Advertisement
Home MOVIES TAMIL കാമുകൻ ക്രൂരമായി മർദിച്ചു-ഞെട്ടിക്കുന്ന ധാരാളം ഫോട്ടോകൾ പുറത്തു വിട്ട് നടി-ഞെട്ടിക്കുന്ന ശാരീരിക പീഡനങ്ങളുടെ തുറന്നു പറച്ചിൽ

കാമുകൻ ക്രൂരമായി മർദിച്ചു-ഞെട്ടിക്കുന്ന ധാരാളം ഫോട്ടോകൾ പുറത്തു വിട്ട് നടി-ഞെട്ടിക്കുന്ന ശാരീരിക പീഡനങ്ങളുടെ തുറന്നു പറച്ചിൽ

4770
ADVERTISEMENTS

സിനിമയുടെയും ഗ്ളാമറിന്റെയും ലോകത്തെ വാർത്തകളെ ഇപ്പോഴും സമൂഹം ഒരൽപം മോശം കണ്ണോടെ കാണുന്ന രീതി ഉണ്ട് അതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ചൂഷണങ്ങൾ പലപ്പോഴും പുറം ലോകമറിയാറില്ല. ചൂഷണം ചെയ്യപ്പെടുന്നയാൾ ഇനി സ്ത്രീ ആണെങ്കിൽ പരിഗണന കിട്ടുക വളരെ കുറവായിരിക്കും. എന്തിനു പോയി ഇതിനൊക്കെ കുടുംബത്തിൽ പിറന്നവർക്ക് പറ്റിയ പണിയാണോ എന്നൊക്കെയാണ് ചോദ്യങ്ങൾ.

ഇപ്പോൾ പ്രശസ്ത തമിഴ് നടി അനിഖ വിജയ് വിക്രമൻ താൻ നേരിട്ട ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയായ നടി അതിന്റെ ചിത്രങ്ങൾ ഉൾപ്പടെ പങ്ക് വച്ചിരിക്കുകയാണ്. ദിവസങ്ങളായി നേരിട്ട ക്രൂരമായ ശാരീരിക പീഡനങ്ങളാണ് എന്ന് ചിത്രങ്ങൾ കാണുമ്പോൾ ആർക്കും മനസിലാകും

ADVERTISEMENTS

ആരെയും ഞെട്ടിപ്പിക്കുന്ന ക്രൂരമായ ശാരീരിക ഉപദ്രവങ്ങളാണ് നടി ഏറ്റുവാങ്ങിയത് എന്ന് ചിത്രങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് മനസിലാകും. തന്റെ കാമുകൻ അനൂപ് പിള്ളയാണ് ഇത്തരത്തിൽ തന്നെ ഉപദ്രവിച്ചത് ഏന് ചിത്രങ്ങൾ പങ്ക് വച്ച് കൊണ്ട് നടി കുറിച്ചിരിക്കുന്നത്.

തമിഴ് ചിത്രങ്ങളിലാണ് നടി കൂടുതൽ കാണാറുള്ളത്. വിഷമാക്കാരൻ ,കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്.

READ NOW  അന്ന് രാധിക കമൽഹാസനെ കെട്ടിപ്പിടിക്കാൻ തയ്യാറായില്ല .വിയർപ്പുനാറ്റം മൂലമെന്ന് കരുതി സംവിധായകൻ സ്പ്രേ അടിച്ചു കൊടുത്തു.യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ സെറ്റിലുള്ളവർ അമ്പരന്നു

താൻ നേരിട്ട് ശാരീരിക പീഡനങ്ങളെ പറ്റി നടി പറയുന്നത് ഇപ്രകാരം ആണ്.

ഞാൻ കുറച്ചു വര്ഷങ്ങളായി അനൂപ് പിള്ള എന്നയാളുമായി ഒരു റിലേഷൻ ഷിപ്പിലായിരുന്നു. ആദ്യമൊക്കെയുള്ള മാനസിക പീഡനങ്ങൾ കഴിഞ്ഞു അത് ശാരീരിക പീഡനങ്ങൾ ആയി മാറി. അയാൾ എന്നോട് ഇത്തരത്തിൽ പെരുമാറുമെന്നു ഒരിക്കലും കരുതിയില്ല. ആദ്യം അയാൾ എന്നെ ചെന്നൈയിൽ വച്ച് ഉപദ്രവിച്ച സമയത് ഞാൻ അത് പരാതി കൊടുക്കാൻ തയായറായപ്പോൾ എന്റെ കാലിൽ വീണു കരഞ്ഞപ്പോൾ ഞാൻ അയാളോട് ക്ഷമിച്ചു അത് തെറ്റായിപ്പോയി എന്ന് പിന്നീട ബാംഗ്ലൂർ വച്ച് ഉപദ്രവിച്ചപ്പോൾ മനസ്സിലാവുകയും ഞാൻ അവിടെ പോലീസ് കംപ്ലയിന്റ് കൊടുക്കുകയും ചെയ്തു.

പക്ഷേ അയാൾ പൊലീസിന് പണം കൊടുക്കുകയും അത് ഒത്തു തീർപ്പാക്കാനാണ് അന്ന് അവർ എന്നോട് പറഞ്ഞത്. അത് അയാൾക്ക് എന്നെ വീണ്ടും ഉപദ്രവിക്കാൻ ധൈര്യം നൽകി. നാളുകളായി എന്നെ തെറ്റിദ്ധരിപ്പിക്കുകയും പലപ്പോഴും വഞ്ചിക്കുകയും ചെയ്തിരുന്ന ഇയാളിൽ നിന്നും രെക്ഷപെടണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു എന്നാൽ അയാൾ എന്നെ വെറുതെ വിടാൻ തയ്യാറായില്ല.

ഞാൻ ഷൂട്ടിങ്ങിനു പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ നശിപ്പിക്കുകയും എന്റെ മുഖത്തടിച്ചു എന്റെ മുകളിൽ കയറി ഇരുന്നു ശ്വാസം മുട്ടിക്കുകയും ഒക്കെ ചെയ്തിരുന്നു, അയാൾ എന്നേക്കാൾ നാലിരട്ടിയുള്ള ആളാണ് എന്റെ മുകളിൽ കയറി ഇരുന്നു എന്നെ ക്രൂരമായി ഉപദ്രവിച്ചത്.

ഞാൻ അയാളുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴും ഞാൻ അറിയാതെ അയാളുടെ ലാപ്ടോപുമായി അയാൾ രഹസ്യമായി കണക്ട് ചെയ്തിരുന്ന എന്റെ വാട്സ് ആപ്പ് ചാറ്റുകൾ അയാൾ നോക്കുന്നുണ്ടായിരുന്നു.


ഞാൻ ഒരിക്കലും അഭിനയിക്കാതിരിക്കാൻ അയാൾ എന്റെ മുഖത്തടിച്ചു മുഖം നീരുവച്ചു വികൃതമായപ്പോൾ അയാൾ എന്നോട് പറഞ്ഞു നീ ഇനി അഭിനയിക്കുന്നത് എങ്ങനെ എന്ന് ഞാൻ കാണട്ടെ എന്ന്. ആ രാത്രി എനിക്ക് മറക്കാൻ പറ്റില്ല. അയാൾ എന്റെ ഫോൺ എടുത്തു ലോക്ക് ചെയ്തു വച്ച് ഞാൻ കരഞ്ഞപേക്ഷിച്ചിട്ടും അത് തന്നില്ല ക്രൂരമായി മർദിച്ചു.

രക്ഷയ്ക്കായി മുറിയിൽ കയറി ലോക്കിട്ടപ്പോൾ അയാൾ അത് കീ പ്രയോഗിച്ചു തുറന്നു കയറി എന്നെ ക്രൂരമായി മർദിച്ചു. അയാളുടെ ഉപദ്രവം സഹിക്ക വയ്യാതെ ഒരു രാത്രി മുഴുവൻ ബാത്‌റൂമിൽ കയറി കുറ്റിയിട്ട് ഇരുന്നിട്ടുണ്ട്.

എന്നെ ഇത്ര ക്രൂരമായി മർദ്ദിച്ചതിന് ശേഷം അയാൾ അയാളുടെ സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കാൻ പോയി. എന്റെ വീട്ടുകാർക്ക് ആദ്യമൊന്നും ഞാൻ കടന്നു പോയ സാഹചര്യങ്ങളെ പറ്റി ഒരറിവുമില്ലായിരുന്നു. എന്റെ അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. ഇവനെ പോലെ ഉള്ള ഒരു ക്രൂരനെ സ്ത്രീകളെ മർദിക്കുന്ന ധൈര്യമില്ലാത്തവനെ ചോദ്യം ചെയ്യാൻ സഹോദരനും ഇല്ലായിരുന്നു. ഞാൻ ഇപ്പോൾ ആ പേടിപ്പെടുത്തുന്ന പ്രശ്ങ്ങളിൽ നിന്ന് മോചിതയാണ്. അതിൽ നിന്ന് രക്ഷ നേടാൻ എനിക്ക് കുറച്ചു കാലമെടുത്തു. ഞാൻ അയാൾക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.

പക്ഷേ അയാൾ ഇപ്പോൾ ന്യൂ യോർക്കിലോ മറ്റോ ഒളിവിൽ കഴിയുകയാണ്. എനിക്ക് കർമ്മയിൽ വിശ്വാസം ഉണ്ട് അയാൾക്ക് അയാളുടെ പ്രവർത്തിയുടെ ഫലം ലഭിക്കും. നടി പറയുന്നു

ADVERTISEMENTS