Advertisement
Home MOVIES Malayalam മോഹൻലാലിനെയാണോ മമ്മൂട്ടിയെയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം – ശ്രീനിവാസന്റെ മറുപടി ഇങ്ങനെ

മോഹൻലാലിനെയാണോ മമ്മൂട്ടിയെയെയാണോ ഏറ്റവും കൂടുതൽ ഇഷ്ടം – ശ്രീനിവാസന്റെ മറുപടി ഇങ്ങനെ

2166
ADVERTISEMENTS

മലയാളം കണ്ട അനുഗ്രഹീത കലാകാരന്മാരാണ് മോഹൻലാലും ശ്രീനിവാസനും. ഇരുവരുടെയും കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഒരു നടൻ എന്നതിലുപരി തിരക്കഥാകൃത്ത് സംവിധായകൻ നിർമ്മാതാവ് അങ്ങനെ നിരവധി മേഖലകളിൽ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ തിരക്കഥകളിൽ ഉണ്ടായ ചിത്രങ്ങൾ എല്ലാം എന്നും സാമൂഹ്യ പ്രസക്തി ഉള്ളവയാണ്.

നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടുകളാണ് ഇരുവരുടെയും. മോഹൻലാലിനെക്കാൾ സീനിയറാണ് ശ്രീനിവാസൻ. ശ്രീനിവാസൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിനുശേഷമാണ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത് തന്നെ. അന്നുമുതൽ തുടങ്ങിയ സൗഹൃദമാണ് ഇരുവർക്കും ഇടയിൽ. ഒരു കാലഘട്ടത്തിൽ മോഹൻലാൽ സത്യനന്തിക്കാട് ശ്രീനിവാസൻ അല്ലെങ്കിൽ മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ അങ്ങനെയുള്ള ഹിറ്റ് കൂട്ടുകെട്ടുകൾ മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ നൽകിയിട്ടുണ്ട്. ശ്രീനിവാസന്റെ തിരക്കഥകൾ മോഹൻലാലിനു നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുമുണ്ട്.

എന്നാൽ ഇടയ്ക്ക് ഈ സൗഹൃദം ഒന്ന് ആടിയുലയുകയും മോഹൻലാലിനെതിരെ അതിരൂക്ഷ വിമർശനവുമായി ശ്രീനിവാസൻ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ മോഹൻലാലിനെതിരെ ശ്രീനിവാസൻ തയ്യാറാക്കിയ സിനിമയായിരുന്നു സൂപ്പർസ്റ്റാർ സരോജ് കുമാർ. ശ്രീനിവാസിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഉദയനാണ് താരം. ആ ചിത്രത്തിലെ ഒരു കഥാപാത്രമായ സരോജ് കുമാറിനെ മുന്നിൽ വെച്ചുകൊണ്ട് തന്നെയാണ് ശ്രീനിവാസൻ സൂപ്പർ സ്റ്റാർ സരോജ്കുമാർ എന്ന ചിത്രം ഒരുക്കിയത്. മോഹൻലാലിനെ കളിയാക്കാൻ ഉള്ള സിനിമയായിരുന്നു എന്നുള്ള തരത്തിലായിരുന്നു വാർത്തകൾ പരന്നിരുന്നത്. അത് ശ്രീനിവാസൻ പിന്നീട് സമ്മതിക്കുകയും ചെയ്തു.

ADVERTISEMENTS
READ NOW  മമ്മൂട്ടി മെഗാസ്റ്റാറാണെന്നു പറഞ്ഞു നടക്കാറില്ല അതാണ് ആ ലാളിത്യം തെളിവ് സഹിതം ആരാധകർ ,അതോടൊപ്പം മോഹൻലാലിന് വിമർശനവും

ചിത്രത്തിൽ മോഹൻലാലിനെ മാത്രമല്ല മമ്മൂട്ടിയെ ഉൾപ്പടെ പലരെയും താൻ കളിയാക്കിയിട്ടുണ്ട് എന്നും ശ്രീനിവാസൻ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയങ്ങളെക്കുറിച്ച് മോഹൻലാലിനോട് ചോദിച്ചപ്പോൾ തന്നെ കളിയാക്കി പ്രശസ്തനാകേണ്ട ആവശ്യം ശ്രീനിവാസന് ഇല്ല,ശ്രീനി അങ്ങനെ ചെയ്തിട്ടില്ല എന്നാണ് വിശ്വസിക്കുന്നത് എന്ന് മോഹൻലാൽ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വിഷയങ്ങളുടെ പേരിൽ താരങ്ങൾക്കിടയിലുള്ള സൗഹൃദം അടിയുലഞ്ഞു എന്നുള്ളത് സത്യം തന്നെയാണ്. അതിന്റെ പേരിൽ ശ്രീനിവാസനും ആന്റണി പെരുമ്പാവൂരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

അതുകൂടാതെ അടുത്തിടെ ശ്രീനിവാസൻ നടത്തിയ ചില പരാമർശങ്ങൾ മോഹൻലാലിനെ വ്യക്തിപരമായി ഏറെ വേദനിപ്പിച്ചതായിരുന്നു എന്നുള്ളതിൽ തർക്കമില്ല. മോഹൻലാൽ നിത്യ ഹരിത നായകൻ പ്രേംനസീറിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ശ്രീനിവാസൻ പബ്ലിക്കായി തുറന്നുപറഞ്ഞിരുന്നു. അതിൻറെ പേരിൽ മോഹൻലാൽ വലിയ സൈബർ ആക്രമണങ്ങൾ നേരിടുകയും ചെയ്തിരുന്നു.ഈ പ്രശ്നങ്ങൾ കൊണ്ട് കൊണ്ട് തന്നെ മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ള ബന്ധം മുൻപത്തേക്കാൾ അല്പം മോശമായിട്ടുണ്ട് എന്ന് ശ്രീനിവാസന്റെ ഇളയ മകനായ ധ്യാൻ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. രോഗബാധിതനായ ശ്രീനിവാസൻ ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യം വീണ്ടെടുത്ത് വരുന്നതെ ഉള്ളു.

READ NOW  "യുദ്ധം ഞാനാണ് തടഞ്ഞത്, അവർ 7 വിമാനങ്ങൾ വെടിവെച്ചിട്ടു": വീണ്ടും അവകാശവാദങ്ങളുമായി ട്രംപ്; വ്യോമസേന പറയുന്നത് ഇതാണ്

കുറച്ചു നാൾ മുൻപ് ഒരു പൊതു ചടങ്ങിൽ അദ്ദേഹം എത്തിയപ്പോൾ മോഹൻലാൽ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തത് വലിയ ആഘോഷത്തോടെ ആരാധകർ ഏറ്റെടുത്തിരുന്നു.ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളില്ല എന്ന് പലരും അതിനെ ചൂണ്ടിക്കാട്ടി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ശ്രീനിവാസൻ ആ വിഷയത്തിൽ അഭിപ്രായവ്മായി എത്തി. എന്തുകൊണ്ടാണ് മോഹൻലാലിനെ എല്ലാവരും കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് എന്ന് ആ സംഭവത്തോടെയാണ് തനിക്ക് മനസ്സിലായത് എന്ന് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ ഇപ്പോൾ വൈറലാകുന്നത് അടുത്തിടെ ശ്രീനിവാസനും കുടുംബവുമായുള്ള ഒരു അഭിമുഖത്തിൽ അവതാരകൻ ശ്രീനിവാസിനോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. മോഹൻലാലിനെയാണോ മമ്മൂട്ടിയാണോ ചേട്ടനു ഏറ്റവും കൂടുതൽ ഇഷ്ടം എന്നുള്ളത്. അതിനു ശ്രീനിവാസൻ നൽകുന്ന മറുപടിയാണ് വൈറൽ ആയിരിക്കുന്നത്.ഇരുവരോടും ശ്രീനിക്ക് അടുത്ത സൗഹൃദമാണ് ഉള്ളത്,എന്നാൽ ശ്രീനി പറഞ്ഞത് ഇങ്ങനെയാണ്. രണ്ടുപേരും സിമ്പിൾ ക്യാരക്ടേഴ്സ് ആയ വ്യക്തികളല്ല എന്നും തനിക്ക് കൂടുതൽ ഇഷ്ടം മോഹൻലാലിനോട് ആണ് എന്ന് ശ്രീനിവാസൻ അന്ന് പറയുന്നുണ്ട്. വ്യക്തിപരമായി പല കാര്യങ്ങളിലും എതിർപ്പുകൾ ഉണ്ടെങ്കിലും ശ്രീനിവാസിന്റെ ഉള്ളിൽ തൻറെ പഴയ സുഹൃത്ത് മോഹൻലാലിനോടുള്ള സൗഹൃദം ഇന്നുമുണ്ട് എന്നുള്ളതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് അദ്ദേഹത്തിൻറെ മറുപടി എന്ന് ആരാധകർ പറയുന്നു.

READ NOW  ഒരിക്കൽ ഭർത്താവായിരുന്ന ആൾക്കൊപ്പം ആരുമല്ലാതെ നിൽക്കുന്ന ആ നിൽപ്പ്
ADVERTISEMENTS