Advertisement
Home MOVIES Malayalam അവരോട് പോയി പറയു നിത്യ മേനോൻ അത് ചെയ്യില്ലെന്ന് – നിത്യയുടെ തന്റേടം തുറന്നു പറഞ്ഞു...

അവരോട് പോയി പറയു നിത്യ മേനോൻ അത് ചെയ്യില്ലെന്ന് – നിത്യയുടെ തന്റേടം തുറന്നു പറഞ്ഞു സംവിധായക – സംഭവം ഇങ്ങനെ

2674
ADVERTISEMENTS

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. നിത്യ വളരെ മനോഹരമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മുന്നിൽ ആണ്. ചില റോളുകള്‍ ചെയ്യാനുള്ള  താരത്തിന്റെ കഴിവ് വളരെ മികച്ചതാണന്നു തന്നെ പറയണം. പ്രത്യേകിച്ചും തന്റെടിയായ സ്ത്രീ കഥാ പത്രങ്ങള്‍ അല്ലെങ്കില്‍ ചുരു ചുറുക്കുള്ള പെണ്‍കുട്ടിയുടെ വേഷങ്ങള്‍ തുടങ്ങിയവ.

പലപ്പോഴും അതിന് താരത്തിന് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. ദുൽഖർ സൽമാൻ നായകനായ എത്തിയ ഓക്കേ കണ്മണി എന്ന ചിത്രം ആയിരുന്നു താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. യഥാർത്ഥ ജീവിതത്തിൽ തന്റെ നിലപാടുകളൊക്കെ തുറന്നു പറയാൻ യാതൊരു മടിയുമില്ലാതെ സ്വഭാവം കൂടി നിത്യയ്ക്കുണ്ട്. നിത്യയെക്കുറിച്ച് സംവിധായകയായ നന്ദിനി റെഡി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

തെലുങ്ക് സിനിമയിലെ എണ്ണം പറഞ്ഞ മുൻനിര സംവിധായകയാണ് നന്ദിനി റെഡി. മുമ്പൊരിക്കൽ നന്ദിനി സോഷ്യൽ മീഡിയയിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് താൽപര്യമില്ലാത്ത ഒരു രംഗത്തിൽ അഭിനയിക്കില്ലന്ന് നിത്യ തുറന്നു പറഞ്ഞതിനെ കുറിച്ചാണ് നന്ദിനി വ്യക്തമാക്കുന്നത്. നന്ദിനിയുടെ ആദ്യ ചിത്രത്തിലൂടെ ആയിരുന്നു തെലുങ്കിലേക്കുള്ള നിത്യയുടെ അരങ്ങേറ്റം. ഈ ചിത്രത്തിൽ അനാവശ്യമായ നിരവധി  രംഗങ്ങള്‍ ഉണ്ടായിരുന്നു. ആ രംഗത്തിൽ താൻ അഭിനയിക്കില്ലന്ന് നിത്യ തീർത്തു പറഞ്ഞു. നിർമ്മാതാക്കളുടെ നിർബന്ധം കാരണമാണ് അത്തരം രംഗങ്ങള്‍ തിരക്കഥയിൽ ആവശ്യമില്ലാതിരുന്നിട്ട് പോലും സിനിമയിൽ ഉണ്ടായത്.

ADVERTISEMENTS
READ NOW  എന്റെ രണ്ടവസരങ്ങൾ നീ തട്ടിയെടുത്തു എനിക്ക് എന്താണ് കുറവ് ആത്മീയ രാജനോട് തുറന്നു ചോദിച്ചു സ്വാസിക

നിത്യ മദ്യപിക്കുന്ന രീതിയിലുള്ള ഒരു രംഗം എഴുതണം എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ഞാൻ അത് ചെയ്യില്ലന്ന് പറഞ്ഞു എങ്കിലും അവർ കേട്ടില്ല. നിങ്ങൾ ചെയ്യുന്നത് ശരിയാണോ.? അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് നിത്യ എന്നോട് ചോദിക്കുകയാണ് ചെയ്തത്.

പക്ഷേ ഈ സിനിമ തീർക്കണമെങ്കിൽ ഇങ്ങനെ ചെയ്തേ പറ്റൂ എന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ അന്ന് തീരെ ചെറിയ കുട്ടിയാണ്. കൂടിപ്പോയാൽ 21 വയസ്സ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. എന്നിട്ടും അവൾ എന്നോട് പറഞ്ഞത് നിങ്ങൾ അവരോട് പോയി പറയു നിത്യ മേനോൻ ഇത് ചെയ്യുന്നില്ല എന്ന്.

ധൈര്യത്തോടെ തന്നെയാണ് അവൾ അത് പറഞ്ഞത്. അവളിൽ നിന്ന് അന്ന് ഞാൻ പഠിച്ച ഒരു കാര്യമാണ് എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കണം എന്നത് തുടർന്ന് നിർമാതാവിനോടും പറഞ്ഞു. ഇങ്ങനെ ഒരു രംഗം ചെയ്യുന്നില്ല എന്ന്. അതെല്ല ഷൂട്ട് ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ നിങ്ങൾ തന്നെ ഷൂട്ട് ചെയ്യാനും ആവശ്യപ്പെട്ടു.

READ NOW  എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് അദ്ദേഹത്തോട് മാത്രമാണ് - സീമ പറഞ്ഞത്
ADVERTISEMENTS
Previous articleഐശ്വര്യയുടെ അച്ഛനെ ബച്ചൻ കുടുംബം അപമാനിക്കുകയായിരുന്നോ. ഐശ്വര്യയുടെ പഴയ ഇന്റർവ്യൂ കണ്ട ആരാധകർ പറയുന്നു.
Next articleആരൊക്കെ വന്നാലും മലയാളത്തിലെ മികച്ച സംവിധായകൻ അദ്ദേഹമാണ് – മണിയൻപിള്ള രാജു.
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.