അന്ന് ആ സിനിമയിൽ ഐറ്റം സോങ് ചെയ്തപ്പോൾ കുറ്റബോധം തോന്നിയോ – ശോഭന നൽകിയ കിടിലൻ മറുപടി ഇങ്ങനെ

1408

മലയാള സിനിമയുടെ താരലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രങ്ങളിൽ ഒരാളാണ് ശോഭന. അഭിനയത്തിലും നൃത്തത്തിലും തന്റെ പ്രതിഭ തെളിയിച്ച ശോഭന, മലയാളികളുടെ മനസ്സിൽ ഇടം നേടിയ നിരവധി ചിത്രങ്ങളിലൂടെ സിനിമാ ലോകത്തെ സമ്പന്നമാക്കിയിട്ടുണ്ട്. നാഗവല്ലിയായും കാര്‍ത്തുമ്പിയായുമൊക്കെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ ശോഭന, ഒരു ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഓൺ സ്ക്രീനിലെന്ന പോലെ തന്നെ ഓഫ് സ്ക്രീനിലും തന്റെ തുറന്ന മനസ്സും ആത്മവിശ്വാസവും കൊണ്ട് ശോഭന ശ്രദ്ധേയയാണ്.

നൃത്തത്തിന്റെ ലോകത്ത്

ADVERTISEMENTS
   

ഒരു മികച്ച അഭിനേത്രി മാത്രമല്ല, കലാരൂപങ്ങളോട് അഗാധമായ ആദരവുള്ള ഒരു നർത്തകിയും കൂടിയാണ് ശോഭന. സിനിമയിൽ നിന്നും വിട്ടുനിൽക്കുമ്പോഴും നൃത്തവേദികളിലും ഡാൻസ് ക്ലാസുകളിലും സജീവമായിരുന്നു. നൃത്തത്തിലൂടെ തന്റെ ആത്മാവിനെ പ്രകടിപ്പിക്കുന്ന ശോഭന, ഈ കലാരൂപത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്മാനമായി കണക്കാക്കുന്നു.

See also  ജയന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ പ്രേം നസീർ പറഞ്ഞത് - മകൻ ഷാനവാസിന്റെ വെളിപ്പെടുത്തൽ -അങ്ങനെയാണ് ബോഡി കൊണ്ട് വന്നത് സംഭവം ഇങ്ങനെ.

തുറന്ന മനസ്സും തീക്ഷ്ണമായ വാക്കുകളും

മലയാള സിനിമയിലെ പല വിഷയങ്ങളെക്കുറിച്ചും തന്റെ തുറന്ന അഭിപ്രായങ്ങൾ പങ്കുവെക്കാൻ ശോഭന മടിക്കാറില്ല. ഒരിക്കൽ മനോരമയിലെ ‘നേരെ ചൊവ്വയിൽ’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയ ശോഭന, താൻ അഭിനയിച്ച ഐറ്റം സോംഗിനെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. തെലുങ്കിൽ ഒരിക്കൽ ഐറ്റം ഡാൻസ് ചെയ്യേണ്ടി വന്നതിൽ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ശോഭന നൽകിയ മറുപടി ഇങ്ങനെയാണ്. ഇല്ല ഐറ്റം ഡാൻസ് എന്നുള്ളത് നമ്മുടെ ഇന്ത്യൻ സിനിമയുടെ ഒരു അവിഭാജ്യ ഘടകമാണെന്നും വാണിജ്യ സിനിമയും ആർട്ട് സിനിമയും ഒരുമിച്ച് ചേർന്നതാണ് ഇന്ത്യൻ സിനിമയെന്നും ശോഭന പറഞ്ഞു. ഇന്ത്യൻ കൾച്ചർ എന്നാൽ കല സംസ്ക്കാരം അനഗ്നെ ഉള്ള ചിലതു മാത്രമല്ല എല്ലാത്തിന്റെയും മിക്സ് ആണ് ഇന്ത്യയിൽ എആർ റഹ്മാനാണ് ഓസ്‌ക്കാർ കിട്ടിയ ജയ് ഹി എന്ന പാട്ടി വലിയ ഹിറ്റല്ലേ അത് സംഗീതത്തിലെ ഒരു രാഗവും ചേർന്ന ഒന്നല്ല പോപ്പ് സംഗീതത്തിന്റെ മിക്സ് ആണ് അതിനു ഓസ്‌ക്കാർ കിട്ടിയില്ലേ അതാണ്‌ നമ്മയുടെ സംസ്ക്കാരം വെറും കലയോ അല്ലെങ്കിൽ വെറും വാണിജ്യമോ അങ്ങനെ അല്ല എല്ലാത്തിന്റെയും കൂടെ പെര്ഫെക്സ്റ് മിക്സ് ആണ്.

See also  ആ നടിമാർക്കൊക്കെ നേരെ അതിക്രമങ്ങൾ നടന്നു,അന്ന് വരെ രക്ഷിച്ചത് ഞാനാണ് ; മലയാള സിനിമയിലെ പവർ ഗ്രൂപ്പ് മോഹൻലാലും മമ്മൂട്ടിയുമാണ് -ഷക്കീല പറഞ്ഞത്

അങ്ങനെ എങ്കിൽ അത്തരം ഐറ്റം ഡാൻസ് ചെയ്യുന്നത് പിന്നെ എന്തുകൊണ്ട് തുടർന്നില്ല എന്നും അവതാരകൻ ശോഭനയോട് ചോദിക്കുന്നുണ്ട്. അതിനു ശോഭന പറഞ്ഞ മറുപടി ഇങ്ങനെ . അത്തരത്തിൽ ഒരു ഗാനരംഗം ഒരു സിനിമയിലെ താൻ ചെയ്തുള്ളു അത് വിജയശാന്തി അവരുടെ സിനിമയിൽ ഒരു പാട്ട് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ അവർക്ക് വേണ്ടി ചെയ്തു കൊടുത്തതാണ്. നിങ്ങൾ ആണ് അതിനെ ഐറ്റം ഡാൻസ് എന്ന് വിളിക്കുന്നത് അത് മനോഹരമായാ ഒരു ഗാനമാണ്. എനിക്ക് അത് ഗെസ്റ് അപ്പീയറൻസ് എന്ന് പറയാനാണ് ഇഷ്ടം ശോഭന പറയുന്നു.നിപ്പ് റവ്വ എന്ന ബാലകൃഷ്ണ നായകനായ തെലുങ് ചിത്രത്തിലാണ് ഒരു ഗാനരംഗത്തിൽ ശോഭന എത്തുന്നത്. അത് വലിയ മോശമായ രീതിയിൽ ഉള്ള ഒരു ഗാന രംഗം ഒന്നും അല്ലായിരുന്നു എന്നുള്ളതാണ് വാസ്തവം.

See also  പ്രേം നസീറിന് അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നവർ മണ്ടന്മാരാണ്..കാരണം പറഞ്ഞു ജയറാം

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശോഭന നടത്തിയ തിരിച്ചുവരവ് മലയാള സിനിമാ പ്രേമികളെ സന്തോഷിപ്പിച്ചിരുന്നു. സുരേഷ് ഗോപിയോടൊപ്പമുള്ള ഈ ചിത്രം വൻ വിജയമായിരുന്നു. ഈ ചിത്രത്തിലൂടെ ശോഭന തെളിയിച്ചത് തന്റെ പ്രതിഭ ഇന്നും മങ്ങിയിട്ടില്ലെന്നാണ്. അഭിനയം, നൃത്തം, തുറന്ന മനസ്സ് എന്നിവയുടെ സമന്വയമാണ് ശോഭന. മലയാള സിനിമയുടെ അഭിമാനമായ ശോഭന, തന്റെ കലാജീവിതത്തിലൂടെ നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. ഇപ്പോൾ ശോഭനയും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് താരം. മലയാളത്തിലെ എവർഗ്രീൻ താരജോഡികളുടെ ആ ചിത്രം കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്നു.

ADVERTISEMENTS