Advertisement
Home Uncategorized സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ...

സീരിയലുകളില്‍ അവസരം കിട്ടാന്‍ കിടക്ക പങ്കിടല്‍ ഉണ്ടോ ?; തുറന്ന് പറഞ്ഞ് ‘ജനപ്രീയ താരം രേഖ രതീഷ്

241416
ADVERTISEMENTS

ജനപ്രീയ പരമ്പരകളിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരിക്കുകയാണ് രേഖ രതീഷ്. അടുത്തിടെ ഒരഭിമുഖത്തിൽ സീരിയലുകളില്‍ കാസ്റ്റിംഗ് കൗച്ചിംഗ് ഉണ്ടോ എന്നതിനെ കുറിച്ചും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്പരം എന്ന സീരിയലിലൂടെയാണ് രേഖ രതീഷ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് ശക്തമായ ധാരാളം സ്ത്രീ കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷക പ്രീതി നേടി.

അമ്മായിയമ്മ വേഷത്തിലൂടെ എത്തി ഇപ്പോൾ സീരിയലിലെ അഭിഭാജ്യമായ താരമായി മാറിയിരിക്കുകയാണ് രേഖ. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ രേഖ സീരിയലുകളില്‍ അഭിനയിക്കാനെത്തുന്നവരെയ കുറിച്ചും കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്നതിനെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല.
നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും.

READ NOW  അല്ലു ഇത്ര സിമ്പിളായിരുന്നോ! തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു, പോകാൻ നേരവും ഞെട്ടിച്ചു വീഡിയോ കാണാം.

അല്ലാതെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാല്‍ പുതിയ മുഖങ്ങള്‍ വരുന്നത് കാണുമ്പോള്‍ ആശ്ചര്യപ്പെടാറുണ്ടെങ്കിലും ചിലപ്പോള്‍ തനിക്ക് ചെറിയ പേടി തോന്നാറുണ്ടെന്നും നടി പറയുന്നു. കാരണം ഒരു പക്ഷെ അത് തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തും. എന്നാല്‍ പ്രേക്ഷകര്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് പുതിയ മുഖങ്ങളെ ആയിരിക്കുമെന്നും അവര്‍ക്ക് അതിവിശാലമായ സാധ്യതകള്‍ തുറന്ന് കിടക്കുന്നുണ്ടെന്നും രേഖ പറയുന്നു.

ADVERTISEMENTS
ADVERTISEMENTS