Advertisement
Home CELEBRITY കാവ്യാ മാധവനു ദേഷ്യപ്പെടാൻ അറിയാമോ?പഴയ അഭിമുഖം വൈറൽ

കാവ്യാ മാധവനു ദേഷ്യപ്പെടാൻ അറിയാമോ?പഴയ അഭിമുഖം വൈറൽ

130
ADVERTISEMENTS

മലയാള സിനിമയുടെ ശാലീന സൗന്ദര്യത്തിന്റെ ആ പ്രതീകത്തിനെ വെല്ലു വിളിക്കാൻ ഇന്നും മലയാള സിനിമയിൽ ആരും ഇല്ല എന്നതാണ് സത്യം . ഒരുകാലത്ത് കാവ്യ മാധവൻ മലയാള സിനിമയിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. മലയാളികൾ എല്ലാവരും ഒരുപോലെ ഏറ്റെടുത്ത ഒരു നായിക എന്ന് തന്നെ താരത്തെ വിശേഷിപ്പിക്കാൻ സാധിക്കും.

കാവ്യ മാധവനോട് ഒരു വല്ലാത്ത ഇഷ്ടം തന്നെയായിരുന്നു മലയാളി പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്.അന്യഭാഷകളിൽ കൂടുതൽ സിനിമകളിൽ ഒന്നും അഭിനയിക്കാതെ മലയാളത്തിൽ തന്നെ ഫോക്കസ് ചെയ്യുകയായിരുന്നു കാവ്യ ചെയ്തത്.

അതുകൊണ്ടുതന്നെയാണ് വലിയ ആരാധകരെയും താരം സ്വന്തമാക്കിയത്. പലരും വലിയ തോതിൽ തന്നെ ആരാധകരെ ഉണ്ടാക്കുവാൻ വേണ്ടി അന്യസംസ്ഥാനങ്ങളിലെ ചിത്രങ്ങളുടെ ഭാഗമായപ്പോൾ കാവ്യ മലയാളം മാത്രം താൽപര്യപ്പെട്ട് നിലനിൽക്കുകയാണ് ചെയ്തത്

ADVERTISEMENTS

ഇപ്പോൾ കാവ്യാമാധവന്റെ പഴയ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഈ അ ഭിമുഖത്തിൽ താരം പറയുന്നത് തന്റെ ദേഷ്യത്തെ കുറിച്ചാണ് .പലരും തന്നോട് ചോദിക്കാറുണ്ട് കാവ്യക്ക് ദേഷ്യം ഒക്കെ ഉണ്ടോ ? എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയല്ലേ എന്ന്. എന്നാൽ പലപ്പോഴും ഞാൻ അങ്ങനെയല്ല എന്ന് അച്ഛൻ അവരോട് പറയാറുണ്ട്. നിങ്ങളൊന്നു വീട്ടിലേക്ക് വന്നു നോക്കൂ എന്നാണ് ഞാൻ ദേഷ്യപ്പെടുന്ന കാര്യത്തെക്കുറിച്ച് അച്ഛൻ പറയാറുള്ളത്

READ NOW  എന്റെ ജീവിതം എന്നത് വലിയൊരു ദുരന്തം തന്നെയായിരുന്നു. ഞാൻ ഓർമ്മ വച്ചത് പോലും അമ്മ മറ്റുള്ളവരുടെ വീട്ടിൽ പാത്രം കഴുകുന്നത് കണ്ടിട്ടാണ്, മായ

ശരിക്കും എനിക്ക് ദേഷ്യമൊക്കെയുള്ള ഒരു വ്യക്തി തന്നെയാണ്. പക്ഷേ ഞാൻ അത് പലപ്പോഴും എന്റെ ക്ലോസ് സർക്കിളിൽ മാത്രം കാണിക്കാനാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെ അല്ലാതെ പലപ്പോഴും ചെയ്യാറില്ല ദേഷ്യവും പൊട്ടിത്തെറിയും ഒക്കെ ഒരുപാട് ഉള്ള കൂട്ടത്തിൽ തന്നെയാണ് ഞാൻ. എന്നാൽ അത് മറ്റുള്ള ആൾക്കാരുടെ മുന്നിൽ കാണിക്കാറില്ല .അങ്ങനെ ദേഷ്യം കാണിക്കാൻ ഞാൻ ഇഷ്ടപ്പെടാത്തത് കാരണം പലരും എന്നെ ചിരിച്ചു കാണാൻ ഇഷ്ടപ്പെടുന്നവരാണ്.

അതുകൊണ്ട് തന്നെ എന്റെ ആ ഒരു മുഖം അവർക്കു അംഗീകരിക്കാൻ കഴിയുകയില്ല .അതുകൊണ്ട് തന്നെയാണ് ഒട്ടും തന്നെ ദേഷ്യം ഇല്ലാതെ താൻ നിലനിൽക്കുന്നത്. എന്നാൽ ദേഷ്യവും പൊട്ടിത്തെറിയും ഒക്കെ ഒരുപാട് ഉണ്ട് താനും അതൊക്കെ ഞാൻ എന്റെ വളരെ അടുത്ത ആൾക്കാരോട് മാത്രമാണ് കാണിക്കാറുള്ളത്.

ഈ ഒരു അഭിമുഖം വലിയ തോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു കാവ്യ മാധവനെ പോലെ ഒരാൾക്ക് ദേഷ്യം ഉണ്ടോ എന്നാണ് ഈ അഭിമുഖം കണ്ട ആളുകൾ പറയുന്നത്. കാവ്യ ദേഷ്യപ്പെടും എന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ പോലും സാധിക്കുന്നില്ല എന്നും കാവ്യയെ ദേഷ്യപ്പെട്ട് ചിന്തിക്കാൻ പറ്റുന്നില്ല എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്.

READ NOW  2k കിഡ്സിന്റെ നെഗറ്റീവും പോസിറ്റീവും ഇതാണ് സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് ഇങ്ങനെ
ADVERTISEMENTS