Advertisement
Home MOVIES BOLLYWOOD മഹേന്ദ്ര സിംഗ് ധോണിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം മറ്റു നാല് പ്രണയങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതൊന്നും ആരും...

മഹേന്ദ്ര സിംഗ് ധോണിയുമായുള്ള പ്രണയ ബന്ധത്തിന് ശേഷം മറ്റു നാല് പ്രണയങ്ങൾ എനിക്കുണ്ടായിട്ടുണ്ട് അതൊന്നും ആരും വാർത്തയായി എഴുതുന്നില്ല

75376
ADVERTISEMENTS

മലയാളം മാത്രമല്ല ഒട്ടുമിക്ക തെന്നിഇന്ത്യൻ ഭാഷ ചിത്രങ്ങളിലെയും നിരവധി സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച നടിയാണ് റായ് ലക്ഷ്മി. എന്നാൽ അടിക്കടിയുള്ള പ്രണയങ്ങളും അപ്രതീക്ഷിതമായ പ്രണയ തകർച്ചകളും താരത്തിന്റെ കരിയറിനെ ബാധിച്ചു. ബോളിവുഡിനെ പിടിച്ചു കുലുക്കുമെന്ന പ്രതീക്ഷയിൽ വളരെ ഗ്ലാമറസായി ജൂലി-2 എന്ന ചിത്രത്തിൽ റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടെങ്കിലും ചിത്രം വൻ പരാജയമായിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്‌പോട്ട്‌ബോയ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലും പഴയ പ്രണയകഥകൾ ചർച്ചയായി. ശ്രീശാന്തും ധോണിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അത് ഉണ്ടാക്കിയ വിവാദങ്ങളെക്കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു റായ് ലക്ഷ്മി. ധോണിയാണ് ടീം ക്യാപ്റ്റൻ. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കേരളത്തിൽ നിന്നുള്ള താരം ശ്രീശാന്തുമായുള്ള നടിയുടെ സൗഹൃദമാണ് ഇതിന് കാരണമെന്ന് അഭ്യൂഹങ്ങൾ പരന്നു. ഒരു മാസികയ്ക്കുവേണ്ടി ഇരുവരും പരസ്പരം ചിത്രങ്ങളും പങ്കുവച്ചു. ശ്രീയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ റായ് ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു– ഒരു ചെറിയ സൗഹൃദം നിങ്ങൾ അങ്ങനെ ചിത്രീകരിക്കരുത്. ശ്രീയുമായി എനിക്ക് ഒരു ബന്ധവുമില്ല.

READ NOW  ഭക്തിഗാനത്തോടൊപ്പം അയാൾക്ക് സെക്സ് വേണമെന്ന് പറഞ്ഞു -പിന്നെ സംഭവിച്ചത് വെളിപ്പെടുത്തി ബാല ശിവയിലെ പാർവതിയായ ശിവ്യ

ADVERTISEMENTS

ജേർണലിസ്റ്റിന്റെ അടുത്ത ചോദ്യം നടിയുടെ ക്രിക്കറ്റ് താരം ധോണിയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ചായിരുന്നു. ധോണിയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു – “ഇതിനെ കുറിച്ച് സംസാരിക്കുന്നത് നിർത്തണം. അതെല്ലാം അവസാനിപ്പിച്ചിട്ട് എത്രയോ കാലമായി ? അവൻ ഇപ്പോൾ വിവാഹിതനാണ്, ഒരു കുട്ടിയുണ്ട്. ജീവിതത്തിൽ എല്ലാം നമ്മൾ ചിന്തിക്കുന്നത് പോലെയല്ല സംഭവിക്കുന്നത് . അവയെല്ലാം മറന്ന് മുന്നോട്ട് പോകുക. ധോണിയുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം ഞാൻ മറ്റ് നാല് പുരുഷന്മാരുമായി ഡേറ്റിംഗ് നടത്തി, പക്ഷേ ഒരു മാധ്യമവും അവരെക്കുറിച്ച് എഴുതിയില്ല. ഏത് മാധ്യമങ്ങളായാലും മാറ്റമില്ല അവർക്കു എന്റെ ധോണിയുമായുള്ള ബന്ധത്തിന്റെ വാർത്തകൾ മാത്രം എഴുതിയാൽ മതി അതാകുമ്പോൾ നല്ല വാർത്താ പ്രാധാന്യമുണ്ടാകും. പക്ഷേ അദ്ദേഹത്തെ കുറിച്ച് എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാനില്ല കാരണം ഞാൻ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളാണ്. ഞാൻ ഇപ്പോൾ അവിവാഹിതയാണ്. ഇപ്പോൾ ഞാൻ അത് അങ്ങനെ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ ശ്രദ്ധ അഭിനയത്തിൽ മാത്രമാണ്. എന്നാൽ മോഡലിങ്ങിലാണ് താരം കൂടുതൽ ശ്രദ്ധ ചെലുത്തിയതെന്നാണ് ഇപ്പോൾ അറിയുന്നത്.

READ NOW  വസ്ത്ര ധാരണത്തിന്റെ പേരിൽ മതത്തിൽ നിന്ന് പുറത്താക്കി - പുറത്താക്കിയവർ തന്നെ ഇപ്പോൾ ചാറ്റ് ചെയ്തു പലയിടത്തേക്കും ക്ഷണിക്കുന്നു - നിള നമ്പ്യാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ADVERTISEMENTS