Advertisement
Home MOVIES BOLLYWOOD കാണുമ്പോളെല്ലാം ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തും, പിന്നെ.. ക്വീന്‍ സംവിധായകന്‍ തന്നെ ചെയ്യാറുള്ളത്...

കാണുമ്പോളെല്ലാം ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തും, പിന്നെ.. ക്വീന്‍ സംവിധായകന്‍ തന്നെ ചെയ്യാറുള്ളത് വെളിപ്പെടുത്തി കങ്കണ

32742
ADVERTISEMENTS

ബോളിവുഡിലെ സൂപ്പർ നായികയാണ് കങ്കണ പക്ഷേ അതേപോലെ തന്നെ വിവാദങ്ങളുടെ തോഴിയും. ഒരുപാട് പ്രമുഖന്മാർക്കെതിരെ ലൈംഗിക ആരോപണങ്ങളും മറ്റു പല രീതിയിലുള്ള വെളിപ്പെടുത്തലും അടുത്ത സമയത്തു നടി ധാരാളം നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ സംവിധായകനായ വികാസ് ബഹലിനെതിരെ ലൈംഗികാരോപണവുമായി ഒരു പെണ്കുട്ടിയെത്തിയതിന് പിന്നാലെ നടി കങ്കണ റണാവത്തും ആരോപണവുമായി രംഗത്ത്. ഫാന്റം ഫിലിംസ് പ്രൊഡക്ഷന്‍ പിരിച്ചുവിട്ടതിന് പിന്നാലെയാണ് കങ്കണ ആരോപണവുമായി എത്തിയത്‌.

ബോംബെ വെല്‍വെറ്റിന്റെ ചിത്രീകരണ സമയത്ത് 2015ല്‍ ഗോവയില്‍ വച്ച് സംവിധായകനായ വികാസ് ബഹല്‍ പീഡിപ്പിച്ചതായി ഒരു യുവതി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അനുരാഗ് കശ്യപ് കൂടി ചേർന്ന് സ്ഥാപിച്ച ഫാന്റം ഫിലിംസ് എന്ന നിർമ്മാണ കമ്പനി പിരിച്ചുവിട്ടത്. കശ്യപിനോട് നേരത്തെ യുവതി പരാതി പറഞ്ഞിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു കശ്യപ് യുവതിയോട് ക്ഷമാപണം നടത്തി ഫാന്റം ഫിലിംസ് പിരിച്ചുവിട്ടത്.

READ NOW  ഭർത്താവിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ജന്മദിനാശംസകൾ ലഭിക്കാതെ ഐശ്വര്യ റായിക്ക് ഒരു പിറന്നാൾ - വിവാഹ മോചനമുറപ്പിച്ചു ആരാധകർ

എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത് കങ്കണയുടെ വിവാദ വെളിപ്പെടുത്തലാണ്. കങ്കണ ക്വീന്‍ എന്ന ചിത്രത്തില്‍ ബഹലിനൊപ്പം മുൻപ് പ്രവർത്തിച്ചിരുന്നു.ആ സമയത്തു തനിക്കുണ്ടായ മോശം അനുഭങ്ങൾ ആണ് ഇപ്പോള്‍ ഇങ്ങനെ ഒരു ലൈംഗികാരോപണവുമായി രംഗത്തെത്താൻ പ്രേരിപ്പിച്ചിരിക്കുന്നതു എന്ന് കങ്കണ പറയുന്നു. പരാതി ഉന്നയിച്ച സ്ത്രീയെ പിന്തുണയ്ക്കുന്നതായും ബഹലിന് എതിരാണ് ആരോപണം എന്നത് കൊണ്ട് തന്നെ താനിത് വിശ്വസിക്കുന്നതായും കങ്കണ പറഞ്ഞു. ഇന്ത്യ ടുഡേയുമായുളള അഭിമുഖത്തിലായിരുന്നു കങ്കണയുടെ തുറന്നുപറച്ചില്‍.

ADVERTISEMENTS

വിവാഹം കഴിച്ച ആൾ ആയിരിന്നിട്ടു കൂടി മറ്റുള്ളവരോടൊത്തു ലൈംഗിക ബദ്ധം നടത്തുക എന്നത് തനിക്കു പുതുമയുള്ള കാര്യമല്ല എന്നാണ് ബഹ്ല തന്നോട് പലപ്പോഴും പറഞ്ഞിരുന്നു എന്ന് കങ്കണ പറയുന്നു.കങ്കണയുടെ വാക്കുകൾ ‘ഞാന്‍ അവളെ പൂര്‍ണമായും വിശ്വസിക്കുന്നു. 2014ല്‍ വിവാഹം കഴിഞ്ഞിട്ടും ക്വീനിന്റെ ചിത്രീകരണ വേളയില്‍ അദ്ദേഹം എന്നോട് അത്തരത്തില്‍ മോശമായി സംസാരിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാലും മറ്റുളളവരോടൊത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സാധാരണമാണെന്നാണ് അദ്ദേഹം പറയാറുളളത്. ഞാൻ നേരത്തെ ഉറങ്ങുന്നതിനും കൂടുതല്‍ അടുപ്പം കാണിക്കാത്തതിനും അദ്ദേഹം എന്നെ കളിയാക്കിയിട്ടുണ്ട്,’ കങ്കണ വെളിപ്പെടുത്തി.‘ഞാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷെ എന്നെ എപ്പോള്‍ കണ്ടാലും അദ്ദേഹം കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക. കാണുമ്പോൾ എന്നെ ബലമായി കെട്ടിപ്പിടിച്ച് എന്റെ കഴുത്തിലേക്ക് മുഖം പൂഴ്‍ത്തും. എന്റെ മുടിയില്‍ അദ്ദേഹം മൂക്ക് ചേര്‍ത്ത് മണപ്പിക്കും. നിന്റെ മണം എനിക്ക് ഇഷ്ടമാണെന്ന് പറയും,’ കങ്കണ തുറന്നടിച്ചു.

READ NOW  അഭിഷേഖ് ബച്ചനുമായി ഉറപ്പിച്ചിരുന്ന ആ വിവാഹ നിശ്ചയം തകർന്നപ്പോൾ താൻ മാനസികമായി നേരിട്ട പ്രശ്നങ്ങൾ ; കരിഷ്മ കപൂർ പറഞ്ഞത്.

ഫാന്റം പിരിച്ചുവിട്ടത് സങ്കടകരമായ കാര്യമാണെങ്കിലും ‘അയാള്‍ക്ക് എന്തോ പ്രശ്നമുണ്ട്. ഈ പെണ്‍കുട്ടിയെ ഞാന്‍ വിശ്വസിക്കുന്നു. അന്ന് പരാതി ഉയര്‍ന്നപ്പോഴും പെണ്‍കുട്ടിയെ ഞാന്‍ പിന്തുണച്ചിരുന്നു. ഹരിയാനയില്‍ നിന്നുളള ഒരു സ്വര്‍ണ മെഡല്‍ ജേതാവിന്റെ കഥ പറഞ്ഞ് ബഹല്‍ എന്റെ അടുത്ത് വന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ഞാന്‍ പിന്തുണച്ചത് കൊണ്ട് ആ സിനിമ എനിക്ക് നഷ്ടമായി. അവസരം നഷ്ടപ്പെടുന്നത് ഞാന്‍ കാര്യമാക്കിയിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതിന് ഒപ്പമാണ് ഞാന്‍ നിന്നത്. എന്നാല്‍ ബഹലിനെതിരെ കൂട്ടം ചേര്‍ന്നുളള ആക്രമണം ഭീരുത്വമാണ്’, കങ്കണ പറഞ്ഞു.

ADVERTISEMENTS