Advertisement
Home MOVIES Malayalam ‘മീ ടൂ’ ഒക്കെ അന്ന് ഉണ്ടായിരുന്നുവെങ്കിൽ അടൂർ ഭാസി കുടുങ്ങി പോയേനെ: ഷീലയുടെ വെളിപ്പെടുത്തൽ .

‘മീ ടൂ’ ഒക്കെ അന്ന് ഉണ്ടായിരുന്നുവെങ്കിൽ അടൂർ ഭാസി കുടുങ്ങി പോയേനെ: ഷീലയുടെ വെളിപ്പെടുത്തൽ .

32262
ADVERTISEMENTS

മലയാള സിനിമയിലെ ആദ്യത്തെ ലേഡീ സൂപ്പർസ്റ്റാർ ആരാണെന്ന് ചോദിച്ചാൽ ഒരുപക്ഷേ ഷീല എന്ന മറുപടിയായിരിക്കും എല്ലാവരും പറയുക. കാരണം അത്രത്തോളം സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുള്ള നടിയാണ് ഷീല.

പ്രേംനസീർ കാലഘട്ടത്തിൽ തിളങ്ങിയ താരം പിന്നീട് അമ്മ വേഷങ്ങളിലേക്ക് എത്താൻ ഒരുപാട് മടിച്ചിരുന്നു എന്നതാണ് സത്യം. വളരെ മികച്ച കഥാപാത്രങ്ങൾ മാത്രം അഭിനയിച്ചത് കൊണ്ട് തന്നെ തനിക്ക് പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമേ താൻ ചെയ്യൂ എന്ന് ഷീല തീരുമാനിച്ചിട്ടുണ്ടായിരുന്നു. അടുത്തകാലത്ത് നടി തുറന്നു പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിയത്.

ADVERTISEMENTS

നടൻ അടൂർ ഭാസിയ്ക്കെതിരെ ഒരു ആരോപണവുമായി ആണ് ഷീല എത്തിയിരുന്നത്. അടൂർ ഭാസിയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ചായിരുന്നു ഷീല പറഞ്ഞിരുന്നത്. ഇതിനു മുൻപ് ഒരിക്കൽ നടി കെപിഎസി ലളിതയും അടൂർ ഭാസിയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. ലൈംഗികമായി തനിക്ക് വശപ്പെടാന്‍ വേണ്ടി നിരവധി തവണ അടൂര്‍ ഭാസി തനിക്ക് മേല്‍ സമ്മര്‍ദ്ദം നല്‍കിയിട്ടുണ്ട് സമ്മതിക്കാത്തതിനാല്‍ വലിയ തോതില്‍ ഉപദ്രവിചിട്ടുണ്ട് എന്നും കെ പി എ സി ലളിത പറഞ്ഞിട്ടുണ്ട്.

READ NOW  അഭിനയത്തിലും സൗന്ദര്യത്തിലും മമ്മൂട്ടിയേക്കാൾ മിടുക്കൻ, ആ നടൻ ആയിരുന്നു അയാൾ സിനിമ വീട്ടിലായിരുന്നു എങ്കിൽ മമ്മൂട്ടി ഇവിടെ എത്തിയില്ലായിരുന്നു.

തന്നെ ശാരീരികമായി കീഴ്പ്പെടുത്താൻ നിരവധി തവണ അടൂർ ഭാസി ശ്രമിച്ചിട്ടുണ്ടെന്നും അനുസരിക്കാത്തതിന് വലിയ തോതിൽ ഉപദ്രവിക്കുകയും സിനിമകളിൽ നിന്ന് ഒഴിവാക്കാൻ പോലും ശ്രമിച്ചിട്ടുണ്ട് എന്നും കെ പി എ സി ലളിത പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഒരു രാത്രിയിൽ മദ്യപിച്ചു തന്റെ വീട്ടിൽ കയറി വന്നു വീടിന്റെ നടുക്കിരുന്നു മദ്യപിക്കുകയും ഉടുതുണി ഇല്ലാതെ അവിടെ കിടന്നു ബഹളം വച്ച് എന്നും അവർ പറഞ്ഞിട്ടുണ്ട്. ഒടുവിൽ നടൻ ബഹദൂറിനെ വിളിച്ചു താൻ പറഞ്ഞ ശേഷം അദ്ദേഹം വന്നാണ് അടൂർ ഭാസിയെ കൂട്ടിക്കൊണ്ടു പോയത് എന്നും കെ പി എ സി ലളിത പറഞ്ഞിരുന്നു.

പണ്ടുകാലത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന സിനിമയിലെ അതിക്രമങ്ങൾ തുറന്നു കാണിക്കുന്ന മീറ്റു പോലെയുള്ള കാര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അടൂർ ഭാസിയെ പോലെയുള്ള താരങ്ങൾ അടക്കം അതിൽ കുടുങ്ങി പോകുമായിരുന്നു എന്നാണ് ഈ കാര്യത്തെക്കുറിച്ച് ഷീല പറഞ്ഞത്.

READ NOW  അവസരത്തിനായി പെൺകുട്ടികൾ അർദ്ധ ന*ഗ്‌ന ചിത്രങ്ങൾ പോലും അയച്ചു തന്നിട്ടുണ്ട് - തന്റെ ആ സിനിമയ്ക്ക് പുലിമുരുഗനെക്കാൾ കളക്ഷൻ കിട്ടിയിരുന്നു. ഒമർ ലുലു പറഞ്ഞത്.

പ്രധാനമായും നടിമാരെ ഒക്കെ വിഷമിപ്പിക്കുന്ന തരത്തിലാണ് തമാശകൾ അടൂർ ഭാസി പറയുന്നത്. ഒരുപാട് സ്ത്രീകളെ കളിയാക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട് എന്നും ഷീല പറയുന്നു. താൻ ചെമ്മീനിൽ അഭിനയിക്കുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു.

കഥാപാത്രത്തിന് വേണ്ടി താൻ വിരലുകളിലെ നെയിൽ പോളിഷ് പോലും നീക്കം ചെയ്യാൻ തയ്യാറായില്ല എന്ന് അടൂർ ഭാസി ഒരുപാട് പേരോട് പറഞ്ഞു നടന്നു. എന്നാൽ അത് സത്യമായിരുന്നില്ല. അയാൾക്ക് ആ സിനിമയിൽ അഭിനയിക്കാൻ സാധിച്ചിരുന്നില്ല. ആ വേഷം അയാൾക്ക് ലഭിക്കാത്തതിനുള്ള ദേഷ്യമാണ് അയാൾ എന്നോട് തീർത്തത്.

തനിക്ക് രാമു കാര്യാട്ടുമായി ഒരുതരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് മീറ്റു പോലെയുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിൽ പല നടിമാരും ചിലപ്പോൾ അടൂർ ഭാസിക്കെതിരെ സംസാരിക്കുവാൻ തയ്യാറായേനെ. അന്ന് ഇത്തരം കാര്യങ്ങൾ ഒന്നും പറയുവാൻ ഇത്തരം സംഘടനകൾ ഒന്നും ഇല്ലായിരുന്നു എന്നും ഷീല ഓർമ്മയ്ക്കുന്നുണ്ട്. നടി കെപിഎസി ലളിതയ്ക്ക് പുറമേ ഷീലയുടെ വെളിപ്പെടുത്താൻ കൂടി ശ്രദ്ധ നേടുന്നുണ്ട്

READ NOW  യേശുദാസിന്റെ ക്രൂരമായ ആ വാക്കുകൾ മാഷിനെ തകർത്തു കളഞ്ഞു അദ്ദേഹം ആ ഷോക്കിൽ വീണു പോയി - ഗായകൻ യേശുദാസിന്റെ ക്രൂരത എണ്ണിപ്പറഞ്ഞു എസ് രാജേന്ദ്ര ബാബു
ADVERTISEMENTS