Advertisement
Home MOVIES Malayalam ഇപ്പോൾ ഭർത്താവിനെ വിളിക്കുന്ന ചീത്ത അച്ഛനെയായിരിക്കും ആളുകൾ വിളിക്കുക: തുറന്നു പറച്ചിലുമായി ദുർഗ കൃഷ്ണ.

ഇപ്പോൾ ഭർത്താവിനെ വിളിക്കുന്ന ചീത്ത അച്ഛനെയായിരിക്കും ആളുകൾ വിളിക്കുക: തുറന്നു പറച്ചിലുമായി ദുർഗ കൃഷ്ണ.

49
ADVERTISEMENTS

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ നായികയായ താരമാണ് ദുർഗ്ഗാ കൃഷ്ണ. വലിയൊരു ആരാധകനിരയെ തന്നെയാണ് ദുർഗാ കൃഷ്ണ സ്വന്തമാക്കിയത്. ചെറിയ സമയം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാനും സാധിച്ചിരുന്നു.

അടുത്ത സമയത്ത് റിലീസ് ആയ ഉടൽ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. ഈ ചിത്രത്തിൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചത് എന്ന് എല്ലാവരും ഒരേപോലെ പറയുകയും ചെയ്തു.  ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ നടിയ്ക്ക് മടിയില്ല എന്ന തരത്തിൽ പലരും സംസാരിക്കാറുണ്ട്. ഇപ്പോൾ അതിനെക്കുറിച്ചാണ് താരം പറയുന്നത്.

ഉടല്‍ സിനിമയിൽ അഭിനയിച്ചതിനു ശേഷം തന്റെ ഭർത്താവിനെയും കുടുംബാംഗങ്ങളെയും വരെ വിമർശിച്ചുകൊണ്ട് ചിലയാളുകൾ ചീത്ത പറയാറുണ്ട്. തന്റെ ഫാമിലിയെ കൂടി ഇൻവോൾവ് ചെയ്യുന്ന ചോദ്യങ്ങളും വിമർശനങ്ങളും ആണ് വന്നു കൊണ്ടിരിക്കുന്നത്. പലപ്പോഴും ഇന്റർവ്യൂവിന് പോലും പോകാൻ തോന്നാറില്ല. എന്തെങ്കിലും ഒന്ന് സോഷ്യൽ മീഡിയയിൽ ഇട്ടാൽ ഉടനെ തന്നെ ചീത്ത വിളിക്കുന്ന ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ADVERTISEMENTS
READ NOW  വിവാഹശേഷവും ആ നടിയോട് ആയിരുന്നു ഭരതന്റെ പ്രണയം

ഭർത്താവിനെ ചീത്ത വിളിച്ചുകൊണ്ടാണ് കൂടുതൽ ആളുകളും കമന്റുകൾ എഴുതുന്നത്. ഈ സാഹചര്യത്തിൽ വിവാഹിത അല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഭർത്താവിനെ വിളിക്കുന്ന ചീത്ത അച്ഛനെയായിരിക്കും ആളുകൾ വിളിക്കുക.

എന്നെ കയർ ഊരി വിട്ടിരിക്കുകയാണ് എന്റെ ഭർത്താവ് എന്ന തരത്തിലാണ് സംസാരിക്കുന്നത്. ഞാൻ ചെയ്യേണ്ട സിനിമയും കഥാപാത്രങ്ങളും തിരഞ്ഞെടുക്കേണ്ടത് എന്റെ ജോലിയാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തിനാണ് എന്റെ പങ്കാളിയെയും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെയും അപകീർത്തിപ്പെടുത്തുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.

എനിക്ക് അഭിനയിക്കാനുള്ള ഒരു സ്പേസ് ഉള്ള സിനിമയായിരുന്നു ഉടൽ. അതുകൊണ്ടാണ് ഞാൻ അത് തിരഞ്ഞെടുക്കുന്നത്. ഒരുപാട് അഭിനയിക്കാൻ സ്പേസ് ഉള്ള ഒരു ചിത്രത്തിൽ ഒരു ഇന്റിമേറ്റ് രംഗമുണ്ട് എന്ന കാരണം കൊണ്ട് അത് നിരസിച്ചാൽ എനിക്ക് കരിയറിൽ ഉണ്ടാവുന്നത് വലിയ നഷ്ടങ്ങൾ ആയിരിക്കും.

ഞാൻ ആദ്യമായി ഒരു അവാർഡ് വാങ്ങുന്നത് പോലും ഈ സിനിമയിൽ അഭിനയിച്ചതിനു ശേഷം ആണ്. അതുകൊണ്ടു തന്നെ പറയുന്നവർക്ക് പറഞ്ഞാൽ മതി നഷ്ടം സംഭവിക്കുന്നത് എനിക്ക് മാത്രമായിരിക്കും. എന്റെ ഭർത്താവും കുടുംബാംഗങ്ങളും ഒക്കെ എനിക്ക് നൽകുന്നത് വലിയ പിന്തുണയാണ് അതുകൊണ്ടാണ് ഒരു ചിത്രം എനിക്ക് ചെയ്യാൻ സാധിച്ചത്. എന്റെ അക്കൗണ്ടിൽ വരുന്ന പല കമന്റുകളും അദ്ദേഹം ഞാൻ കാണാതെ ഡിലീറ്റ് ചെയ്യുക വരെ ചെയ്യാറുണ്ട് എന്നും താരം പറയുന്നുണ്ട്.

READ NOW  നിവിനു എന്തൊക്കെയോ അസുഖമുണ്ട് അതാണ് ഇങ്ങനെ തടി കൂടിയതന്നാണ് പറച്ചിൽ. പക്ഷേ അയാളുടെ ത്യാഗത്തെ പറ്റി സംവിധായകൻ പറയുന്നത്.
ADVERTISEMENTS