Advertisement
Home MOVIES Malayalam പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായത് ഇങ്ങനെ ആണ്.അതിനു സൂപ്പർ ശരണ്യയുമായുള്ള ബന്ധം:സംഭവം ഇങ്ങനെ.

പ്രേമലു എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായത് ഇങ്ങനെ ആണ്.അതിനു സൂപ്പർ ശരണ്യയുമായുള്ള ബന്ധം:സംഭവം ഇങ്ങനെ.

445
ADVERTISEMENTS

പ്രേമലു എന്ന ചിത്രമാണ് ഇപ്പോൾ എവിടെയും ചർച്ചയായി മാറിയിരിക്കുന്നത്. ഈ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ വിജയം നേടുകയും ചെയ്തു. എന്നാൽ ഈ ചിത്രം വന്ന വഴിയെക്കുറിച്ചാണ് ഇപ്പോൾ പറയുന്നത്. സൂപ്പർ ശരണ്യ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ വിജയം തന്നെയായിരുന്നു പ്രേമലു എന്ന ചിത്രം ചെയ്യാനുള്ള പ്രചോദനമായി മാറിയത്..

സൂപ്പർ ശരണ്യ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സിനിമയുടെ റീമേക്ക് അവകാശം ചോദിച്ചു കൊണ്ട് ഹൈദരാബാദിൽ നിന്നും സംവിധായകനായി ഗിരീഷിന് ഒരുപാട് വിളികൾ വരികയായിരുന്നു ചെയ്തത്.. ചിലർ വിളിച്ച സമയത്ത് ഗിരീഷ് തന്നെ സംവിധാനം ചെയ്യുമോ എന്നും ചോദിച്ചു..

ADVERTISEMENTS

മലയാളത്തിൽ എടുത്ത സിനിമ തന്നെ വീണ്ടും സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അദ്ദേഹം അത് നിരസിച്ചത്. തുടർന്ന് സൂപ്പർ ശരണ്യ തെലുങ്കിൽ എങ്ങനെയായിരിക്കും എന്ന് അദ്ദേഹം ആലോചിക്കുകയായിരുന്നു ചെയ്തത്. ഈ കഥ അവിടെയും സംഭവിക്കാൻ സാധ്യതയുള്ള ഒന്നായി ഗിരീഷിന് തോന്നുകയും ചെയ്തു.

READ NOW  ആൻ്റീ, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല- അമിതാഭ് പറഞ്ഞത് കേട്ടതോടെ ഇന്ദിരാ ഗാന്ധി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു- ഇന്ദിരാ ഗാന്ധിയെ വേദനിപ്പിച്ച അമിതാഭിന്റെ ദുരന്തം

അങ്ങനെ ഹൈദരാബാദിൽ ഒരു റൊമാന്റിക് കോമഡി ചിത്രം പ്ലാൻ ചെയ്താലോ എന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു ചെയ്യുന്നത്. അങ്ങനെയാണ് ഈ ഒരു സിനിമയിലേക്ക് എത്തുന്നത്. ആദ്യം തീരുമാനിച്ചത് സൂപ്പർ ശരണ്യയിലെ നാലു പെൺകുട്ടികളും അടുത്തൊരു കോഴ്സ് പഠിക്കാൻ ഹൈദരാബാദിൽ പോകുന്നു എന്നതായിരുന്നു..

പിന്നീട് സൂപ്പർ ശരണ്യയിലെ മമിതാ ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രത്തിന്റെ സ്പിൻ ഓഫ് ആയിട്ട് ആ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചു. വളരെ ബോൾഡ് ആയ ഒരു കഥാപാത്രത്തെയാണ് സൂപ്പർ ശരണ്യയിൽ മമിത അവതരിപ്പിക്കുന്നത്.

അങ്ങനെയുള്ള സോന എന്ന കഥാപാത്രത്തിന് ഒരു പ്രണയം ഉണ്ടാവുകയാണെങ്കിൽ അത് എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ഈ ഒരു ഐഡിയയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത്. പിന്നീട് അതിൽ നിന്നും കഥ മാറി പുതിയ ഒരാൾ ഹൈദരാബാദിലേക്ക് വരുന്നതും പ്രേമലുവിന്റെ എഴുത്തുകാരൻ കൂടിയായ കിരണിന്റെ ഐഡിയയും കൂടി ചേർന്നപ്പോൾ രണ്ട് പയ്യന്മാരും കൂടി അവിടേക്ക് എത്തട്ടെ എന്ന ഒരു ചിന്ത വന്നു. അങ്ങനെയാണ് പ്രേമലു ചിത്രം ഉണ്ടാകുന്നത്.

READ NOW  സുന്ദരിമാർ രണ്ടു പേരും ആ തലകൂടി മറച്ചിരുന്നേൽ സൂപ്പർ ആകുമായിരുന്നു - കമെന്റിട്ടത് മാത്രമേ ഓർമ്മയുള്ളു പിന്നെ നടന്നത്

സൂപ്പർ ശരണ്യയെക്കാൾ വലിയ വിജയം നേടുവാനും ഈ ചിത്രത്തിന് സാധിച്ചു എന്നതാണ് ഒരു സത്യം. 100 കോടി ക്ലബ്ബിൽ ആണ് ചിത്രം എത്തിയത്.

ADVERTISEMENTS
Previous articleഷൈന്‍ ടോമിനോടൊപ്പം ഒറ്റക്ക് ഒരു മുറിയില്‍ ഇരുന്നാലും നമ്മള്‍ സുരക്ഷിതരാണ്‌ – ആന്‍ ശീതള്‍ പറഞ്ഞത്
Next articleയേശുദാസ് എന്നെ ഇറക്കിവിട്ട സംഭവമുണ്ടായിട്ടുണ്ട് -പ്രിയദർശൻ അന്ന് പറഞ്ഞത്
Rincy Prince
i am experienced content writer. നാലു വർഷങ്ങൾക്കു മുൻപ് ഒരു സ്വകാര്യ ഓൺലൈൻ മാധ്യമത്തിൽ സിനിമയോടുള്ള താല്പര്യം മൂലം സിനിമാ വിഷയങ്ങൾ എഴുതിയാണ് കണ്ടന്റ് റൈറ്റിംഗ് മേഖലയിലേക്ക് എത്തുന്നത്. പഠിച്ചത് ഹോസ്പിറ്റൽ ഫീൽഡിൽ ആയിരുന്നു എങ്കിലും സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഡിജിറ്റൽ മാർക്കറ്റിംഗ് ഡിപ്ലോമ നേടുകയും തുടർന്ന് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ഫ്രീ ലാൻസർ ആയും സബ് എഡിറ്ററായും ഒക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായത്. തുടർന്ന് കണ്ടന്റ് റൈറ്റർ എന്ന ഫീൽഡിലേക്ക് എത്തുകയായിരുന്നു. നാലുവർഷത്തെ എക്സ്പീരിയൻസ് ആണ് റൈറ്റിംഗ് മേഖലയിൽ ഉള്ളത്. കൂടാതെ ഓൺലൈനായി നോവലുകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്. യൂട്യൂബ് ചാനലുകൾക്ക് സ്ക്രിപ്റ്റ് വോയിസ് ഓവർ തുടങ്ങിയവയും ചെയ്യാറുണ്ട്. ഇപ്പോൾ ഞാൻ മലയാളി എന്റർപ്രൈസസിന്റെ കീഴിലുള്ള 'ലേറ്റസ്റ്റ് ഫിലിം ന്യൂസ് മലയാളം' പോർട്ടലിൽ 2023 ഡിസംബർ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.