മോഹൻലാൽ എന്താ ഇത്ര വലിയ നടനാണോ അതിനു മാത്രം എന്താണ് അയാൾ ആ സിനിമയിൽ അഭിനയിച്ചത് എന്ന തോന്നൽ നിങ്ങൾക്കുണ്ടായാൽ – അന്ന് ശ്രീനിവാസൻ പറഞ്ഞത്.

32598

മലായാള സിനിമ – സിനിമ ഇൻഡസ്ട്രിയുടെ വലിപ്പത്തിൽ പിന്നോക്കമായതിനാലും മറ്റു ഇന്ത്യൻ സിനിമ മേഖലകളെ വച്ച് കമ്പയർ ചെയ്യുമ്പോൾ താരതമ്യേനെ വളരെ കുറഞ്ഞ പ്രേക്ഷകർ ഉള്ള ഇരു സംസ്ഥാനത്തു നിലനിൽക്കുന്നതിനാലും തങ്ങളുടെ ലോക നിലവാരം പുറം ലോകത്തേക്കറിയാൻ കഴിയാതെ വരുന്ന ഒരു സിനിമ മേഖലയാണ്. ഇന്ത്യലെ ഒട്ടുമിക്ക സിനിമ മേഖലയിലെ നടീ നടന്മാരും തങ്ങളുടെ അഭിനയം മെച്ചപ്പെടുത്തുന്നതിനും സംവിധായകർ തങ്ങളുടെ സംവിധാന മികവിന് കൂടുതൽ മിഴിവേകുന്നതിനു റെഫെറെൻസ് ആയി എടുക്കുന്നതും മലയാള സിനിമകൾ ആണ് എന്ന് പല അഭിമുഖങ്ങളിലും ബോളിവുഡിലെയും കോളിവുഡിലെയും ടോളിവുഡിലെയും അങ്ങനെ എല്ലാ സിനിമ മേഖലയിലെയും സൂപ്പർ താരങ്ങൾ അടക്കം സമ്മതിക്കുന്ന കാര്യമാണ്. അതിനു ഏറ്റവും പ്രധാന കാര്യം അതീവ പ്രതിഭ ശാലികളായ മലയാള സിനിമ പ്രവർത്തകർ ആണ്.

ADVERTISEMENTS

അത്തരത്തിൽ മലയാള സിനിമകളെ ലോക നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടു വന്നതിൽ അതീവ മികവ് പുലർത്തിയിരുന്ന ഒരു പറ്റം സംവിധായകർ മലയാളത്തിനുണ്ടായിരുന്നു എന്നും അത്തരത്തിൽ പ്രതിഭാശാലികളായ സംവിധായകർ എവിടെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. ലിജോ ജോസ് പല്ലിശേരിയും ദിലീഷ് പോത്തനും തുടങ്ങിയ യുവ നിരയും, ഫാസിലും, കെ ജി ജോര്ജും, സിബി മലയിലും ഭദ്രനും പ്രിയദർശനും തുടങ്ങിയ ഇന്നും ചുവടുറപ്പിച്ചു നിൽക്കുന്ന പഴയ പടക്കുതിരകളും, ഭരതനും, പദ്മരാജനും ലോഹിതദാസും അങ്ങനെ നീളുന്ന മണ്മറഞ്ഞു പോയ മഹാരഥന്മാരുമൊക്കെയാണ് ഈ സിനിമ മേഖലയുടെ സൗഭാഗ്യം.

READ NOW  അത് ചെയ്തപ്പോൾ ഇവനാരാണ് മതതീവ്രവാദിയാണോ എന്ന് ചോദിച്ചിട്ട് ഭയങ്കരമായ കമന്റുകൾ - സംഭവം പറഞ്ഞു ആസിഫ് അലി

പക്ഷേ ഒരു പാൻ ഇന്ത്യൻ നിലയിലേക്ക് മലയാള സിനിമകളെ എത്തിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴും നമ്മുടെ സിനിമ ലോകത്തിനില്ലാത്തത് ആണ് നമ്മുടെ സിനിമകൾ വേണ്ട രീതിയിൽ ശ്രദ്ധിക്കപെടാതെ പോയത്. എന്നിട്ടും ഗുരു പോലുള്ള കാമ്പുള്ള ആശയങ്ങളുള്ള ചിത്രങ്ങൾ വസ്ത്രാലങ്കാരത്തിന്റെ കാറ്റഗറിയിൽ ഓസ്കാർ നോമിനേഷൻ നേടി എന്നത് എടുത്തു പറയാവുന്നതാണ്.

മലയാള സിനിമയുടെ ഈ നിലവാരത്തിന്റെ ക്രെഡിറ്റ് സംവിധായകർക്ക് മാത്രമല്ല ഇവരുടെയെല്ലാം കൂടെ പ്രവർത്തിച്ചു ശക്തമായ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും തിലകനും ഭാരത് ഗോപിയും,ജഗതിയും അങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് അവർക്ക് കൂടി അവകാശപ്പെട്ടതാണ്.

അവിടെ എടുത്തു പറയപ്പെടുന്ന കൈ കാൽ നഖങ്ങൾ മുതൽ മുടിയിഴകൾ പോലും അഭിനയിക്കും എന്ന് ഏവരും പറയുന്ന ഒരു കലാകാരനുണ്ട് സാക്ഷാൽ മോഹൻലാൽ. അദ്ദേഹത്തിന്റെ അഭിനയത്തെ പറ്റി പറയാൻ തുടങ്ങിയാൽ അതിൽ എത്ര തന്നെ അതിഭാവുകത്വം നൽകിയാലും അത് അധികമാകില്ല എന്നതാണ് വാസ്തവം.

READ NOW  എല്ലാ ദിവസവും വർക്കൗട്ട് ചെയ്യും യാതൊരു ദുഃശീലങ്ങളും ഇല്ലായിരുന്നു -അനുജനെ പറ്റി സങ്കടത്തോടെ ബൈജു എഴുപുന്ന പറയുന്നു

മുൻപൊരിക്കൽ നടൻ ശ്രീനിവാസൻ പറഞ്ഞ ഒരു കാര്യം ഇവിടെ ചേർക്കുകയാണ്. “നിങ്ങൾക്ക് എപ്പോഴെങ്കിലും മോഹൻലാലിനെ കുറിച്ചുള്ള ഈ പുകഴ്ത്തലുകളും വാഴ്ത്തലുകളും ഒക്കെ ഓവറായി തോന്നുകയാണെങ്കിൽ ഈ മോഹൻലാൽ എന്താ ഇത്ര വലിയ നടനാണോ? അതിനു മാത്രം ഇയാൾ എന്ത് അഭിനയമാ ആ സിനിമയിൽ കാഴ്ച വച്ചത് എന്നൊക്കെ തോന്നുകയാണെങ്കിൽ അയാൾ അഭിനയിച്ച ചിത്രങ്ങളുടെ അന്യഭാഷാ റീമേക്കുകൾ ഒന്ന് കണ്ടു നോക്കിയാൽ മതിയാകും.

ഒരു കഥാപാത്രത്തെ മോഹൻലാൽ എന്ന നടൻ എങ്ങനെയാണ് ഉൾക്കൊണ്ടത് എന്നും ഓവർ ആക്ടിങ് ചെയ്ത വിരസമാക്കാതെ എങ്ങനെയാണു അയാൾ ആ കഥാപാത്രത്തെ അതി ഗംഭീരമായി അവതരിപ്പിച്ചത് എന്ന് ഇത്തരം റീമേക്കുകളിൽ നിന്ന് നമുക്ക് മനസിലാക്കാം.”

ഡയലോഗുകൾക്കിടയിൽ ലഭിക്കുന്ന ഓരോ ചെറു നിമിഷങ്ങളിൽ പോലും തന്റെ കണ്ണുകളും കൈയും കാലും കൈവിരലുകളും അങ്ങനെ ശരീരത്തിന്റെ ഓരോ അംഗങ്ങളും എങ്ങനെ അഭിനയിക്കും എന്ന് ഒരു അഭിനയ മോഹമുള്ള വിദ്യാർത്ഥിയായി ആ സിനിമകൾ കണ്ടാൽ നിങ്ങൾക്ക് മനസിലാക്കാം എന്ന് ശ്രീനിവാസൻ പറയുന്നു.

READ NOW  ബോക്സോഫീസ് വിജയം നേടാതെ പോയി ചരിത്രം സൃഷ്ട്ടിച്ച മമ്മൂട്ടി ഒട്ടും പ്രതീക്ഷയില്ലാതെ ചെയ്ത സിനിമ- അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ

ദൃശ്യം, മണിച്ചിത്രതാഴ്, ലൂസിഫർ,ഉദയനാണ് താരം,സ്ഫടികം,ചന്ദ്രലേഖ, നരസിംഹം, തേന്മാവിൻ കൊമ്പത്ത്,ദേവാസുരം, അഭിമന്യു,ഭരതം,വന്ദനം അങ്ങനെ ഏകദേശം നാല്പതോളം മോഹൻലാൽ ചിത്രങ്ങൾ അന്യഭാഷകളിലേക്ക് റീമേയ്ക്ക് ചെയ്തിട്ടുണ്ട്. ഇവയിൽ ഒന്ന് പോലും മോഹൻലാൽ എന്ന നടന്റെ അഭിനയ മുഹൂർത്തങ്ങളെ കടത്തി വെട്ടുന്ന ഒന്നും തന്നെ സമ്മാനിക്കുന്നില്ല എന്നതാണ് പരമാർത്ഥം. നിങ്ങൾക്ക് പരിശോധിക്കാം.

ADVERTISEMENTS