നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് തുളസീദാസ്. അദ്ദേഹത്തിൻറെ ഹിറ്റ് ചിത്രങ്ങളിൽ സൂപ്പർതാരങ്ങളായ മോഹൻലാലും, മമ്മൂട്ടി, സുരേഷ്ഗോപി, ജയറാം, പൃഥ്വിരാജ് എന്നിവരെല്ലാം നായകന്മാരായിട്ടുണ്ട്. മിമിക്സ് പരേഡ് ,എഴുപുന്നതരകൻ, മലപ്പുറം ഹാജി മഹാനായ ജോജി, ദോസ്ത് അവൻ ചാണ്ടിയുടെ മകൻ, മിസ്റ്റർ ബ്രഹ്മചാരി അങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ദിലീപിന്റെ കരിയറിൽ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ദോസ്ത് ഒരുക്കിയത് അത് ദിലീപിന് വലിയൊരു കരിയർ ബ്രേക്ക് സമ്മാനിച്ചതും ആണ് എങ്കിലും, പിന്നീട് ഇരുവരും വലിയ ശത്രുക്കൾ ആയതും തുളസീദാസ് സിനിമയിൽ നിന്ന് പിന്നോട്ട് പോകാൻ കാരണക്കാരൻ ദിലീപ് ആണെന്ന് പലരും ആരോപണങ്ങൾ ഉന്നയിച്ചതും നാം കണ്ടിട്ടുണ്ട്.
മോഹൻലാലിനെ നായകനക്കിതുളസി ദാസ് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങൾ ആണ്. ഒന്ന് മിസ്റ്റർ ബ്രഹ്മചാരിയും മറ്റൊന്ന് കോളേജികുമാരനും. ക്യാമ്പസിനെ കേന്ദ്രീകരിച്ച് ഒരു ചിത്രമായിരുന്നു കോളേജ് കുമാരൻ. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങൾ വലിയ ആവേശമായിരുന്നു എന്നാൽ പിന്നീട് ചിത്രം കൂപ്പുകുത്തി എന്നും അതിൻറെ കാരണങ്ങൾ എന്താണെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.
കോളേജ് കുമാരന്റെ ആദ്യ ഷോയ്ക്ക് ശേഷം തിയേറ്ററിൽ വലിയ ആവേശവും ആഘോഷമായിരുന്നു. ആ സമയത്ത് മമ്മൂട്ടിയുടെ ഒരു ചിത്രവും റിലീസ്ന് എത്തിയിരുന്നു രൗദ്രം എന്നാണ് ആ ചിത്രത്തിന്റെ പേര് . പ്രത്യേകിച്ച് ഫെസ്റ്റിവൽ സീസണുകൾ ഒന്നുമല്ലാതിരുന്ന സമയത്തായിരുന്നു ഈ രണ്ടു ചിത്രങ്ങളും പുറത്തിറങ്ങിയത്. മോഹൻലാലിന് കോളേജ് കേന്ദ്രീകരിച്ചു സിനിമ വരുന്നു എന്ന് കണ്ടപ്പോൾ പ്രേക്ഷകർ മോഹൻലാൽ കോളേജിൽ പഠിക്കാൻ എത്തുന്ന രീതിയിലുള്ള ഒരു കോമഡി ചിത്രം ആയിരിക്കും എന്നാണ് കരുതിയത് .
പക്ഷേ പടം കണ്ടു കഴിഞ്ഞപ്പോഴാണ് മോഹൻലാൽ കോളേജിലെ ക്യാന്റീൻ നടത്തുന്ന കുമാരൻ എന്ന വ്യക്തിയുടെ വേഷത്തിലാണ് സിനിമയിലെത്തുന്നത്. പ്രത്യേകിച്ച് ഫെസ്റ്റിവൽ സീസൺ ഒന്നുമല്ലാതെ സിനിമ പുറത്തിറക്കിയത് മൂലം ചെറിയ കളക്ഷൻ ഇടിവ് ആദ്യമേ ഉണ്ടായിരുന്നു. അതുകൂടാതെ സിനിമയ്ക്ക് കൂടുതൽ പ്രമോഷൻ നൽകുന്നതിനു നിർമ്മാതാവ് തയ്യാറായതുമില്ല. അതെല്ലാം തന്നെ സിനിമയുടെ തകർച്ചയ്ക്ക് കാരണമായി.
പലരും മോഹൻലാൽ താല്പര്യമില്ലാതെയാണ് ഈ സിനിമ ചെയ്തത് എന്ന രീതിയിൽ പറഞ്ഞതിനെ പറ്റിയും തുളസിദാസ് പറയുന്നുണ്ട്. ചിത്രത്തിൽ വളരെ നല്ല ഒരു മെസ്സേജ് നൽകുന്നുണ്ട് അതുകൊണ്ടുതന്നെ മോഹൻലാൽ ശരിക്കും ഇഷ്ടപ്പെട്ടാണ് ആ ചിത്രത്തിൽ അഭിനയിച്ചത് എന്ന് തുളസിദാസ് പറയുന്നു. ചിത്രത്തിലെ മോഹൻലാലിൻറെ പ്രതിഫലത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന് ഒരു കോടി രൂപ പ്രതിഫലം പറഞ്ഞിരുന്നു എന്നാൽ അത്രയും പ്രതിഫലം മോഹൻലാൽ വാങ്ങിയില്ല എന്നുള്ളതാണ് സത്യം എന്നും, എന്നാൽ ആ സമയത്ത് പുറത്തുവന്ന ഒരു പത്ര വാർത്തയിൽ അദ്ദേഹം ഒന്നേകാൽ കോടി രൂപ പ്രതിഫലം ചോദിച്ചു എന്നായിരുന്നു.
മോഹൻലാലിൻറെ ഡേറ്റ് കിട്ടുക എന്നത് വളരെ പാടുള്ള സമയത്താണ് താൻ ആ ചിത്രത്തിനായി മോഹൻലാലിൻറെ ഡേറ്റ് നേടുന്നത്. ഒന്നും രണ്ടും വർഷം കാത്തിരുന്നിട്ട് മോഹൻലാലിൻറെ ഡേറ്റ് കിട്ടാതിരുന്ന സമയത്താണ് മൂന്നുമാസത്തിനുള്ളിൽ ഈ ചിത്രത്തിൻറെ കഥ പറഞ്ഞു മോഹൻലാലിൻറെ ഡേറ്റ് താൻ സംഘടിപ്പിച്ചത്. ഒന്നേകാൽ കോടി രൂപ അദ്ദേഹത്തിൻറെ പ്രതിഫലം ആയി വാഗ്ദാനം ചെയ്തതാണ് താൻ അദ്ദേഹത്തെ സമ്മതിപ്പിച്ചത് എന്ന് പത്രവാർത്ത ഉണ്ടായിരുന്നുവെന്നും എന്നാൽ അത് സത്യമല്ലെന്നും ഒരുകോടി രൂപ മാത്രമാണ് അദ്ദേഹത്തിന് പ്രതിഫലം വാഗ്ദാനം ചെയ്തതെന്നും തുളസിദാസ് പറയുന്നത്.
പക്ഷേ സിനിമ ചിത്രീകരണം പൂർത്തിയായപ്പോൾ അദ്ദേഹം വെറും 95 ലക്ഷം രൂപ മാത്രമേ നിർമ്മാതാവിന്റെ കയ്യിൽ നിന്നും വാങ്ങിയുള്ളൂവെന്നും 5 ലക്ഷം രൂപ അദ്ദേഹം നിർമാതാവിന് ഇളവ് ചെയ്തു കൊടുത്തു എന്ന് സംവിധായകൻ തുളസിദാസ് പറയുന്നത്. പക്ഷേ പിന്നീട് വന്ന പത്രവാർത്തയെ കുറിച്ച് താൻ ആൻറണി പെരുമ്പാവൂനോട് പറഞ്ഞപ്പോൾ അത് തിരുത്തേണ്ട എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞത് എന്ന് തുളസിദാസ് പറയുന്നു