Advertisement
Home MOVIES Malayalam ഉമ്മ ചോദിച്ച ആള്‍ക്ക് പരസ്യമായി ഉമ്മ കൊടുത്തും പ്രണയാഭ്യര്‍ഥനയോട് സമ്മതം മൂളിയും മീര ജാസ്മിന്‍

ഉമ്മ ചോദിച്ച ആള്‍ക്ക് പരസ്യമായി ഉമ്മ കൊടുത്തും പ്രണയാഭ്യര്‍ഥനയോട് സമ്മതം മൂളിയും മീര ജാസ്മിന്‍

138
ADVERTISEMENTS

ലോഹിത ദാസ് മലയാള സിനിമയിലേക്ക് കൊണ്ടുവന്ന നായികയാണ് മീരാ ജാസ്മിൻ. ഒരുകാലത്ത് സ്ത്രീ ശക്തമായ കഥാപാത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടി തമിഴിലും മറ്റു ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരം അഭിനയം ഉപേക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. കുറെ വർഷങ്ങളായി താരത്തെക്കുറിച്ച് യാതൊരു അറിവും സിനിമ മേഖലയിലുള്ള ആർക്കും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് വീണ്ടും സിനിമയിൽ താരം സജീവമായി. രണ്ടാമത്തെ വരവിൽ സോഷ്യൽ മാധ്യമങ്ങളിലും തന്റേതായ ഒരു ഇടം കണ്ടെത്താൻ മീരയ്ക്ക് സാധിച്ചിരുന്നു. സത്യൻ അന്തിക്കാട് ചിത്രമായ മകളിലൂടെയാണ് മീര തിരിച്ച് സിനിമയിലേക്ക് വരുന്നത്. എന്നാൽ ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ല.

പൊതുവേ അങ്ങനെ ഇന്റർവ്യൂകളിൽ ഒന്നും പങ്കെടുക്കാത്ത മീര അടുത്ത സമയത്ത് സി കേരളം ചാനലിന്റെ പരിപാടിയിൽ എത്തിയിരുന്നു.. ഈ പരിപാടിയിൽ മീര എത്തിയപ്പോൾ അവിടെ നടിയെ റാഗ് ചെയ്യാൻ ഒരു സംഘം ആളുകൾ തന്നെ ഉണ്ടായിരുന്നു. വളരെ മികച്ച രീതിയിൽ തന്നെയായിരുന്നു ആളുകൾ വരവേറ്റത്. ഒപ്പം ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോയിൽ രസകരമായ ചില കാഴ്ചകളും കാണിച്ചിരുന്നു. കുറച്ചു കുട്ടികൾ ചേർന്ന് മീരയുടെ സിനിമയിലെ ഡയലോഗുകൾ പറയുകയാണ് ആദ്യം ചെയ്തത്.. എന്നാൽ താനീ ചിത്രങ്ങളിലൊക്കെ അഭിനയിക്കുമ്പോൾ ഈ കുട്ടികൾ ജനിച്ചിട്ട് പോലും ഉണ്ടായിരിക്കില്ലെന്നാണ് മീര തമാശയായി പറയുന്നത്.

READ NOW  റിമ കല്ലിങ്കലിന്റെ അഹങ്കാരം കൊണ്ടാണ് അന്ന് ആ സിനിമയുടെ ചിത്രീകരണം മുടങ്ങിയത് അന്ന് എന്റെ സെറ്റിൽ റിമ ചെയ്തു കൂട്ടിയത് സിബി മലയിലിന്റെ വെളിപ്പെടുത്തൽ.

ADVERTISEMENTS

കുട്ടികളുടെ അടുത്ത് വളരെ നല്ല രീതിയിൽ തന്നെ സൗഹൃദപരമായിയാണ് മീര ഇടപ്പെട്ടത്. അവര്‍ മീരയെ കൊണ്ട് ചില വാഗ്ദാനങ്ങള്‍ ഒക്കെ നല്കിക്കുന്നുണ്ട്. ഒടുവില്‍ അവര്‍ എന്താഗ്രഹിക്കുന്നോ അത് ചെയ്യാമെന്ന് മീര സമ്മതിക്കുന്നു. ഒരു കുട്ടി എനിക്കൊരു പത്തുമ്മ വേണം എന്ന് പറഞ്ഞപ്പോൾ കവിളിൽ 10 ഉമ്മ തന്നെ കൊടുക്കുകയായിരുന്നു മീര ചെയ്തത്.

മറ്റൊരാൾ ആവശ്യപ്പെട്ടത് മീരയ്ക്കൊപ്പം നൃത്തം ചെയ്യണം എന്നായിരുന്നു. അതിനു മീര സമ്മതിച്ചിരുന്നു. ഇതിനിടയിൽ ഒരു കൊച്ച് ആൺകുട്ടി മീരയെ മുട്ടുകുത്തിച്ചു നിർത്തി വിവാഹ അഭ്യർത്ഥന വരെ നടത്തി. എന്നെ വിവാഹം കഴിക്കുമോ എന്ന് നടി ചോദിക്കുമ്പോൾ തീർച്ചയായും കഴിക്കാം എന്നാണ് മീര പറയുന്നത്.

കുട്ടികൾ ആവശ്യപ്പെടുന്ന കാര്യങ്ങളൊക്കെ വളരെ കുസൃതിയോടെ രസകരമായ രീതിയിൽ തന്നെ മീര ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു.. ഇതെല്ലാം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഇങ്ങനെയൊക്കെ സാധിക്കുമോ എന്നാണ് പലരും ചോദിച്ചത്. പൊതുവേ ഗൗരവമായി മാത്രമാണ് മീരയെ കണ്ടിട്ടുള്ളത്. അതിൽ നിന്നും വളരെ വ്യത്യസ്തയായ ആണ് ഇതിലൊക്കെ മീരയെ കണ്ടതെന്നാണ് ആളുകൾ പറയുന്നത്.

ADVERTISEMENTS