പുതിയ സിനിമ സംഘടനയിൽ ടോവിനോ ഭാഗമാകുമോ – ഞെട്ടിക്കുന്ന മറുപടി നൽകി ടോവിനോ – അന്തം വിട്ടു പ്രേക്ഷക

305

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ രംഗത്ത്

മലയാള സിനിമയിൽ പുതിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ രൂപീകരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വെളിപ്പെടുത്തലുകളും മറ്റു സംഭവ വികാസങ്ങളെയും തുടർന്നാണ് ‘അമ്മ സംഘടനയിൽ കൂട്ട രാജി ഉണ്ടായതും പ്രസിഡന്റ് മോഹൻലാൽ അടക്കം എല്ലാവരും രാജി വച്ചതും. അതിനു പിന്നോടിയായി ആണ് മലയാള സിനിമയിൽ പുതിയ സംഘടനാ എന്ന ചിന്ത ഉണ്ടായതും. പ്രമുഖ സംവിധായകൻ ആഷിക് അബുവിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഈ സംഘടനയ്ക്ക് സിനിമയിൽ പുതുയുഗം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ആഷിഖിന്റെ ഭാര്യ റിമ കല്ലിങ്കലും സംവിധായകനായ ലിജോ ജോസ് അഞ്ജലി മേനോനും അടക്കമുള്ള പ്രമുഖർ ഈ സംഘടനയുടെ ഭാഗമാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നത്.

ADVERTISEMENTS
   

ടോവിനോ തോമസിന്റെ പ്രതികരണം

See also  അന്ന് ഒരു വിദേശിയെ വിളിച്ചു വീട്ടിൽ കേറ്റിയാലോ എന്നാലോചിച്ചു ബ്രേക്ക് അപ്പിനെ കുറിച്ച് അനാർക്കലി മരിക്കാർ തുറന്ന് പറയുന്നു

അടുത്തിടെ ഇ സംഘടനയെ പറ്റിയും അംഗം ഈയൊരു സംഘടനാ ഉണ്ടായാൽ അതിൽ ഭാഗമാകുമോ എന്നും നടൻ ടോവിനോ തോമസിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. അതിനു താരം നൽകിയ മറുപടിയും വൈറൽ ആയിരുന്നു. ഈ സംഘടനയെ സ്വാഗതം ചെയ്തുകൊണ്ട് താരം ടോവിനോ തോമസ് പറഞ്ഞത് ഇങ്ങനെ , “പുരോഗമനപരമായ എന്ത് സംരംഭങ്ങളും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ സംഘടനയുടെ ലക്ഷ്യങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ തീർച്ചയായും അതിന്റെ ഭാഗമാകും.” അതേസമയം, താൻ നിലവിൽ അമ്മ സംഘടനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അമ്മ സംഘടന പിരിച്ചു വിട്ടതിന്റെ ശേഷം രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും എന്നാണ് അന്ന് അറിയിച്ചത് പിന്നീട് അതിനെ ചൊല്ലി കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തെത്തിയിട്ടില്ല അതിനിടയിൽ ആണ് പുതിയ സംഘടനയുടെ ചർച്ചകൾ. സിനിമയുടെ എല്ലാ തുറകളിലുള്ളവരും ഇതിന്റെ ഭാഗമായിരിക്കും എന്നാണ് ആഷിക് അബു അടക്കമുളളവർ പറയുന്നത്.

See also  പ്രായമായ ഒരമ്മയും നിരപരാധിയായ ഒരു കുട്ടിയും ഉണ്ട് എന്ന് മറക്കരുത്. ബാലയുടെ ആരോപണങ്ങൾക്ക് ശക്തമായി പ്രതികരിച്ച് അഭിരാമി

അജയന്റെ രണ്ടാം മോഷണത്തിന്റെ പൈറസി

മറുവശത്ത്, ടോവിനോ തോമസ് അഭിനയിച്ച ‘അജയന്റെ രണ്ടാമത്തെ മോഷണം’ എന്ന ചിത്രം പൈറസിയുടെ പിടിയിലായിരിക്കുകയാണ്. സിനിമയുടെ പൂർണമായ വ്യാജ പതിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് നിർമ്മാതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നു. സിനിമയുടെ വിജയത്തിന് ഈ സംഭവം വലിയ തിരിച്ചടിയാകുമെന്നാണ് ആശങ്ക. ഇതിനെതിരെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും സംവിധായകനും രംഗത്തെത്തിയിരുന്നു.

സംവിധായകൻ ജിതിൻ ലാലിന്റെ ദുഃഖം

സിനിമയുടെ സംവിധായകൻ ജിതിൻ ലാൽ ഈ സംഭവത്തിൽ ഏറെ ദുഃഖിതനാണ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി പിറന്ന സിനിമയ്ക്ക് ഇങ്ങനെ സംഭവിക്കുന്നത് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നല്ല സിനിമകൾ എപ്പോഴും പ്രേക്ഷകരുടെ ഹൃദയത്തെ തൊടും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഏകദേശം പത്തു വര്ഷത്തോളമുള്ള ജിതിൻ ലാലിന്റെ പ്രയത്നമാണ് ഈ സിനിമ എന്നത് ചിത്രത്തിന് തിളക്കമേകുന്ന ഒന്നാണ് അത് ചിത്രത്തിന്റെ മേക്കിങ്ങിൽ വ്യക്തവുമാണ്.

See also  മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്. റോബിനെതിരെ രൂക്ഷ വിമർശനവുമായി ദിയ സന

പുതിയ സംഘടനയുടെ പ്രതീക്ഷകൾ

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ മലയാള സിനിമയിൽ പുതിയൊരു ചർച്ച ഉയർത്തിയിരിക്കുകയാണ്. സിനിമയുടെ ഗുണനിലവാരം ഉയർത്തുന്നതിനും സിനിമാക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഈ സംഘടനക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ADVERTISEMENTS