Advertisement
Home MOVIES BOLLYWOOD 15000 രൂപയ്ക്ക് വേസ്റ്റ് ബോക്സ് കൂറ ഡിസൈൻ ഒടുക്കത്തെ വില ഇന്റീരിയർ ഡിസൈനർ ആയ...

15000 രൂപയ്ക്ക് വേസ്റ്റ് ബോക്സ് കൂറ ഡിസൈൻ ഒടുക്കത്തെ വില ഇന്റീരിയർ ഡിസൈനർ ആയ ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന് ട്രോൾ മഴ

16156
ADVERTISEMENTS

ഇന്റീരിയർ ഡിസൈനറായ ഗൗരി ഖാൻ രാജ്യത്തെ ഏറ്റവും വലിയ ഡിസൈനർമാരിൽ ഒരാളാണ്. വർഷങ്ങളായി, എ-ലിസ്റ്റുചെയ്ത നിരവധി ബോളിവുഡ് സെലിബ്രിറ്റികൾക്കായി അവൾ വീടുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്, കൂടാതെ ബാന്ദ്രയിലെ ഒരു മെക്സിക്കൻ റെസ്റ്റോറന്റിൽ, ഗോവയിലെ ഒരു ഹോട്ടൽ, ഡൽഹിയിലെ ഒരു ആഡംബര ബാർ എന്നിവിടങ്ങളിൽ അവളുടെ കഴിവുകളുടെ കഴിവ് തെളിയിക്കുകയും ചെയ്തു, പട്ടിക നീളുന്നു.

അവളുടെ അസാധാരണമായ ഇന്റീരിയർ ഡിസൈനിംഗ് കഴിവുകൾ കൂടാതെ, ഗൗരിക്ക് ആളുകളുടെ അഭിരുചികളെക്കുറിച്ചും മുൻഗണനകളെക്കുറിച്ചും ധാരാളം അറിയാം, ഇത് ഉയർന്ന നിലവാരമുള്ള ഓഫീസ്, ഹോം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി ഇ-കൊമേഴ്‌സിൽ ബിസിനസ് തുടങ്ങിയതിന്റെ കാരണം.

വിലകൂടിയ ഫർണിച്ചറുകൾ, പുരാവസ്തുക്കൾ, പരവതാനികൾ എന്നിവ മുതൽ തലയണകൾ വരെ ഒരു വീടിനു ആവശ്യമായ എല്ലാ കാര്യങ്ങളും; ഗൗരി ഖാൻ ഡിസൈനുകൾ പതുക്കെ എല്ലാവരുടെയും പ്രിയപ്പെട്ടതായി മാറുകയാണ്. 2022-ലാണ് ഗൗരി ഖാൻ ടാറ്റ ക്ലിക് ലക്ഷ്വറിയുമായി കൈകോർത്ത് തന്റെ കമ്പനിയായ ഗൗരി ഖാൻ ഡിസൈൻസിന്റെ വിലകൂടിയ ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണി അവതരിപ്പിക്കുന്നത്.

ADVERTISEMENTS
READ NOW  ഒരു സ്ത്രീക്ക് ലൈം##ഗി കതയ്ക്ക് പുരുഷന്റെ ആവശ്യമുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല.-സ്വയം വിവാഹം കഴിച്ചു യുവതി

ഒരാൾക്ക് അയാളുടെ അവരുടെ വീട്, ഓഫീസ്, ഹോട്ടൽ, ഷോപ്പ്,കഫേ എന്നിങ്ങനെ ഏത് സത്താലവും അവർ ആഗ്രഹിക്കുനന് രീതിയിൽ മികവുറ്റതാക്കാൻ പറ്റുന്നു ഒരു സ്ഥലം എന്ന രീതിയിൽ ആണ് 2013-ൽ, ഗൗരി ഖാൻ തന്റെ കമ്പനിയായ ഗൗരി ഖാൻ ഡിസൈൻസ് സ്ഥാപിച്ചത്. കൂടാതെ എല്ലാറ്റിന്റെയും ഇന്റീരിയർ ഒരു പുതിയ തലത്തിലേക്ക്. ഇതാണ് അവരുടെ കമ്പനിയുടെ തലവാചകം തന്നെ

ഇപ്പോൾ ഗൗരി ഖാൻ ഡിസൈൻസ് ട്രോളർമാരുടെ ഇരയായിരിക്കുനന്നത് അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ 15,340 രൂപക്ക് ഡസ്റ്റ്ബിൻ വിൽക്കുന്നതിനാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഗൗരി ഖാൻ ഡിസൈനുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മൂന്ന് ഉൽപ്പന്നങ്ങളുടെ ചിത്രങ്ങൾ ചില ട്രോളർമാർ പങ്കിട്ടു. ഒരു ഡസ്റ്റ്ബിൻ, ഒരു ഷെൽ ടേബിൾ ലാമ്പ്, ഒരു മരം കൊണ്ടുള്ള പെൻഗ്വിൻ ശിൽപം എന്നിവയാണ് ട്രോളർമാരിൽ നിന്ന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ മൂന്ന് ഉൽപ്പന്നങ്ങൾ.

READ NOW  അഭിഷേക് ഐശ്വര്യ ദമ്പതികളുടെ മകൾ ആരാധ്യ സ്‌കൂളിൽ മേക്കപ്പിൽ നിൽക്കുന്ന ക്യൂട്ട് വീഡിയോ വൈറലാകുന്നു; ആരാധകരുടെ പ്രതികരണങ്ങൾ

ഒരു ഡസ്റ്റ്ബിൻ 15,340 രൂപ എന്ന വമ്പൻ വിലക്ക് വിറ്റതിന് ആണ് ട്രോളമാർ കമ്പനിയെയും ഗൗരിയേയും ട്രോളുന്നത്. അതിന്റെ ഡിസൈൻ ആണെങ്കിൽ പറയുമാണ് പോലെ ഒന്നുമില്ല വളരെ സാധാരണമായി തോന്നുകയും ചെയ്യും . ഗൗരി ഖാൻ ഡിസൈനുകളിൽ ജോലി ചെയ്യുന്ന ഡിസൈനർമാരെ ഒരു ഉപയോക്താവ് പരിഹസിക്കുകയും ആർമി കാന്റീനുകളിലെ ഉൽപ്പന്നങ്ങൾ ഇവയെക്കാൾ മികച്ചതാണെന്ന് പറയുകയും ചെയ്തു.

ഗൗരി ഖാൻ ഡിസൈൻസിന്റെ മറ്റൊരു ഉൽപ്പന്നം നെറ്റിസൺമാരെ അലോസരപ്പെടുത്തിയ ഒരു വെള്ള ഷെൽ ടേബിൾ ലാമ്പാണ്, അതിന്റെ വില ആരെയും ഞെട്ടിക്കും 1,59,300 രൂപ . ഇത്രയും വിലയേറിയ വിളക്ക് വിറ്റതിന് കമ്പനിയെ പരിഹസിക്കാൻ ട്രോളർമാർ ഒരു മായവും കാണിക്കുനന്നിൽ ചിലരുടെ കമെന്റുകളാണ് അതീവ രസകരം.

ഒരാളുടെ കമെന്റ് ഇങ്ങനെ – ഇതിന്റെ വിലയും ചിത്രവുംകണ്ടപ്പോൾ എന്റെ ‘അമ്മ പറഞ്ഞു ഇത്രയും പൈസ ഉണ്ടെങ്കിൽ നമുക്ക് ആന്റമാനിൽ പോയി ഷെൽ കൊണ്ട് വന്നു സ്വൊന്തമായി നമ്മുടെ ലാമ്പിൽ ഒട്ടിച്ചു വാക്കാമല്ലോ എന്നാണ്.

READ NOW  ഇതിലും ഭേദം സാരി ഉടുക്കണ്ടായിരുന്നു ഈ ബോളിവുഡ് ഇന്ത്യയുടെ സാരീ സംസ്ക്കാരം നശിപ്പിച്ചു - ബിക്കിനി ബ്ലൗസുമിട്ട് സാരിയിൽ അതീവ ഹോട്ടായി എത്തിയ കൃതി സനോൺ ട്രോൾ മഴ. ചിത്രങ്ങൾ

ഇതിൽ ഏറ്റവും കോമഡി 12,390 രൂപയുടെ ഒരു തടിയുടെ പെൻഗ്വിൻ പ്രതിമയാണ്. സത്യത്തിൽ എഴുതി വച്ചാൽ മാത്രം പെൻഗ്വിൻ ആണ് എന്ന് നമുക്ക് മനസിലാകും അതാണ് അതിന്റെ അവസ്ഥ രസകരമായ കമെന്റുകൾ ആണ് അതിനു വരുന്നത്. ഇത് തിന്നാനും കുടിക്കാനും ഉള്ള ബോളിവുഡ് കുടുംബത്തെ പെൻഗ്വിൻ ആണ് അതാണ് ഇത്ര തടിച്ചു പോയത് എന്ന് ഒരാൾ പറയുന്നു.

അനിൽ കപൂറിന്റെ ഒരു ചിത്രത്തിലെ കോമഡി കഥാപത്രമായ മജ്നു ഭായി വരച്ച പെയിന്റിംഗ് ഇതിലും നല്ലതാണു എന്ന് പറഞ്ഞു പലരും ആ ചിത്രവും ഇതിനോടൊപ്പം പങ്ക് വെക്കുന്നുണ്ട്.

ADVERTISEMENTS