Advertisement
Home MOVIES BOLLYWOOD സത്യത്തിൽ അവനെന്നെ അന്ന് കണ്ണുകൾ കൊണ്ട് റേ പ്പ് ചെയ്യുകയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ പിന്നെ...

സത്യത്തിൽ അവനെന്നെ അന്ന് കണ്ണുകൾ കൊണ്ട് റേ പ്പ് ചെയ്യുകയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ പിന്നെ നടന്നത്

611
ADVERTISEMENTS

തങ്ങൾക്ക് നേരിടുന്ന മോശം അനുഭവങ്ങൾ ഇപ്പോൾ പല സ്ത്രീകളും തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന ഒരു സാഹചര്യം ഇപ്പോൾ ഉരുവായി വന്നിരിക്കുന്നത് വളരെ പ്രതീക്ഷ ഉണ്ടാക്കുന്ന കാര്യമാണ്. ഓരോ സ്ത്രീകളും ഇത്തരം അനുഭവങ്ങൾ തുറന്നു പറയുകയും മോശക്കാരായ ആൾക്കാർക്കെതിരെ തുറന്നു സംസാരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

കുറച്ചു നാൾ മുൻപ് ബോളിവുഡ് നടി ഇഷ ഗുപ്തയും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നെഴുതിയത് വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു ഹോട്ടലിൽ അത്താഴം കഴിക്കാൻ എത്തിയപ്പോൾ ഉണ്ടായ കാര്യങ്ങൾ ആണ് ഇഷ ഗുപ്ത ട്വിറ്ററിലും ഇൻസ്റാഗ്രാമിലുമായി പങ്ക് വച്ചത്.

ADVERTISEMENTS

താൻ തന്റെ അടുത്ത സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരാൾ വന്നു തങ്ങളുടെ മുന്നിൽ ഉള്ള സീറ്റിൽ തനിക്ക് അഭിമുഖമായി ഇരുന്നു. അവിടെ ഇരുന്നു കൊണ്ട് അവൻ തന്നെ തുറിച്ചു നോക്കാൻ തുടങ്ങിയതായി നടി പറയുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ അയാളുടെ തുറിച്ചു നോട്ടം തനിക്ക് അസഹനീയമായി തോന്നിത്തുടങ്ങി.

READ NOW  യുവതികളുടെ ഇൻസ്റ്റാഗ്രാമിൽ മാധവൻ പ്രണയാതുരമായ ചാറ്റ് നടത്തുന്നു - വിമർശനങ്ങൾക്ക് മാധവന്റെ കിടിലൻ മറുപടി ഇങ്ങനെ

അവനോടു മൂന്ന് തവണ മര്യാദക്ക് പെരുമാറാൻ ആവശ്യപ്പെട്ടിരുന്നു. തന്നോടൊപ്പം രണ്ടു ബോഡി ഗാർഡുകൾ ഉണ്ടായിരുന്നു. അവന് മുന്നറിയിപ്പ് നൽകിയതിന് ശേഷം അയാൾ വാശിയിൽ തങ്ങൾക്ക് വളരെ അടുത്തുളള സീറ്റിൽ മനപ്പൂർവ്വം വന്നിരുന്നു തന്റെ തുറിച്ചു നോട്ടം തുടർന്നു. അയാൾ ഒരിക്കലും ഒരു ആരാധകനായോ സ്വാഭാവികമായോ ഒന്നും നോക്കുന്നതല്ല ഒരു നടിയായതുകൊണ്ടും ഉള്ള നോട്ടമല്ല അത് .

ഒരു പെണ്ണിനെ ഒരാണ് മറ്റു ഉദ്ദേശങ്ങളോടെ നോക്കുന്നപോലെയാണ് തന്നെയാണ് അയാൾ നോക്കിയത്. സത്യത്തിൽ അയാൾ എന്നെ തൊടുകയോ ഒന്നും ചെയ്തിട്ടില്ല എങ്കിലും അവൻ എന്നെ കണ്ണുകൾ കൊണ്ട് റേ പ്പ് ചെയ്യുകയായിരുന്നു എന്ന് നടി പറയുന്നു. അത്രക്ക് അസഹനീയമായിരുന്നു അയാളുടെ തുറിച്ചു നോട്ടം.

രണ്ടു സെക്യൂരിറ്റി ഗാർഡുകൾ കൂടെ ഉള്ള തന്റെ അനുഭവം ഇതാണെങ്കിൽ സാധാരണ പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്ന് അവർ ചോദിക്കുന്നു. ഈ സംഭവങ്ങൾ ആ ഹോട്ടലിലെ സെക്യൂരിറ്റി ക്യാമറകൾ നോക്കിയാൽ മനസിലാകും എന്നു ഇഷ ഗുപ്ത പറയുന്നു.

READ NOW  ഇൻസ്റ്റാഗ്രാമിൽ ഐശ്വര്യ റായ് പിന്തുടരുന്നത് ഒരാളെ മാത്രം ; ആ ഒരാൾ ആരാണ് എന്നറിയുമോ ?

താരം ഇത് ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് ഒരു കൂട്ടം ആരോപിച്ചിരുന്നു . ഇഷ ഈ കുറിപ്പ് ഇൻസ്റാഗ്രാമിലും ട്വിറ്ററിലും പങ്ക് വെക്കുകയും ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും തെളിവുകളിയി താരം അന്ന് ടിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ആളെ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നും താരം ആരാധകരോട് ചോദിക്കുകയും ചിലർ ആളെ തിരിച്ചറിഞ്ഞു താരത്തെ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത് ഡൽഹി ആസ്ഥാനമായുള്ള ഒരു ബിസിനസ്കാരൻ ആയിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചു. അയാൾ നടിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. അയാളെ തെറ്റായ ആരോപണത്തിന്റെ പേരിൽ പൊതു സമൂഹത്തിൽ അപമാനിച്ചു എന്ന് കോടതിയിൽ അയാൾ മൊഴി നൽകി. വലിയ ഒരു തുകയും അയാൾ നടിയോട് ആവശ്യപ്പെട്ടിരുന്നു.

അന്ന് അയാളുടെ ചിത്രങ്ങളും വിഡിയോയും അടക്കമാണ് നടി തന്റെ സോഷ്യൻ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്ത് തന്നെയായാലും അന്ന് നടി പോസ്റ്റ് ചെയ്ത ട്വീറ്റും ചിത്രങ്ങളും ഒന്നും ഇപ്പോൾ ലഭ്യമല്ല എന്നതാണ് മറ്റൊരു വസ്തുത, അതെല്ലാം റിമൂവ് ചെയ്തിട്ടുണ്ട്.

READ NOW  പൊതു വേദിയിൽ വച്ച് ഷാരൂഖാൻ പരസ്യമായി അപമാനിച്ചു - അന്ന് നടൻ നീൽ നിതിൻ മുകേഷ് നൽകിയ മറുപടി
ADVERTISEMENTS