തമിഴകത്തും രജനീകാന്തിന് ശേഷം അത്രമേൽ ആരാധക സ്വാധീനമുള്ള രണ്ടു നടന്മാർ ആണ് വിജയും അജിത്തും ഏകദേശം അടുത്തടുത്ത കാലയളവിൽ സിനിമയിലേക്ക് വന്ന ഇരുവരും നിരവധി കഷ്ടതകൾ അനുഭവിച്ചാണ് സിനിമയിൽ എത്തിയത്.
അജിത്തിനെ സംബന്ധിച്ചു യാതൊരു തരത്തിലും സിനിമ ബന്ധമുള്ള വ്യക്തിയായിരുന്നില്ല എന്നാൽ വിജയ്‌യുടെ അച്ഛൻ ഏകദേശം അൻപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത ഒരാൾ ആണ്. അത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള വരവ് എളുപ്പായിരുന്നു എങ്കിലും വലിയ രീതിയിൽ കരിയറിന്റെ തുടക്കത്തിൽ വിജയ് അപമാനിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വിജയ് യുടെ രൂപവും നിറവുമൊക്കെ കാരണമായി.
ഇരുവർക്കും വലിയ ആരാധക പിന്തുണയാണ് ഇന്ത്യ ഒട്ടാകെ ഉള്ളത്. ഇപ്പോൾ ഇരു നടന്മാരോടൊപ്പവും നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച പ്രമുഖ നടൻ മാരിമുത്തു ഇരുവരെയും പറ്റി പറഞ്ഞതാണ് വാർത്തയാവുന്നത്.
തനിക്കു ഇരുവരുടെയും സ്വഭാവങ്ങൾ വളരെ ഇഷ്ടമാണ് എന്ന് മാരിമുത്തു പറയുന്നു. ഒപ്പം സ്വഭാവത്തിൽ തനിക്ക് തോന്നിയ ചില പോരായ്മകളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. അജിത്തിനെ കുറിച്ച് പറയുമ്പോൾ ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു നല്ലവനായ മനുഷ്യൻ എന്നാണ് അദ്ദേഹം പറയുന്നത്. വിജയ് വളരെ പ്രയത്നശാലിയാണ്. ശരിക്കും ഹാർഡ് വർക്ക് ചെയ്യുന്ന വിജയ് വളരെ ഗാഢമായ ചിന്തിക്കുന്ന വളരെ സൈലന്റ് ആയ വ്യക്തിയാണ്. തന്റെ ജീവിതത്തിലെ ഓരോ ചുവടും വളരെ പ്ലാൻ ചെയ്തു ആണ് വിജയ് വെക്കാറുള്ളലത് . ഇപ്പോഴും ചിന്തിച്ചു മാത്രമേ അടുത്ത സ്റ്റെപ് വെക്കാറുള്ളു എന്നും അദ്ദേഹം പറയുന്നു.
അദ്ദേഹം വളരെ ശാന്തനായിരിക്കും അത് ഒരേ പോലെ വിജയത്തിലും പരാജയത്തിലും പ്രകടമാകും അതാണ് വിജയ് യുടെ പ്രത്യേകത . ഒരു പടം വിജയിച്ചാലും പരാജയപ്പെട്ടാലും ഒരേ ചിരി തന്നെയാകും ആ മുഖത്തെന്നും ,വിജയ് യുടെ മനസ്സിൽ എന്താണ് ഓടിക്കൊണ്ടിരിക്കുന്നത് എന്ന് ആർക്കും അറിയാൻ പറ്റില്ല .ഇനി അത് മനസിലാക്കാന്‍ കഴിവുള്ള ഒരാൾ വന്നാൽ അയാൾ അത്രക്ക് ബുദ്ധിയുള്ളവനായിരിക്കും മാരി മുത്തു പറയുന്നു.
പക്ഷേ അജിത് ഇതിനു നേരെ വിപരീതമാണ് എന്ന് അദ്ദേഹം പറയുന്നു. മനസിൽ തോന്നുന്നത് പെട്ടന്ന് പ്രകടിപ്പിക്കുന്ന വ്യക്തി. തനിക്കായി അങ്ങനെ ഒന്നും ചിന്തിക്കില്ല ഇപ്പോഴും മറ്റുള്ളവരെ കുറിച്ചും അവരുടെ കാര്യങ്ങളെ കുറിച്ചും അതീവ ശ്രദ്ധാലുവായിരിക്കും. ആർക്കും എന്ത് സഹായവും ചെയ്യാൻ അദ്ദേഹത്തിന് മടി കാണില്ല.
വിജയ് തനിക്ക് കടുത്ത ദേഷ്യ മുള്ളയാളോട് പോലും മുഖത്ത് യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചിരിച്ചു കൊണ്ട് സംസാരിക്കും എന്ന് അദ്ദേഹം പറയുന്നു. അപ്പോൾ വളരെ നന്നായി പെരുമാറിയിട്ടു തന്റെ പ്രതിഷേധം മറ്റൊരു രീതിയിൽ അതി ഗംഭീരമായി പ്രകടിപ്പിക്കും. തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ട്ടിക്കുന്നവരെ കൃത്യമായി ഓർത്തു വെക്കുമെന്നും അതിനീ ഷൂട്ടിംഗ് സെറ്റിൽ വച്ച് നടന്ന ഒരു വിഷയം ആയാൽ പോലും അത് മറക്കാതെ മനസിൽ സൂക്ഷിച്ചു വച്ച് മറ്റൊരവസരത്തിൽ അതിശക്തമായി ഇരട്ടി ശക്തിയോടെ തിരിച്ചടിക്കുന്ന സ്വഭാവം വിജയ്ക്കുണ്ട് എന്ന് മാരി മുത്തു പറയുന്നു.
എന്നാൽ അജിത് അങ്ങനെയല്ല നല്ലതോ ചീത്തയോ വളരെ പെട്ടന്ന് തന്നെ മനസ്സിൽ നിന്ന് വിടുമെന്നും അദ്ദേഹം പറയുന്നു. അജിത്തിന്റെ ആ സ്വഭാവമാണ് തനിക്ക് ഏറ്റവും ഇഷ്ട. എന്നാൽ വിജയ്‌യുടെ അത്തരത്തിൽ ഓർമയിൽ സൂക്ഷിച്ചു തിരികെ നൽകുന്ന സ്വഭാവം തനിക്കിഷ്ടമല്ല എന്നും അദ്ദേഹം പറയുന്നു അത് അദ്ദേഹത്തിന്റെ ഒരു പോരായ്മയാണ് .
വിജയ് വലിയ തോതിൽ ആളുകളെ സഹായിക്കാറുണ്ട് എന്നും എന്നാൽ അതിനു ഒരു തരത്തിലുള്ള പബ്ലിസിറ്റിയും അദ്ദേഹം ആഗ്രഹിക്കാറില്ല. അങ്ങനെ ഒന്നും നൽകരുത് എന്ന് നിര്ബന്ധമായി പറയാറുണ്ട്. ഏത് സിനിമയുടെ ഷൂട്ടിംഗ് നടന്നാലും മിനിമം പത്തു പേർ എല്ലാ ദിവസവും വിജയിൽ നിന്ന് സഹായം പറ്റാന്‍ എത്താറുണ്ട്. അത് അദ്ദേഹം നിറഞ്ഞ മനസ്സോടെ ചെയ്യുമെന്നും അത് പല ലക്ഷങ്ങൾ ആയിരിക്കുമെന്നും വൈരമുത്ത് പറയുന്നു. ഇത് എല്ലാ ദിവസവും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നടക്കും.
അതോടൊപ്പം തന്നെ വിജയ് യുടെ ഒരു സ്വഭാവവും അദ്ദേഹം എടുത്തു പറയുന്നുണ്ട്. രാത്രിയിലുള്ള ഷൂട്ടിംഗ് പരമാവധി വിജയ് അനുവദിക്കാറില്ല. എന്നും ഷൂട്ടിംഗ് കഴിഞ്ഞു അദ്ദേഹത്തിന്റെ ഏഴെട്ട് അടുത്ത സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുക എന്ന ശീലം വിജയ്ക്കുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ് എന്നും മാരി മുത്തു പറയുന്നു. ആ കൂടിക്കാഴ്ച കഴിഞ്ഞേ വിജയ് വീട്ടിലേക്ക് പോലും പോകാറുള്ളൂ എന്നും അദ്ദേഹം പറയുന്നു.