മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന മീഡിയ വൺ മാധ്യമപ്രവർത്തക ഷിദയുടെ പരാതിയിന്മേൽ പ്രതിരോധത്തിലായി നടനും ബി ജെ പി എം പിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ സിൻസി അനിൽ എന്ന പെൺകുട്ടി. മുൻപും പല വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാടെടുത്തിട്ടുളള സിൻസി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്ശനമാണ് നടത്തിയിരിക്കുന്നത്. സിൻസിയുടെ പോസ്റ്റ് വൈറൽ ആയിരിക്കുകയാണ്.
സുരേഷ് ഗോപി മാപ്പ് പറഞ്ഞിരിക്കുന്നു. എന്താണ് ആ മാപ്പ്? ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല ഇനി ഒരു പക്ഷേ തന്റെ പ്രവർത്തി ആ പെൺകുട്ടിക്ക് തെറ്റായി തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് അതാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് .
കോൺസെന്റ് എന്ന വാക്കിന്റെ യഥാർത്ഥ അർഥം സെക്സ് ചോദിക്കൽ മാത്രമല്ല എന്ന് സിൻസി പറയുന്നു. അത് എന്നാണ് ഈ വെളുപ്പിക്കൽ ടീമ്സ് മനസിലാക്കുനന്ത് എന്ന് അവർ ചോദിക്കുന്നു.
ആ പെൺകുട്ടി പോയത് സുരേഷ് ഗോപിയുടെ മകന്റെ കല്യാണത്തിനല്ല എന്നും തികച്ചും ഉത്തരവാദിത്വമുള്ള അവളുടെ ജോലിക്കാണ് എന്നും അവളുടെ തൊഴിലിടത്തിൽ അവൾക്ക് നേരിടേണ്ടി വന്നത് ആബിയൂസ് തന്നെയാണ് എന്ന് സിൻസി ഉറപ്പിച്ചു പറയുന്നു .
അവളുടെ ചോദ്യങ്ങൾ സുരേഷ് ഗോപിക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ ആണ് സിനിമ സ്റ്റൈലിൽ അദ്ദേഹം കൈ എടുത്തു അവളുടെ തോളിൽ വച്ചത് എന്നും നീ വെറും ഒരു പെണ്ണാണ് എന്നും അങ്ങനെ നീ അധികം ചോദ്യങ്ങൾ ചോദിക്കണ്ട എന്നും ആണ് ആ വഷളൻ ചിരിയുടെയും തലകുലുക്കലിന്റെയും തഴുകലിന്റെയും അർഥം എന്ന് സിൻസി പറയുന്നു.
ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഏത് നോട്ടവും സ്പർശനവും അവളുടെ ആത്മവിശ്വാസത്തെ വല്ലാതെ കെടുത്തിക്കളയും എന്ന കൃത്യമായ ധാരണയിൽ ആണ് അയാൾ അത് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആ പ്രവർത്തിയെ വെറും പുത്രീ വാത്സല്യം എന്ന് പറഞ്ഞു താരം താഴ്ത്തരുത് എന്ന് ആണ് സിൻസി തന്റെ കുറിപ്പിൽ പറയുന്നത്.
മൂന്നു തവണയോളം ആ പെൺകുട്ടി അതിനെ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. അതിന്റെ അർഥം അവൾക്ക് അത് അസുഖകരമാണ് എന്ന് തന്നെയാണ്. ആ വീഡിയോ കണ്ട നമ്മൾക്ക് എന്ത് തോന്നി എന്നല്ല ആ സ്ത്രീക്ക് എന്ത് തോന്നി എന്നതാണ് വിഷയം . അതുകൊണ്ട് തന്നെ അവർ അവരുടെ എതിർപ് പ്രകടിപ്പിക്കുന്നുണ്ട്. അതുകൂടാതെ നിയമപരമായി മുന്നോട്ട് പോകുന്നുമുണ്ട്. അതുകൊണ്ടു തന്നെ പൂർണമായും ആ സ്ത്രീയോടൊപ്പം എന്ന് തനറെ കുറിപ്പിൽ സിൻസി പറയുന്നു.
ഒപ്പം വിഷയത്തെ രാഷ്ട്രീയമായി വളച്ചൊടിക്കുന്നു എന്ന ആരോപണങ്ങൾക്കും അവർ മറുപടി പറയുന്നുണ്ട്. ഇവിടെ സോഷ്യൽ ഇടങ്ങളിൽ രാഷ്ട്രീയം പറയുന്ന ഓരോ സ്ത്രീയെയും വെടികളായും വേശ്യകളായും മുദ്ര കുത്തുന്ന ആളുകൾ പരസ്യമായി ഒരു സ്ത്രീയോട് ഇത്തരം ആഭാസത്തരം കാണിക്കുമ്പോൾ ഇതുപോലെ പരസ്യമായി തന്നെ ഓഡിറ്റ് ചെയ്യപ്പെടും. ഒരു ദാക്ഷണ്യമില്ലാതെ വിമര്ശിക്കപ്പെടുകയും ചെയ്യും. എല്ലാവരും ജാഗ്രതയോടെ ഇരിക്കുക എന്ന മുന്നറിയിപ്പും സിൻസി നൽകുന്നു .