ത്യലോഗ് സൃഷ്ടിയിൽ രൺജി പണിക്കർക്കുണ്ട്. തലസ്ഥാനം മുതൽ ഏകലവ്യനിലൂടെയും കമ്മീഷണറിലൂടെയും കിംഗിലൂടെയും പത്രത്തിലൂടെയും ലേലത്തിലൂടെയുമെല്ലാം അത് രൺജി പലവട്ടം കാണിച്ചുതന്നിട്ടുമുണ്ട്.

മമ്മൂട്ടി നായകനായ ‘ദി കിംഗ്’ ആണ് രൺജിയുടെ എഴുത്തിൻറെ പരകോടിയെന്ന് പറയാവുന്ന സിനിമ . ഷാജി കൈലാസ് സംവിധാനം ചെയ്ത ആ സിനിമ അതുവരെയുള്ള മലയാളം സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രമാണ്.

ആ സിനിമയുടെ പിറവിയെക്കുറിച്ച് രൺജി ഒരിക്കൽ പറഞ്ഞത് ഇപ്രകാരമാണ്.

ADVERTISEMENTS

ഒരു സിനിമ വലിയ ഹിറ്റായാൽ അടുത്ത സിനിമ എഴുതാൻ ഭയമാണ്. കമ്മീഷണർ കഴിഞ്ഞുള്ള അടുത്ത സിനിമയായിരുന്നു ദി കിംഗ്. കാരണം, ആളുകൾ അതിനേക്കാൾ വലിയ ചിത്രം പ്രതീക്ഷിക്കും. കമ്മീഷണർ സെൻസേഷണലായതോടെ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രഷർ അധികമായി.
ആയിടെ ഷാജി കൈലാസ് എറണാകുളത്തുള്ള ഒരു ഫ്രണ്ടിൻറെ വീട്ടിൽ വച്ച് എന്നോടു പറഞ്ഞു അടുത്തത് ഒരു കളക്ടറുടെ കഥ സിനിമ ആക്കിയാലോ? എനിക്ക് ദേഷ്യം വന്നു, ഞാൻ പറഞ്ഞു, പോടാ എന്നേക്കൊണ്ടൊന്നും പറ്റില്ല കമ്മീഷണർ കഴിഞ്ഞയുടൻ കളക്ടർ എല്ലാം ഒന്നു തന്നെയാണെന്ന് എല്ലാവരും പറയും. നീ തന്നെ എഴുതിക്കോ എന്ന് പറഞ്ഞ് ഞാൻ പോയി.

READ NOW  ബോക്സോഫീസ് വിജയം നേടാതെ പോയി ചരിത്രം സൃഷ്ട്ടിച്ച മമ്മൂട്ടി ഒട്ടും പ്രതീക്ഷയില്ലാതെ ചെയ്ത സിനിമ- അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ

പക്ഷേ, ഷാജി അതിൽ തന്നെ ഉറച്ചുനിന്നു. അങ്ങനെയാണ് ദി കിംഗ് എന്ന സിനിമയുടെ തുടക്കം. ആ സിനിമയുടെ സമയത്ത് ഞാനും ഷാജിയും എപ്പോഴും ഒരുമിച്ചാണ്. ഞങ്ങളുടെ ചർച്ചകളും ചിന്തകളും അക്കാലത്തെ രാഷ്ട്രീയവും ഞങ്ങളുടെ ക്ഷോഭവുമെല്ലാം അതിൽ വന്നു. 18 സീൻ ആണ് കിംഗിനായി ആദ്യം എഴുതി പൂർത്തിയാക്കിയത്. അതിനുശേഷം എഴുത്ത് നിന്നു. പിന്നീട് ഞങ്ങൾ ഷൂട്ടിംഗ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോടേക്ക് ഷിഫ്റ്റ് ചെയ്യുന്നു. അത് ഒരു സൂത്രപ്പണിയാണ്. ഒരു ഷിഫ്റ്റിംഗ് വരുമ്പോൾ എഴുത്തിലുള്ള എൻറെ പ്രഷർ ഒന്ന് കുറയും. ഒരു ഇടവേള ലഭിക്കും കിട്ടും. കളക്ടറുടെ അധികാരത്തിന് വലിയ വ്യാപ്തിയുണ്ട്. അതേക്കുറിച്ച് ഒരു അവബോധം എത്തിക്കാൻ കിംഗ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞു.

ഒരു സിവിൽ സെർവൻറിന് സാധാരണക്കാരന്റെ കണ്ണീരും ദുരിതവും കാണാനുള്ള കണ്ണുകൾ ഉണ്ടാകണം. ജനങ്ങളുടെ ദാസൻ തന്നെയാകണം ഒരു ഉദ്യോഗസ്ഥൻ. ജനങ്ങൾക്ക് അതിലേക്ക് ഐഡൻറിഫൈ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചേർന്നപ്പോൾ ചിത്രം വിജയമായി. രസകരമായ ഒരു കാര്യം ചിത്രീകരണ സമയത്ത് ഞാനും ഷാജിയും തമ്മിൽ ഒരു മത്സരമുണ്ട്. ഞാൻ ഒരു ഡയലോഗ് എഴുതുമ്പോൾ ഷാജി ഇറങ്ങുന്നത് “ഇത് ഞാൻ കാണിച്ചുതരാമെടാ എന്നുപറഞ്ഞാണ് കൈയും ചുരുട്ടി ഇറങ്ങുന്നത്.

READ NOW  ചായ കുടിച്ചാൽ നീ അവളെ പോലെ കറുത്തു പോകും ; നിറംകുറഞ്ഞുപോയതിന്റെ പേരിലുണ്ടായ വംശീയ അധിക്ഷേപത്തെ കുറിച്ച്‌ വെളിപ്പെടുത്തി മാളവിക മോഹനൻ

ആ സീൻ മറ്റൊരു തലത്തിലേക്ക് മികച്ചതാക്കാനാണ് പിന്നീട് ഷാജിയുടെ അധ്വാനം. മൊത്തമായി ഒരു സ്‌ക്രിപ്റ്റല്ല, ഡയലോഗിന്റെ ഒന്നോരണ്ടോ പേജാണ് മമ്മൂട്ടിക്ക് ഓരോ സമയത്തും കൊടുക്കുക.
അതെല്ലാം വായിച്ച് മമ്മൂട്ടി എപ്പോഴും കലഹിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഇതെല്ലാം കൂടി തന്നാൽ ഞാൻ എന്ത് ചെയ്യും ഏതു ശെരിയാവില്ല എന്നൊക്കെ പറയും. പക്ഷേ അതെല്ലാം ഒരൊറ്റ നോട്ടം കൊണ്ട് മനസിലുറപ്പിക്കുകയും ഒറ്റ ഷോട്ടിൽ ഒകെയാക്കുകയും ചെയ്യും അതാണ് മമ്മൂട്ടി. ആ നടന്റെ അസാധ്യ കഴിവ് ആ സിനിമയെ വേറൊരു തലത്തിലേക്ക് എത്തിക്കാൻ കാരണമായി. എങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും ഭയമുണ്ടായിരുന്നു. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമ. ആളുകൾക്ക് ബോറടിച്ചാൽ പിന്നെ നിൽക്കില്ലല്ലോ. പക്ഷേ, ആദ്യ ഷോയ്ക്ക് കയ്യടി കൊണ്ട് ഡയലോഗ് കേൾക്കാൻ കഴിഞ്ഞില്ല. അമൃത ടിവിയിലെ ജനനായകൻ എന്ന പരിപാടിയിൽ ആണ് രൺജി പണിക്കർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

READ NOW  മലയാള സിനിമയിൽ നിന്ന് തന്നെ ഒതുക്കാൻ കാരണം ഇതാണ്; ബാബു ആന്റണിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ADVERTISEMENTS