Advertisement
Home MOVIES Malayalam ആര്യയുമായി പ്രണയത്തിലായിരുന്നു ഒരുമിച്ചു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്; അടിപ്പാവാട വരെ വാങ്ങിക്കൊടുത്തിട്ടുണ്ട്, ലക്ഷങ്ങൾ തട്ടിച്ചു.- മുൻ...

ആര്യയുമായി പ്രണയത്തിലായിരുന്നു ഒരുമിച്ചു ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ട്; അടിപ്പാവാട വരെ വാങ്ങിക്കൊടുത്തിട്ടുണ്ട്, ലക്ഷങ്ങൾ തട്ടിച്ചു.- മുൻ കാമുകൻ രഞ്ജിത്ത് കൃഷ്ണൻ

72609
ADVERTISEMENTS

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വയംവരം എന്ന സീരിയലിൽ ശാരിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്യ അനിലിന്റെ നിങ്ങൾക്കൊക്കെ പരിചയമ കാണും . സോഷ്യൽ മീഡിയയിൽ സജീവമായ ആര്യയ്ക്ക് instagram ൽ വൺ മില്യൺ ഫോളോവേഴ്സ് ഉണ്ട്. അത് മാത്രമല്ല കഴിഞ്ഞ മാർച്ച് 28ന് നടന്ന ആര്യയുടെ വിവാഹവും സോഷ്യൽ മീഡിയയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ചേർത്തല സ്വദേശി രഞ്ജിത്ത് കൃഷ്ണൻ. തങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് ഒന്നുമാണ് രഞ്ജിത്ത് ആരോപിക്കുന്നത്.

അതു മാത്രമല്ല പ്രണയമായിരുന്ന കാലയളവിൽ വച്ച് നിരവധി ഹോട്ടലുകളിലും മറ്റും താമസിച്ചിട്ടുണ്ട് എന്നും അക്കാലത്തു ആര്യയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു താനെന്നും അടിപ്പാവാട,ക്രീമുകൾ മിക്സി മുതൽ ട്രിമ്മർ വരെ താൻ തൻറെ flipkart അക്കൗണ്ട് വഴി വാങ്ങി കൊടുത്തതിന്റെ തെളിവുകളും തന്റെ പക്കൽ ഉണ്ട് എന്നും തങ്ങളുടെ യാത്രകളുടെയും ഒന്നിച്ചുള്ള ജീവിതത്തിന്റെ ഒക്കെ നിരോധി ഫോട്ടോകളും വീഡിയോകളും തൻ്റെ കൈയിലുണ്ട് എന്നും രഞ്ജിത്ത് കൃഷ്ണൻ പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് തൻറെ കയ്യിൽ നിന്നും പല ആവശ്യങ്ങളിലും പറഞ്ഞ് ആരെയും കുടുംബവും മേടിച്ചെടുത്തത് എന്നും എന്നാൽ ബന്ധം വേർപിരിഞ്ഞു കഴിഞ്ഞപ്പോൾ ഇതൊന്നും തിരിച്ചു നൽകാനുള്ള താൽപര്യം കാണിച്ചില്ല എന്നും വളരെ കുറച്ചു പൈസ മാത്രമേ തിരികെ നൽകിയ ഉള്ളൂ എന്നും രഞ്ജിത്ത് പറയുന്നു.

ADVERTISEMENTS

നിരവധി ഇൻവെസ്റ്റേഴ്സ് ഉള്ള വലിയൊരു ബിസിനസിലെ ഭാഗമായി പ്രവർത്തിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് താൻ തൻ്റെ മുഖം ബ്ലർ ചെയ്തുകൊണ്ട് ഈ അഭിമുഖത്തിൽ ഒക്കെ വരുന്നത് എന്നും രഞ്ജിത്ത് കൃഷ്ണൻ പറയുന്നു.

READ NOW  ശാസ്ത്രീയമായി അഭിനയം പഠിക്കാതെ ,നാടകത്തിൽ അഭിനയിക്കാതെ അവൻ സിനിമയിൽ അഭിനയിക്കാൻ വന്നേക്കുന്നു: താൻ അന്ന് കളിയാക്കിയ ആ നടനാണ് ഇന്ന് ആ സൂപ്പർ സ്റ്റാർ ശ്രീനിവാസൻ പറഞ്ഞത്.

തൻറെ ബാങ്കിൽ വിദ്യാഭ്യാസ ലോണിന്റെ ആവശ്യത്തിനായി വന്നപ്പോഴാണ് ആദ്യമായി താൻ ആര്യയോട് പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വളർന്ന് പ്രണയമാവുകയായിരുന്നു എന്ന്. തനിക്ക് ആവശ്യങ്ങൾ ഉള്ള നിരവധി കാര്യങ്ങൾ ആര്യ തന്നെ കൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട് എന്നും തങ്ങളുടെ ബന്ധം മുന്നോട്ടു വളർന്നപ്പോൾ തന്റെ വീട്ടുകാരും ആര്യയുടെ വീട്ടുകാരും ചേർന്ന് അത് ഉറപ്പിച്ചതാണ് എന്നും രഞ്ജിത് കൃഷ്ണൻ പറയുന്നു.

ആദ്യം 10 ലക്ഷം രൂപ തിരികെ തരാം എന്ന് പറഞ്ഞ് വെറും 4 ലക്ഷം രൂപയാണ് തിരികെ തന്നത്. പിന്നീട് പല മുട്ടു ന്യായങ്ങളും പറഞ്ഞു അത് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. രണ്ടു ലക്ഷം വീതം പതുക്കെ തരാം എന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല രഞ്ജിത്ത് പറയുന്നു.

അതുകഴിഞ്ഞ് താൻ പൈസയെക്കുറിച്ച് ചോദിച്ചപ്പോൾ ഇനി ഞങ്ങൾക്ക് പൈസ തരാൻ താല്പര്യമില്ല എന്നും ഇനിയും പൈസയ്ക്ക് വേണ്ടി വിളിച്ചു കഴിഞ്ഞാൽ ഞങ്ങൾ മറ്റ് കാരണങ്ങൾ പറഞ്ഞു കേസിൽ അകപ്പെടുത്തുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി എന്നും രഞ്ജിത്ത് പറയുന്നു.

ഒരു പെൺകുട്ടിയല്ലേ അവരുടെ അഭിമാനത്തെ പരിഗണിച്ചുകൊണ്ട് തന്റെ പ്രൈവസി പരിഗണിച്ചുയേറ്ററുടെ യയുടെ സഹായത്തോടെ പ്രശ്നം പരിഹരിക്കാം എന്ന് കരുതി എന്നാൽ അവർ അതിനും തയ്യാറായില്ല എന്ന് രഞ്ജിത്ത് പറയുന്നു.

READ NOW  അന്ന് ആ സീനിൽ എന്നെ കെട്ടിപ്പിടിക്കാൻ പറ്റില്ല എന്ന് പാർവ്വതി തറപ്പിച്ചു പറഞ്ഞു - കാരണം പറഞ്ഞു ശ്രീനിവാസൻ

ആര്യ തനിക്ക് ഇയാളോട് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞതിനും രഞ്ജിത്തിന് മറുപടിയുണ്ട് . താൻ പിന്നീട് ആലപ്പുഴ എസ്പിക്ക് പരാതി കൊടുത്തത് മുഖാന്തരം നടന്ന ഒരു മധ്യസ്ഥതയിൽ തനിക്ക് 4 ലക്ഷം രൂപ തന്നത് നേരിട്ട് ആര്യയുടെ അക്കൗണ്ടിൽ നിന്നാണ് ആര്യക്ക് തന്നോട് യാതൊരു ബന്ധവുമില്ലെങ്കിൽ പിന്നെ എന്തിനാണ് ആര്യയുടെ അക്കൗണ്ടിൽ നിന്നും എനിക്ക് പണം നൽകിയത് എന്നും രഞ്ജിത്ത് ചോദിക്കുന്നുണ്ട്.

അതേപോലെ ഇപ്പോൾ തന്റെ പേരിൽ ഒരു വ്യാജരേഖ ചമച്ച് മാധ്യമങ്ങൾക്ക് ആര്യ അയച്ചു കൊടുക്കുന്നുണ്ട് അതിന് ഇപ്പോൾ താൻ ഉടൻ ഒരു കേസ് ഫയൽ എന്നും രഞ്ജിത്ത് പറയുന്നുണ്ട്. അതോടൊപ്പം തന്നെ flipkartൽ നിന്നും താൻ ആര്യയ്ക്ക് വാങ്ങി നൽകിയ സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ അഭിമുഖം നൽകിയ മാധ്യമത്തിനു മുമ്പിൽ വെളിവാക്കുന്നുണ്ട്. അതിൻറെ വീഡിയോയും താരം പങ്കുവെക്കുന്നുണ്ട്. ഒരു പെണ്കുട്ടിയല്ലേ അവളുടെ ജീവിതത്തിൽ പ്രശ്നം വേണ്ട എന്നു കരുതിയാണ് ഇത്രയും നാൾ താൻ ക്ഷമിച്ചത് എന്നാൽ അവർ തന്നെ കളിയാക്കുന്ന രീതിയിലുള്ള സമീപനമാണ് എടുത്തത് താൻ അയച്ച വക്കീൽ നൊട്ടേഷനെയും അവർ അങ്ങനെയാണ് കണ്ടത്.

എന്നാൽ ആര്യ ഈ ആരോപണങ്ങളെ എല്ലാം എതിർക്കുകയാണ് ഉണ്ടായത്. തൻറെ അച്ഛനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ ഉള്ള ശത്രുതയിൽ തന്നെ കരുവാക്കുകയാണ് എന്നും തനിക്ക് ഈ വ്യക്തിയെ യാതൊരു വിധത്തിലുള്ള പരിചയമില്ല എന്നതാണ് ആര്യ പറയുന്നത്. ആ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആര്യ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും പങ്കുവെച്ചിരുന്നു. താൻ കഴിഞ്ഞ നാലുവർഷമായി മറ്റൊരാളുമായി പ്രണയത്തിലാണെന്നും ആ വ്യക്തിയെ തന്നെയാണ് താനിപ്പോൾ കല്യാണം കഴിച്ചിട്ടുള്ളത് എന്നും ആര്യ പറയുന്നുണ്ട് അത് തന്നെ ഫോളോ ചെയ്യുന്ന എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ഇതിനും രഞ്ജിത്ത് മറുപടി പറയുന്നുണ്ട് . എന്നാൽ താനുമായിട്ടുള്ള ബന്ധം അവസാനിച്ചതിനുശേഷം ആ ഇടവേളയിൽ വന്ന ആളാണ് ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്ന വ്യക്തി എന്നും രഞ്ജിത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. ആര്യ ഇതിനെ എതിർക്കുന്നതിന്റെ കാരണം അആര്യക്ക് അതല്ലാതെ ഇപ്പോൾ മറ്റൊരു വഴിയും ഇല്ല എന്നുള്ളത് കൊണ്ടാണ് എന്നും അവർ രഞ്ജിത്ത് പറയുന്നു. ഭർത്താവിന് ഇതേ കുറിച്ച് യാതൊരു അറിവും ഇല്ല ഇനി വേണേൽ വന്നു എല്ലാം തനിക്കറിയാം എന്നും പറഞ്ഞേക്കാം പക്ഷേ താനുമായുള്ള ബന്ധത്തെ കുറിച്ച് ഒരിക്കലും ആര്യ അയാളുമായി പറഞ്ഞിട്ടുണ്ടാകില്ല അതുകൊണ്ടാണ് ആര്യ ഇതിനെ നിഷേധിക്കുന്നത്.

READ NOW  അടൂർ ഗോപാല കൃഷ്ണനെയും യേശുദാസിനെയും തെറി അഭിഷേകം കൊണ്ട് മൂടി വിനായകന്റെ പുതിയ കുറിപ്പ് വൈറൽ

താൻ കൊണ്ട് വന്ന ഏതെങ്കിലും ഒരു തെളിവ് എങ്കിലും വ്യാജമാണെന്ന് അവർക്ക് ബോധ്യമുണ്ടെങ്കിൽ അവർക്ക് തന്റെ പേരിൽ മാന നഷ്ടത്തിന് കേസ് കൊടുക്കാം അപ്പോൾ അതിനുള്ള നഷ്ട പരിഹാരം താൻ നൽകാം എന്നും, അതോടൊപ്പം ഈ കേസും അവസാനിപ്പിക്കാം എന്നും രഞ്ജിത്ത് കൃഷ്ണൻ പറയുന്നു. സോഷ്യൽ മീഡിയയിൽ പൊതുവെ രഞ്ജിത്തിന്റെ വാക്കുകൾക്കാണ് പോസിറ്റീവ് ആയ കമെന്റുകൾ വരുന്നത്.മിക്കവാറും ആര്യയ്ക്ക് നേരെ അധിക്ഷേപങ്ങളും ചൊരിയുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ സത്യം വെളിവാകും

ADVERTISEMENTS