Advertisement
Home MOVIES Malayalam ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത്: ഇങ്ങനെ ആക്ഷേപിക്കുന്നത് ശരിയോ?

141
ADVERTISEMENTS

നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് സംവിധായകനാണ് ജ്യൂഡ് ആന്റണി. അദ്ദേഹം എടുത്തിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം നിലനിൽക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. അദ്ദേഹത്തിന്റെ സിനിമകളിലെ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചിട്ടുള്ളത് ഒരുപക്ഷേ ഓം ശാന്തി ഓശാന എന്ന ചിത്രം തന്നെയായിരിക്കും. അക്കാലത്തെ യുവ പ്രേക്ഷകർ എല്ലാം തന്നെ വളരെയധികം ഏറ്റെടുത്ത ചിത്രമായിരുന്നു ഓം ശാന്തി ഓശാന. അടുത്തകാലത്ത് 2018 എന്ന ചിത്രത്തിലൂടെ വന്ന് വീണ്ടും പ്രേക്ഷകരെ ഒന്നുകൂടി കരയിപ്പിച്ചാണ് ജൂഡ് ആന്റണി പോയത്.

2018 എന്ന ഈ ചിത്രം ഓസ്കാർ നോമിനേഷനിൽ വരെ എത്തിയതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ജൂഡ് ആന്റണി ഒരിക്കൽ ആന്റണി പേപ്പെയെ കുറിച്ച് പറഞ്ഞ ഒരു ഗുരുതരമായ ആരോപണമാണ്. ഇത് പലർക്കും അറിയാവുന്ന ഒന്നു തന്നെയാണ്.

READ NOW  ഇന്നായിരുന്നുവെങ്കിൽ അത് സംഭവിക്കില്ലായിരുന്നു - പൂ ർ ണ ന ഗ്‌ നയായി അഭിനയിച്ചതിന്റെ കുറിച്ച് അമല പറഞ്ഞത്- കാരണം ഇത്

ADVERTISEMENTS

ആന്റണിയേ കുറിച്ച് വളരെ മോശമായ രീതിയിൽ ആയിരുന്നു അന്ന് ജൂഡ് ആന്റണി സംസാരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ജൂഡ് ആന്റണി ഇതിന് പറഞ്ഞ ഒരു ഉദാഹരണം ആയിരുന്നു. ശ്രീനാഥ് ഷെയ്ൻ തുടങ്ങിയവർ ഇന്ന് സോഷ്യൽ മീഡിയയിലും മറ്റും വലിയതോതിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ്.

ഇതിന്റെ പേരിലാണ് ഇവരെക്കുറിച്ച് എല്ലാവരും മോശമായി സംസാരിക്കുന്നത്. എന്നാൽ ഇതൊന്നു ഉപയോഗിക്കാത്ത ഒരുത്തനുണ്ട്. അവന്റെ പേരാണ് ആന്റണി പെപ്പെ. പെരുമ്പാവൂരിലുള്ള ഒരു സാധാരണക്കാരനാണ് അവൻ. അവൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇതിലും വളരെ വലുതാണ് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്.

ലഹരി മാത്രമല്ല പ്രശ്നം എന്നും ആദ്യം നല്ല മനുഷ്യൻ ആവുകയാണ് വേണ്ടത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു സിനിമയുമായി ബന്ധപ്പെട്ടു വാങ്ങിയ പണം തിരികെ നല്‍കിയില്ല. സംവിധായകനെയും നിര്‍മ്മാതാവിനേയും വട്ടം കറക്കിയിട്ട്‌ ആണ് അത് തിരികെ നല്‍കിയത്. അതോടെ അവര്‍ സിനിമ മോഹം ഉപേക്ഷിച്ചു എന്നും ജഡ് പറഞ്ഞിരുന്നു.

READ NOW  മമ്മൂട്ടി ദൃശ്യം ഉപേക്ഷിക്കാൻ കാരണം തിരക്കഥ കൊണ്ടല്ല : കാരണം ഇത്- പ്രൊഡക്ഷൻ കൺഡ്രോളർ ബദറുദ്ദീൻ വെളിപ്പെടുത്തുന്നു.

അപ്പോൾ ലഹരി ഉപയോഗിക്കുന്നത് കുറ്റമല്ലേ എന്നാണ് ഒരുപറ്റം ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഈ ഒരു വീഡിയോയ്ക്ക് താഴെ ഇപ്പോൾ കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നതും ഈ ഒരു കാര്യത്തെ കുറിച്ചാണ്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിലും വലിയ തെറ്റാണോ പെപ്പെ ചെയ്തത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒന്നും അല്ലെങ്കിലും അദ്ദേഹം വാങ്ങിയ പണം തിരികെ കൊടുത്തു എന്ന് ജൂട് തന്നെ പറയുന്നുണ്ടല്ലോ പിന്നെ എന്തിനാണ് അദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നത് എന്ന് ചിലർ കമന്റുകളിലൂടെ പറയുന്നു.

വീഡിയോക്ക് താഴെ ജൂഡിനെതിരെ രൂക്ഷമായ വിമര്‍ശനം ആണ് വരുന്നത്.

അപ്പോ, ഷെയ്നേയും, ഭാസിയേയും താങ്കൾ സപ്പോർട് ചെയ്യുന്നുണ്ട്, അവരുടെ ലഹരി ഉപയോഗം താങ്കൾക്ക് വിഷയമല്ല,, ഇനിയിപ്പോ ജൂഡ് സാറാണോ അവർക്ക് കഞ്ചാവ് സപ്ലെ ചെയ്യുന്നത്?? ഇക്കണ്ട പ്രൊഡ്യൂസർമാരെല്ലാം ഇവിടെ ലഹരിക്കെതിരെ സംസാരിച്ചപ്പോൾ ജൂഡ് സാറ് പ്രളയത്തിൽ പെട്ട് പോയോ??? 2018 സിനിമ കാണാൻ വേണ്ടി ഇത്ര നിലവാരമില്ലാത്ത വാക്കുകൾ വീട്ടിലിരിക്കുന്നവരെ കുറിച്ച് പറയാൻ പാടില്ലായിരുന്നു, ഒരാള്‍ പറയുന്നു.

READ NOW  കേരള സ്റ്റോറി'ക്ക് ദേശീയ പുരസ്കാരം നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ മഹത്തായ പാരമ്പര്യത്തെ അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ADVERTISEMENTS
Previous articleമോഹൻലാലിന്റെ പേര് പറഞ്ഞ് വിരട്ടിയാണ് താൻ പിന്നീട് നടന്മാരെ ഷൂട്ടിങ്ങിന് എത്തിച്ചത് തന്നെ.
Next articleഅധികമാർക്കും അറിയാത്ത ദിലീപിന്റെ നന്മ – ശാന്തിവിള ദിനേശ് പറഞ്ഞത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.