തമിഴ് സിനിമാലോകത്ത് മക്കൾ സേൽവം എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് വിജയ് സേതുപതി. സിനിമയുടെ യാതൊരു ബാഗ്രൗണ്ട് ഇല്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് മാത്രം സിനിമയിലേക്ക് കടന്നുവന്ന താരമാണ് വിജയ് സേതുപതി എന്നു പറയുന്നതാണ് സത്യം. ആദ്യ സിനിമ അഭിനയത്തിന് ശേഷം പതിനാല് കൊല്ലം ഇടവേളയെടുത്തത് ജീവിതം കരുപ്പിടിപ്പിക്കാൻ പല പല ജോലിക്ക് പോകേണ്ടി വന്നു .
ക്രിസ്മസ് സ്പെഷ്യൽ ആയി തൻറെ ആരാധകർക്ക് വേണ്ടി മെറി ക്രിസ്മസ് എന്ന ചിത്രവുമായിയാണ് അദ്ദേഹം എത്തുന്നത്. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മുൻപിൽ നിൽക്കുന്ന ഒരു താരം കൂടിയാണ് വിജയ് സേതുപതി എന്ന് പറയണം. എന്നാൽ സിനിമയ്ക്ക് മുൻപുള്ള തന്റെ ജീവിതത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്
തന്റെ ഉള്ളിൽ കുട്ടിക്കാലം മുതലേ ഉണ്ടായിരുന്ന ഒന്നാണ് അഭിനയമോഹം എന്നത്. നടൻ ആവുന്നതിനു മുൻപ് താൻ പല ജോലികൾ ചെയ്തിട്ടുണ്ട്. ഇന്റീരിയൽ ഡെക്കറേഷൻ ജോലി തുടങ്ങുന്നത് ഭാര്യ ഗർഭിണിയായിരിക്കുന്ന സമയത്താണ്. വിദേശരാജ്യങ്ങളിലും ചെന്നൈയിലും ഒക്കെ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിട്ടുണ്ട്. അതിനിടയിലാണ് വീണ്ടും അഭിനയം എന്ന മോഹം മനസ്സിലേക്ക് വന്നതും പെട്ടെന്ന് ഒരു ദിവസം തന്നെ ആക്ടിംഗ് സ്കൂളിൽ ചേരാനായി തീരുമാനിക്കുന്നത്. ആ സമയത്ത് ഏറ്റവും കൂടുതൽ ചെയ്തത് മറ്റുള്ള നടന്മാരെ നിരീക്ഷിക്കുക എന്നതായിരുന്നു
താനാഗ്രഹിച്ചത് പോലെയുള്ള ഒരു നടനായി മാറാൻ തനിക്ക് സാധിക്കുകയും ചെയ്തു എന്നാണ് വിജയി സേതുപതി പറയുന്നത്. എപ്പോഴും വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രം സ്വീകരിക്കാൻ ഒരു പ്രത്യേകമായ ഇഷ്ടമാണ് താരത്തിനുള്ളത്.
വില്ലൻ കഥാപാത്രവും നായകൻ വേഷവും അച്ഛൻ കഥാപാത്രവും ഒന്നും ഇമേജ് നോക്കാതെ ചെയ്യാൻ വിജയിക്ക് സാധിക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് തമിഴ് സിനിമ ലോകത്ത് ഇത്രത്തോളം ആരാധകർ അദ്ദേഹത്തിനുള്ളത് . ഏത് സാഹചര്യത്തിലും തന്നെ ആരാധകരെ ചേർത്ത് പിടിക്കുന്ന ഒരു വ്യക്തി കൂടിയാണ് വിജയി.
കൊറോണ കാലത്ത് പോലും അദ്ദേഹത്തിന് ആരാധകരോട് യാതൊരു വിധത്തിലും ഉള്ള അകൽച്ചയുണ്ടായിട്ടില്ല. അത്രത്തോളം ഭീകരമായ ഒരു സമയത്ത് പോലും തന്നെ കാണാൻ എത്തുന്ന ആരാധകരെ ചേർത്ത് പിടിച്ച് തന്നോട് ഒപ്പം നിർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സഹപ്രവർത്തകരിൽ പലരും ഇത് അപകടസമയമാണ് എന്ന് അറിയിച്ചുവെങ്കിൽ പോലും തന്റെ ആരാധകരെ തള്ളിക്കളയാൻ വിജയിക്ക് താല്പര്യം ഉണ്ടായിരുന്നില്ല ഇതൊക്കെയാണ് മറ്റു താരങ്ങളിൽ നിന്നും എപ്പോഴും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്